പൊന്നേലസ്സും പൊന്നലുക്കത്തും
മൊഞ്ചത്തീ നിന്നഴകില്‍
പട്ടുറുമാലും അത്തറുചെപ്പും
വമ്പത്തീ നിന്‍കരളില്‍
പൊന്നില്‍ കുരുങ്ങാതെ
കിന്നാരം ചൊല്ലുവാന്‍
വന്നീടുമെന്നും പുതുമാരന്‍
(പൊന്നേലസ്സും...)
ആറ്റുനോറ്റിരുന്നൊരു ആദ്യരാവാണ്
ആയിരം കരിവളയുടയണ രാവാണല്ലോ
മാരന്റെ മാറിനെ മണിമഞ്ചമാക്കുന്ന
മധുവിധുരാവാണല്ലോ - അതി
മധുരത്തിന്‍ രാവാണല്ലോ
(പൊന്നേലസ്സും...)
കാത്തുകാത്തിരുന്നൊരു
നിക്കാഹിന്‍ രാവാണ്
പാട്ടുപാടിയുറക്കണ രാവാണല്ലോ
ഖല്‍ബിന്റെയുള്ളില്‍
മൊഹബ്ബത്തിന്‍ പൂവുകള്‍
പൂക്കണ രാവാണല്ലോ
ശ്രുതിലയമുള്ള രാവാണല്ലോ
(പൊന്നേലസ്സും...)
Film/album
Year
1986
Singer
Music
Lyricist