അയ്യപ്പ ഭക്തിഗാനങ്ങൾ

നീലിയെന്നൊരു മലയുണ്ട്‌

നീലിയെന്നൊരു മലയുണ്ട്‌

നിർമ്മല പമ്പാനദിയുണ്ട്‌

ആ നദിയക്കരെ ആ മല മേലേ

അമ്പലമൊന്നുണ്ട്‌, സ്വാമി

അയ്യപ്പനുമുണ്ട്‌



ചന്ദനഗന്ധം തൂകും വനമതി

രമ്യം മോഹനം

കരിപുലികടുവാ കരടികൾ മേവും

ശാന്തം സുന്ദരം

ആ വനപാതയിലൂടിരുമുടിയും

ചൂടീ സ്വാമിമാർ

ആജന്മാന്തര സുകൃതം തേടി വ-

രുന്നൂ മോദരായ്‌



മാമയിലാടും പൂങ്കാവനമൊരു

മായികമലർവാടീ

മാനസസൗഖ്യം തേടും മാനവ-

നണയും ശബരിഗിരി

മനസുഖം തേടുന്ന മനസുകളേ

മനസുഖം തേടുന്ന മനസുകളേ….

മണികണ്ഠസ്വാമിയെ ഭജിക്കൂ

മകരത്തിൻ കുളിർചൂടും മഹിതമാം പമ്പയിൽ

മുങ്ങിനീരാടി മാമലചവിട്ടൂ, ആ

മലവഴുമയ്യപ്പ പദം നമിക്കൂ



മാനവമൈത്രിതൻ സത്താണവൻ, വിശ്വ-

സ്നേഹത്തിന്നൊളിതൂകും മുത്താണവൻ

ഗുരുവാണവൻ മാരഹരനാണവൻ, കോടി

ഹൃദയങ്ങൾക്കാശ്വാസ നിധിയാണവൻ

[ശരണം ശരണമയ്യപ്പാ സ്വാമിശരണം അയ്യപ്പാ]



വാവരുസ്വാമിക്ക് സഖനാണവൻ, വേദ-

വാരിധിതാണ്ടിയ പൊരുളാണവൻ

വിധിയാണവൻ വിശ്വഗതിയാണവൻ, ആത്മ-

വേദനയ്ക്കൗഷധപ്പാലാണവൻ

മാളികപ്പുറത്തമ്മേ

മാളികപ്പുറത്തമ്മേ മഞ്ജുളാംഗിയാമമ്മേ

മൗനപൂജയാൽ സ്വാമി സംഗമശ്ശാന്തിതേടുന്നൊരമ്മേ

നിന്തിരുനടയിതിലുരുകുന്നിഹനര ജീവിത കേരങ്ങൾ

നിത്യമകന്നിടുവാൻ പ്രാരബ്ധക്കലിയുഗദുരിതങ്ങൾ)



സൂര്യനും ചന്ദ്രനും തൊഴുതു മടങ്ങീടും

പ്രദക്ഷിണവീഥിയിലൂടെ

മലയജമണമോലും പുലർകാല സന്ധ്യയിൽ

മലയേറി നിന്മുന്നിൽ വന്നൂ

വാമദേവസുത വാമഭാഗമമരുന്ന നിന്നരികിൽ വന്നൂ

വരം തേടി ഞാൻ കാത്തു നിന്നൂ



കാമവും ക്രോധവും കനലായെരിയുന്ന

അമ്പലമുറ്റത്തുനില്ക്കേ

ശരണം വിളിയുയരും

ശരണം വിളിയുയരും മലയിൽ

ശരണാർത്ഥികളണയും മലയിൽ

മകരക്കുളിർ പെയ്യുമുഷസ്സിൽ

മഞ്ഞലകൾ മുങ്ങിക്കേറി

മണികണ്ഠസ്വാമീ…..

മണികണ്ഠസ്വാമീ ഞങ്ങൾ

വരുന്നുച്ചിയിലിക്കെട്ടും പേറി

പൊന്നമ്പല നടയിൽ വരുന്നേ

പൊന്നമ്പല നടയിൽ വരുന്നേ



നന്ദനപ്പൂങ്കാവുണ്ടേ… വെൺ-

തിങ്കളിറങ്ങും മുടിയുണ്ടേ

സ്വരപമ്പാജതിയുണ്ടേ സുരവൃന്ദാരതിയുണ്ടേ

മഞ്ചാംബയെഴുന്നള്ളീടും ശബരീ പീഠവുമുണ്ടേ

വ്രതവും നോറ്റൂ, മുദ്ര ധരിച്ചു

കറുപ്പുടുത്തിരുമുടിയുമെടുത്തി-

കന്നി അയ്യപ്പനെ കണ്ടോ

കന്നി അയ്യപ്പനെ കണ്ടോ
നിന്റെ പൊന്നും പതിനെട്ടാം പടിയിലിരിക്കുമീ
കന്നി അയ്യപ്പനെ കണ്ടോ
ഒന്നല്ലൊരായിരം വട്ടം തൊഴുതാലും
കന്നി അയ്യപ്പനെപ്പോലെ..

ഇരുമുടിക്കെട്ടുമായ് കാലം
നിന്റെ മലരടി തേടി വരുന്നു
പകലായും ഇരവായും സ്വാമി
പത്മപാദത്തിൽ കെട്ടിറക്കുന്നു
പുലിവാഹനനയ്യൻ ഈ പുലരുമ്പൊൾ നീരാടാൻ
എഴുന്നള്ളും വഴിയേ ഞാൻ
ഞാൻ ശംഖു വിളിച്ചലയുന്നു
(കന്നി അയ്യപ്പനെ കണ്ടോ...)

മാമറപ്പൊരുളേ നിൻ

മാമറപ്പൊരുളേ നിൻ പതിനെട്ടാം പടി കാണാൻ
ഭൂമി തൻ പുരു പുണ്യം മാലയിട്ടൊരുങ്ങി
അമ്മയച്ഛനായ് ഗുരുവായ് നന്മ ചെയ്തു കാത്തരുളും
ദൈവമേ സ്വാമി അയ്യനേ വന്ദനം
(മാമറപ്പൊരുളേ..)

ജ്ഞാനരൂപനാകാശം എഴുത്തോലയായിതോ
ജ്ഞാനരൂപനാകാശം എഴുത്തോലയായി
ലിപിയോരോന്നും വെള്ളിത്താരകം
എൻ കാതിൽ നിൻ മൊഴിയോരോന്നും
വേദത്തേൻ കണം എന്നുള്ളിൽ നിൻ
പർണ്ണശാലയും പണിഞ്ഞു പാതിരാവിളക്കു വെച്ചു
പാടിടാം സ്വാമി പോരുമോ പോരുമോ
(മാമറപ്പൊരുളേ..)

താമരക്കിളി നെഞ്ചിനകത്തൊരു

താമരക്കിളി നെഞ്ചിനകത്തൊരു കൂടു കെട്ടും
വൃശ്ചികമാസക്കാലമായ് ഞാൻ മാലയണിഞ്ഞു
മാലയിൽ മുത്തായ് മിന്നണമയ്യപ്പാ (2)
മലയാള തിങ്കളാമെന്നയ്യപ്പാ
മല വാഴും തമ്പുരാനേ അയ്യപ്പാ
പുലിവാഹനമേറീട്ട് വഴിയോരം നിന്നിട്ട്
നിറയുന്നതെന്തേ നിന്നുടേ കണ്ണുകളെന്നെ കണ്ടിട്ട്
നിറയുന്നതെന്തേ നിന്നുടേ കണ്ണുകളെന്നെ കണ്ടിട്ട്
(താമരക്കിളി..)

ഇനിയും പാടാം അയ്യപ്പഗാനം

ഇനിയും പാടാം അയ്യപ്പഗാനം
ഈരേഴുലകും സ്വാമിമയം (2)
എന്നും പമ്പാതീർത്ഥത്തിൽ ആറാട്ട്
നിത്യം പുഷ്പ്ഭാഭിഷേകത്തിൻ മഴച്ചാർത്ത്
പുണ്യപ്രകാശത്തിൻ നിറച്ചാർത്ത്
(ഇനിയും.....)

പുഴകൾ മീട്ടും തംബുരുവിൻ നിൻ
പൂജാമന്ത്രം ശ്രുതിയിണക്കും (2)
കായും കനികളും കർമ്മഫലങ്ങളും
കാൽത്തളിരടിയിൽ കെട്ടിറക്കും
ശരണാഗതജന രക്ഷകനയ്യൻ
ശരണം സ്വാമി ശരണം
ഹരിഹരനന്ദന ശബരിഗിരീശ്വര
ശരണം നീയേ ശരണം
(ഇനിയും.....)

അരുണോദയം പോലെ

അരുണോദയം പോലെ പുലിമേലെഴുന്നള്ളും
ശബരീശൻ അയ്യപ്പൻ എന്റെ ദൈവം
അറിയാതെ ഞാൻ ചെയ്ത പിഴകൾ പൊറുക്കുന്നോര-
റിവിന്റെ നിറതിങ്കൾ എന്റെ ദൈവം
(അരുണോദയം....)

തൊഴുകൈയ്യുമായി നിന്നും കേഴുമ്പോൾ
കാരുണ്യമഴയാകുമയ്യപ്പൻ എന്റെ ദൈവം
ഒഴിയാത്ത ദുരിതത്തിൻ വഴി താണ്ടി എത്തുമ്പോൾ
തഴുകുന്ന വാത്സല്യം എന്റെ ദൈവം
തളരുമ്പോൾ താങ്ങുന്നോരിഷ്ട ദൈവം
(അരുണോദയം....)

ഋതുഭേദസന്ധ്യേ

 

ഋതുഭേദസന്ധ്യേ ഭഗവാനെ വാഴ്ത്താൻ
ശബരീശനാമം ചുണ്ടിലുണ്ടോ
ആയിരം നക്ഷത്രം കോർക്കാതെ കോർത്തൊരു
ജപ മണിമാല നിൻ കൈയ്യിലുണ്ടോ

കൽ വിളക്കെരിയിക്കാൻ കൈയ്യിലെ പാത്രത്തിൽ
കളഭത്തിൽ നനയുന്ന നറുനെയ്യുണ്ടോ
നെറ്റിയിലണിയിക്കാൻ നല്ലിലച്ചീന്തിൽ
കാഞ്ചന കസ്തൂരി തിലകമുണ്ടോ

അരവണയുണ്ടാക്കാൻ ആത്മാവിലിത്തിരി
അരിമണിപ്പൊന്നിന്റെ മണികളുണ്ടോ
കണ്ണടച്ചുറങ്ങാൻ കാറ്റിന്റെ താളത്തിൽ
ഹരിവരാസനം മനസ്സിലുണ്ടോ