ഞാനുമെൻ ഗിറ്റാറും തേങ്ങിക്കരഞ്ഞ് കൊണ്ട്

ഞാനുമെന്‍ ഗിറ്റാറും
തേങ്ങിക്കരഞ്ഞുകൊണ്ട്
ഈ മുറിക്കുള്ളില്‍ കഴിഞ്ഞുകൊള്ളാം
ഓമലിന്‍ തൂമുഖം കണ്ടുകൊള്ളാം (2)ഇനി(ഞാനുമെന്‍)

ചിതല്‍ പാതി തിന്നൊരെൻ ജാലകപ്പാളിയില്‍
ചിറകിട്ടടിക്കും തെന്നലിന്‍ കൈകളില്‍
നൊമ്പരം കൊള്ളുമെൻ ആത്മസ്വരങ്ങളാല്‍
സന്ദേശം എന്നെന്നും നല്‍കിടാം ഞാന്‍
നല്‍കിടാം ഞാന്‍ – ഇനി(ഞാനുമെന്‍)

ഒന്നിച്ചു വാഴുവാന്‍ കൊതിച്ചതിലായിരം
പൊന്‍ കിനാവ്‌ നെയ്തു ഞാന്‍ ഏകനായ് (2)
ഗദ്ഗദം കൊള്ളുമീ ഹൃദയതുടിപ്പിലും
ഇടറുന്ന ഈണവും പാടിടാം ഞാന്‍
പാടിടാം ഞാന്‍ – ഇനി
(ഞാനുമെന്‍ )

Submitted by Kiranz on Wed, 03/28/2012 - 03:28