തുളുനാടൻ തുമ്പിപ്പെണ്ണേ

 

തുളുനാടൻ തുമ്പിപ്പെണ്ണേ
കിളിവാലൻ വെറ്റിലയുണ്ടോ
മണവാളൻ വരവായെടീ വട്ടപ്പൊട്ടഴകേ
തിരുവോണസദ്യയൊരുക്കണം
എരിശ്ശേരിക്കെന്തെടീ പെണ്ണേ
മുറിവാലനു ചെറുചോറിനു തുമ്പപ്പൂ മതിയോ
തുടുതിങ്കൾ പപ്പടവും പലകൂട്ടം പായസവും
തളിർ നാക്കില നല്ലില വെയ്ക്കടീ വർണ്ണപ്പൈങ്കിളിയേ
(തുളുനാടൻ...)

കണ്ണേ കണിമഞ്ഞേ നിന്നെക്കണ്ടാൽ കനവൂറും പ്രായം
മുല്ലവള്ളിത്തെല്ലു പോലെ തത്തും തളിരുടലിൽ
മിന്നാരപ്പൊന്നോടെ മിഴി മിന്നും മെയ്യോടെ
വന്നാലും പെണ്ണാളേ പൂപ്പട കൂട്ടീടാൻ
(തുളുനാടൻ...)

പൂവേ പുതുപൂവേ നിന്നെ പുൽകാൻ പുലർകാലം വന്നേ
പൂമുഖത്തെപ്പൊൻ കളത്തിൽ മെല്ലെ കണിയുണര്
ആരോമൽ തേരേറി അണിയാരച്ചെപ്പേന്തി
വരണുണ്ടേ വരണുണ്ടേ മാബലിയിതു വഴിയേ
(തുളുനാടൻ...)