ഗസൽ

മലയാളത്തിലെ ഗസൽ ഗാനങ്ങൾ

നേർത്തു നേർത്തു പോയനിൻ

Title in English
nerthu nerthu poyanin

നേർത്തു നേർത്തു പോയനിൻ..............  
തേങ്ങലോർത്തു നിൽപ്പുഞാൻ.............(2)
ചേർത്തണച്ചു പുൽകുവാൻ................. 
ആരാണു ഞാനെന്നോമലേ...........(2)

അറിയാതെ പോയി ഞാൻ പ്രിയതേ..............
നിന്നകതാരിലേരിയും നൊമ്പരങ്ങൾ.............(2)
അനുവാദമില്ലാതെ മൂകം.............
എൻ മലർവാടിയിൽ  വന്ന ശലഭമേ.............(2)
                                    (നേർത്തു.............ഓമലേ)

Lyrics Genre
ഗാനശാഖ

രാവിൽ നിനക്കായ് പാടാം

Title in English
Raavil ninakkay paadam

രാവിൽ നിനക്കായ്  പാടാം ...
വീണ്ടും പ്രണയാർദ്രഗീതം (2)
നോവിൻ നിറമാർന്ന ഗാനം
വേനൽകിളികൊഞ്ചും രാഗം
ഉള്ളിൽ നിറയുന്ന സ്നേഹം ചൊല്ലാൻ
പ്രിയമോടെയിന്നും ...
രാവിൽ നിനക്കായ് പാടാം..

നാണം മൂടും കവിളിൽ
പൂക്കും ചെമ്പകം (2)
ഓർമ്മകളിൽ നിൻ മധുരഹാസം
ഇതുവഴിവരുമോ പ്രിയസഖി നീ
മധുവിധുരാവിൻ കളമൊഴി നീ

രാവിൽ നിനക്കായ് പാടാം..

ഈറന്മേഘക്കുളിരിൽ വാടീ ആമ്പലും
വാർത്തിങ്കൾ മായും പരിഭവത്താൽ (2)
പിരിയരുതിനിയും പ്രിയസഖി നീ
മറയരുതിനിയും പ്രാണനിൽ നീ

രാവിൽ നിനക്കായ്  പാടാം ...
വീണ്ടും പ്രണയാർദ്രഗീതം

Year
2011
ഗാനശാഖ
Submitted by m3db on Tue, 10/11/2011 - 11:50

എന്തിനേ കൊട്ടിയടക്കുന്നു

 

 

എന്തിനേ കൊട്ടിയടക്കുന്നു കാലമെൻ
ഇന്ദ്രിയ ജാലകങ്ങൾ
എൻ ഇന്ദ്രിയ ജാലകങ്ങൾ
(എന്തിനേ...)

ജാലക ഛായയിൽ പാടാൻ വരും പക്ഷി ജാലം പറന്നു പോയോ
പക്ഷി ജാലം പറന്നു പോയോ
പാടവരമ്പത്തു ചീവീടു രാക്കത്തി രാകീടും ഒച്ചയുണ്ടോ
രാകീടും ഒച്ചയുണ്ടോ
പാതിരാക്കോഴി തൻ കൂവലുണ്ടോ
കാവൽ മാടത്തിൻ ചൂളമുണ്ടോ
കാവൽ മാടത്തിൻ ചൂളമുണ്ടോ
ആരോ കോലായിൽ മൂളും
രമണന്റെ ഈരടി കേൾക്കുന്നുണ്ടോ
(എന്തിനേ..)

ഗാനശാഖ

രാവു മുഴുവൻ മൗനം

 

 

രാവു മുഴുവൻ മൗനം മൗനം
കണ്ണീർ പൊഴിച്ചതോർമ്മയുണ്ട്
ഒരിതൾപൂവു നീട്ടി നീ ഇഷ്ടം മൊഴിഞ്ഞൊരാ
പ്രണയകാലങ്ങളും ഓർമ്മയുണ്ട്
(രാവു മുഴുവനും..)

നട്ടുച്ച നേരത്ത് നാട്ടുവഴിയോരത്ത്
നാണം മറന്നു നീ ചാരത്തു വന്നതും (2)
നാലമ്പലത്തിലെ ശംഖുനാദം കേട്ട് (2)
നാമം ജപിച്ചതും ഓർമ്മയുണ്ട്
ഒരിതൾപൂവു നീട്ടി നീ ഇഷ്ടം മൊഴിഞ്ഞൊരാ
പ്രണയകാലങ്ങളും ഓർമ്മയുണ്ട്
(രാവു മുഴുവനും..)

ഗാനശാഖ

രാവിനിയും ബാക്കി

രാവിനിയും ബാക്കി ഈ രാവിനിയും ബാക്കി
സാഗരതീരത്ത് സഖി നിന്നെ കാത്ത്
ഞാനിരിപ്പൂ ഏകനായി
(രാവിനിയും ബാക്കി...)

കൂടണയാൻ കിളി കൂട്ടം യാത്രയായ്
കൂട്ടു തരാൻ തിരമാല മാത്രമായ്
വരുമെന്നു പറഞ്ഞില്ലേ വാക്കന്നു തന്നില്ലേ (2)
(രാവിനിയും ബാക്കി...)

കടവത്തെ തോണിയും അകന്നു പോയ്
കരയിലെ തിരിയും അണഞ്ഞു പോയ് (2)
കഥയൊക്കെ മറന്നുവോ കാമനയും തീർന്നുവോ
(രാവിനിയും....)

ഒടുവിലാ ചന്ദ്രനും മറഞ്ഞു പോയ്
ഒരു തിര വന്നെന്നെ ക്ഷണിച്ചു പോയ് (2)
വരവൊന്നും കണ്ടില്ല വെളിച്ചവും വന്നീലാ (2)
(രാവിനിയും....)

 
ഗാനശാഖ

മിഴിയിണ നനഞ്ഞതെന്തായിരുന്നു

 

 

മിഴിയിണ നനഞ്ഞതെന്തായിരുന്നു
മനസ്സു തുടിച്ചതെന്തായിരുന്നു (2)
ഓർമ്മിക്കുന്നു ഞാൻ (2)
അതു നിന്റെ ഓർമ്മയായിരുന്നു (2)
(മിഴിയിണ ..)

വലം വെച്ചു നീങ്ങുമ്പോൾ ആ..ആ..ആ
വലം വെച്ചു നീങ്ങുമ്പോൾ
വിറയാർന്നതെന്തായിരുന്നു
സീമന്തരേഖയിലെ സിന്ദൂരരേണുക്കൾ
മറച്ചതെന്തായിരുന്നു (2)
ഓർമ്മിക്കുന്നു ഞാൻ ഓർമ്മിക്കുന്നു ഞാൻ
അതു നിന്റെ ഓർമ്മയായിരുന്നു (2)
(മിഴിയിണ....)

ഗാനശാഖ

കണ്ടിട്ടൊരുപാട് നാളായി

Title in English
kandittorupaad naalaayi

 

 

കണ്ടിട്ടൊരുപാട് നാളായി നിന്നെ
കണ്ണന്റെ കണ്ണീർ കടലായി പിന്നെ (2)
ഒരു പാടു മോഹിച്ചതല്ലേ നമ്മൾ
ഒരുപാട് സ്നേഹിച്ചതല്ലേ (2)
മിണ്ടിയിട്ടൊരുപാട് നാളായി പെണ്ണേ
മിഴിനീരു തോരാത്തതെന്തേ
(കണ്ടിട്ടൊരുപാട്....)

വിജനമാം തീരത്ത് കൈവിട്ടതിൽ പിന്നെ
വിളിക്കാത്ത പേരുകളില്ല (2)
കാണാമറയത്ത് കാത്തുരിപ്പുണ്ടെന്ന്
കാണാത്ത സ്വപ്നങ്ങളില്ല
കരഞ്ഞിട്ടൊരുപാട് നാളായി പൊന്നേ
കരൾ നീറി പുകയുന്നതെന്തേ കണ്ണേ...
(കണ്ടിട്ടൊരുപാട്....)

ഗാനശാഖ

കല്ലിൽ വീണുടഞ്ഞ ചില്ലു പോലെ

 

 

കല്ലിൽ വീണുടഞ്ഞ ചില്ലു പോലെ
കരളു തകർന്നൊരു കവിയാണു ഞാൻ (2)
സ്നേഹിക്കയെന്നതു ശീലിച്ചതിൽ പിന്നെ
മുറിവിലും പ്രണയിക്കയായിരുന്നു (2)
(കല്ലിൽ വീണുടഞ്ഞ...)

പ്രാണന്റെ സംഗീതം പാഴ് മുളം തണ്ടിലും
പാടാത്ത ഗന്ധർവ ഗായിക നീ (2)
പ്രേമം പകുത്തപ്പോൾ ആ...ആ...ആ‍.
പ്രേമം പകുത്തപ്പോൾ പങ്കെന്തു കിട്ടീ
പാടെ നീ എന്നെ മറന്നു പോയോ
പാടെ നീ എന്നെ മറന്നു പോയോ
(കല്ലിൽ വീണുടഞ്ഞ...)

ഗാനശാഖ