മിഴിയിണ നനഞ്ഞതെന്തായിരുന്നു

 

 

മിഴിയിണ നനഞ്ഞതെന്തായിരുന്നു
മനസ്സു തുടിച്ചതെന്തായിരുന്നു (2)
ഓർമ്മിക്കുന്നു ഞാൻ (2)
അതു നിന്റെ ഓർമ്മയായിരുന്നു (2)
(മിഴിയിണ ..)

വലം വെച്ചു നീങ്ങുമ്പോൾ ആ..ആ..ആ
വലം വെച്ചു നീങ്ങുമ്പോൾ
വിറയാർന്നതെന്തായിരുന്നു
സീമന്തരേഖയിലെ സിന്ദൂരരേണുക്കൾ
മറച്ചതെന്തായിരുന്നു (2)
ഓർമ്മിക്കുന്നു ഞാൻ ഓർമ്മിക്കുന്നു ഞാൻ
അതു നിന്റെ ഓർമ്മയായിരുന്നു (2)
(മിഴിയിണ....)

കാലമൊരുക്കിയ ചിതയുടെ തീരത്ത്
കാത്തതെന്തായിരുന്നു (2)
ഇനിയൊന്നു കാണുമ്പോൾ തരുവാൻ മാത്രമായ്
കരുതിയതെന്തായിരുന്നു (2)
ഓർമ്മിക്കുന്നു ഞാൻ ഓർമ്മിക്കുന്നു ഞാൻ
അതു നിന്റെ ഓർമ്മയായിരുന്നു (2)
(മിഴിയിണ....)