കണ്ടിട്ടൊരുപാട് നാളായി നിന്നെ
കണ്ണന്റെ കണ്ണീർ കടലായി പിന്നെ (2)
ഒരു പാടു മോഹിച്ചതല്ലേ നമ്മൾ
ഒരുപാട് സ്നേഹിച്ചതല്ലേ (2)
മിണ്ടിയിട്ടൊരുപാട് നാളായി പെണ്ണേ
മിഴിനീരു തോരാത്തതെന്തേ
(കണ്ടിട്ടൊരുപാട്....)
വിജനമാം തീരത്ത് കൈവിട്ടതിൽ പിന്നെ
വിളിക്കാത്ത പേരുകളില്ല (2)
കാണാമറയത്ത് കാത്തുരിപ്പുണ്ടെന്ന്
കാണാത്ത സ്വപ്നങ്ങളില്ല
കരഞ്ഞിട്ടൊരുപാട് നാളായി പൊന്നേ
കരൾ നീറി പുകയുന്നതെന്തേ കണ്ണേ...
(കണ്ടിട്ടൊരുപാട്....)
ചുംബനപ്പേമാരി കൊണ്ടു നനഞ്ഞ
നിൻ ചുണ്ടിലെ ചന്ദനമിപ്പൊഴുമുണ്ടോ (2)
ചാമരം വീശുന്ന നന്ദനത്തോപ്പിലെ
ചാരുതയിപ്പോഴുമുണ്ടോ
ഭരിച്ചിട്ടൊരുപാടു നാളായി മുത്തേ
മറു ജന്മമെങ്കിലും കാണാമെൻ തത്തേ
(കണ്ടിട്ടൊരുപാട്....)