കിംങ്ങ് ലയർ
മൊത്തം complicated ആയ ഒരു കഥ , climax ആകുമ്പോൾ അതിന്റെ കുരുക്കുകൾ അഴിച്ച് എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് ഒരു നല്ല end .
ഇതാണ് സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകളുടെ ഒരു pattern . അവരുടെ കൂട്ടുകെട്ടിൽ അവസാനം വന്ന "Friends" ( നിർമ്മാണം - ലാൽ , സംവിധാനം സിദ്ദിഖ് ) എന്ന സിനിമയിൽ പോലും ഈ രീതി ആയിരുന്നു ..
കിംങ്ങ് ലയർ ഒരു സിദ്ധിഖ്-ലാൽ സിനിമ ആയിട്ടല്ല തോന്നിയത് ,മറിച്ച് സാധാരണ ഒരു ദിലീപ് സിനിമ .
തിരക്കഥ - സിദ്ധിഖ് ലാൽ
സംവിധാനം -ലാൽ
സംഭാഷണം - ബിബിൻ ചന്ദ്രൻ
കഥ - സിദ്ധിഖ്
കുട്ടികൾക്കും സ്ത്രീകൾക്കും ഇഷ്ടമാവുന്നതാണ് സാധാരണ ദിലീപ് സിനിമകൾ .ഇവരാണ് ദീലീപ് സിനിമകൾ പുരുഷ പ്രേക്ഷകരേക്കാൾ കൂടുതൽ ആസ്വദിക്കുന്നതും , ചിരിക്കുന്നതും .. അതു കൊണ്ടു തന്നെ ഈ "below avg " സിനിമ Box office ൽ ഹിറ്റാവും തീർച്ച.
വിശ്വസിക്കുന്ന രീതിയിൽ നുണകൾ പറഞ്ഞ് ജീവിക്കുന്ന സത്യനാരായണൻ (ദിലീപ്) , വിവാഹമോചനത്തിന്റെ വക്കിൽ നിൽക്കുന്ന ദമ്പതികളായ ആനന്ദ് വർമ്മ (ലാൽ ) - ദേവിക (വർമ്മ ) വിവാഹമോചനത്തിൽ നിന്ന് മാറ്റാൻ ശ്രമിക്കുന്നതാണ് സിനിമയുടെ കഥാസാരം.
ദീലീപ് എപ്പോഴത്തെതും പോലെ ഹാസ്യം നന്നായി അവതരിപ്പിച്ച് ആ കഥാപാത്രം നന്നായി ചെയ്തു..
ലാലും ആശാ ശരത്തു നന്നായി അഭിനയിച്ചിട്ടുണ്ട്.പൊതുവാൾ മാഷായി അഭിനയിച്ച ജോയ് മാത്യുവും കൊള്ളാം .
ദിലീപിന്റെ കാമുകിയായ അഞ്ജലി ആയി മഡോണ "അഭിനയിച്ചു ". അത്ര മാത്രം .
ഒരു standard ഇല്ലാത്ത കോമഡിയുമായി , സത്യനായാണന്റ കൂട്ടുകാരൻ ആന്റപ്പനായി ernakulam സംഭാഷണശൈലിയുമായി #ബാലു വെറുപ്പിച്ചു ..
സ്ഥിരം കോഴിക്കോടൻ ശൈലിയുമായി #ഹരീഷും വെറുപ്പിച്ചു..
(ഇവരുടെ ചില സംഭാഷണങ്ങൾ ചിരിപ്പിച്ചു എന്നാലും മൊത്തത്തിലുള്ള വെറുപ്പിക്കൽ ആണ് പറഞ്ഞത് )
ശിവജി , നടാഷ , KTS പടന്നയിൽ, അൻസാർ കലാഭവൻ , ജോർജ് , ബിനു അടിമാലി , വിജയ് മേനോൻ ... ഇങ്ങിനെ കുറേ പേർ വന്നും പോയും ഇരുന്നു
അലക്സ് പോളിന്റെ മോശം പാട്ടുകൾ...
ദീപക് ദേവിന്റെ ഒരു മേൻമയും ഇല്ലാത്ത BGM.
1983 , Best Actor, പാവാട തുടങ്ങിയ സിനിമകൾ എഴുതിയ ബിബിൻ ചന്ദ്രനിൽ നിന്നും നല്ല സംഭാഷണങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷ വെറുതെയായി ...
2 - കൺഡ്രീസ് (കഴിഞ്ഞ ദിലീപ് സിനിമ അതായതു കൊണ്ടു അതായിട്ട് compare ചെയ്യുന്നു) ഇഷ്ടപ്പെട്ടവർക്ക് ഇതും ഇഷ്ടപ്പെടും..
സിദ്ധീഖ് ലാൽ കൂട്ടുകെട്ടിലെ ഏറ്റവും മോശം സിനിമ
സംവിധാനം ലാലിന് പറ്റിയ പണി അല്ലെന്നും തെളിയിച്ചു ....