രാവു മുഴുവൻ മൗനം

 

 

രാവു മുഴുവൻ മൗനം മൗനം
കണ്ണീർ പൊഴിച്ചതോർമ്മയുണ്ട്
ഒരിതൾപൂവു നീട്ടി നീ ഇഷ്ടം മൊഴിഞ്ഞൊരാ
പ്രണയകാലങ്ങളും ഓർമ്മയുണ്ട്
(രാവു മുഴുവനും..)

നട്ടുച്ച നേരത്ത് നാട്ടുവഴിയോരത്ത്
നാണം മറന്നു നീ ചാരത്തു വന്നതും (2)
നാലമ്പലത്തിലെ ശംഖുനാദം കേട്ട് (2)
നാമം ജപിച്ചതും ഓർമ്മയുണ്ട്
ഒരിതൾപൂവു നീട്ടി നീ ഇഷ്ടം മൊഴിഞ്ഞൊരാ
പ്രണയകാലങ്ങളും ഓർമ്മയുണ്ട്
(രാവു മുഴുവനും..)

പിന്നിലൊളിപ്പിച്ച മഞ്ചാടിമണികളെ
പിണക്കം നടിച്ചു നീ വാരിയെറിഞ്ഞതും (2)
പഞ്ചാരമണലിൽ കൊട്ടാരം കെട്ടി നീ (2)
പൊട്ടിച്ചിരിച്ചതും ഓർമ്മയുണ്ട്
ഒരിതൾപൂവു നീട്ടി നീ ഇഷ്ടം മൊഴിഞ്ഞൊരാ
പ്രണയകാലങ്ങളും ഓർമ്മയുണ്ട്
(രാവു മുഴുവനും..)

പാതിരാ നേരത്ത് പാതിമയക്കത്തിൽ
പലവട്ടം നീയെന്റെ പേരു വിളിച്ചതും (2)
പാടാൻ മറന്നൊരു പാട്ടിന്റെ ഈരടി
പാടിപ്പറഞ്ഞതും ഓർമ്മയുണ്ട് (2)
ഒരിതൾപൂവു നീട്ടി നീ ഇഷ്ടം മൊഴിഞ്ഞൊരാ
പ്രണയകാലങ്ങളും ഓർമ്മയുണ്ട്
(രാവു മുഴുവനും..)