കല്ലിൽ വീണുടഞ്ഞ ചില്ലു പോലെ
കരളു തകർന്നൊരു കവിയാണു ഞാൻ (2)
സ്നേഹിക്കയെന്നതു ശീലിച്ചതിൽ പിന്നെ
മുറിവിലും പ്രണയിക്കയായിരുന്നു (2)
(കല്ലിൽ വീണുടഞ്ഞ...)
പ്രാണന്റെ സംഗീതം പാഴ് മുളം തണ്ടിലും
പാടാത്ത ഗന്ധർവ ഗായിക നീ (2)
പ്രേമം പകുത്തപ്പോൾ ആ...ആ...ആ.
പ്രേമം പകുത്തപ്പോൾ പങ്കെന്തു കിട്ടീ
പാടെ നീ എന്നെ മറന്നു പോയോ
പാടെ നീ എന്നെ മറന്നു പോയോ
(കല്ലിൽ വീണുടഞ്ഞ...)
ഒടുവിലാ സന്ധ്യയും മാഞ്ഞു പോയി
ഓർമ്മവിളക്കിന്റെ നാളവുമായ് (2)
ഓമനേ നിന്നുടെ ഓർമ്മയിൽ തന്നെ ഞാൻ
ഓളമായ് വീണ്ടുമൊരോർമ്മയായ് (2)
(കല്ലിൽ വീണുടഞ്ഞ...)