നിലാവിന്റെ കളഭം

 

നിലാവിന്റെ കളഭം നിറയും
നീയൊരു മധുപാത്രം
കിനാവിൻ ലഹരി നുരയും
മാധുര്യമധുപാത്രം
സിരകളിൽ പടരും മധുവിൻ ലഹരി
ഓർമ്മയാം ലാവണ്യലഹരി
ലഹരി ലഹരി ലഹരി
നിലാവിന്റെ...നിലാവിന്റെ
(നിലാവിന്റെ കളഭം..)

വേർപിരിഞ്ഞിട്ടും വെറുതേ വെറുതേ വെറുതേ
വേദന തന്നെ വെറുതേ വെറുതേ വെറുതേ
വേർപിരിഞ്ഞിട്ടും വെറുതേ
വേദന തന്നെ വെറുതേ
വിഷാദമെപ്പൊഴും അരികെയെന്നാകിലും
വിശ്വാസമിപ്പൊഴും അകലെ അകലെ
വിഷാദമെപ്പൊഴും അരികെയെന്നാകിലും
വിശ്വാസമിപ്പൊഴും അകലെ
നീയാം ലഹരി പടർന്നതിൽ പിന്നെ
ചഷകങ്ങളെല്ലാം വെറുതെ വെറുതെ വെറുതേ
നീയാം ലഹരി പടർന്നതിൽ പിന്നെ
ചഷകങ്ങളെല്ലാം വെറുതെ വെറുതെ വെറുതേ
(നിലാവിന്റെ കളഭം..)

കണ്ണുനീരോ ചിരിയോ
എന്റെ ജീവിതമാണു നീ (2)
കടലാസിൽ പതിയും മഷിപ്പകർച്ചയോ
ചന്ദ്രതൂലികത്തുമ്പാണു നീ
ഞാൻ കണി കാണും കിനാവ് നീ
കണ്ണുനീരോ ചിരിയോ
(നിലാവിന്റെ കളഭം..)