
ഇതൊരു രഞ്ജിത്ത് സിനിമ എന്ന് പറയുന്നതിനേക്കാൾ, ഒരു ഉണ്ണി ആർ സിനിമ എന്ന് പറയുന്നതായിരിക്കും ശരി ..
സിനിമയെ കുറിച്ച് പറയാനാണെങ്കിൽ .. "ചാർളി "യുടെ ഒരു മൂത്ത ചേട്ടനാണ് കുട്ടിയപ്പൻ എന്ന് പറയാം... കുട്ടിയപ്പനും ജീവിതം മാക്സിമം ആസ്വദിക്കുകയാണ് ...
കുട്ടിയപ്പനായിട്ട് ബിജു മേനോൻ അസാധ്യ അഭിനയമാണ് കാഴ്ചവച്ചിട്ടുള്ളത് ..( "അനാർക്കലി" ലെ അവസാന ഭാഗത്തെ പ്രകടനം ഓർമ്മയിൽ വരുമെങ്കിലും .......)
ലീലയായി അഭിനയിച്ച പാർവ്വതി, വിജയരാഘവൻ ( പിള്ളേച്ചൻ ) ഇന്ദ്രൻസ് (ദാസപ്പാപ്പി എന്ന പിമ്പ്) ജഗദീഷ് ( തങ്കപ്പൻ നായർ ) പൗളി വിൽസൻ (ഏലിയാമ്മ ) എന്നിവരും മികച്ച അഭിനയം കാഴ്ചവച്ചു .
ഉണ്ണി ആർ എഴുതിയ ലീല വായിച്ചവർക്ക് ലീല എന്ന സിനിമയേക്കാൾ ആ കഥയാണ് ഇഷ്ടപ്പെടുക ....
ഉണ്ണി ആർ എഴുതിയ സംഭാഷണങ്ങൾ രസകരം ആണ്... അത് ബിജു മേനോൻ മനോഹരമായി അവതരിപ്പിച്ചിട്ടുമുണ്ട് ..
വട്ടോളം വാണിയാരേ - ബിജി ബാൽ ഒരുക്കിയ ഗാനം രസകരമാണ്....
ക്ലൈമാക്സ് അത്ര സുഖിച്ചില്ലെങ്കിലും ലീല കൊള്ളാം ...
നേരത്തേ പറഞ്ഞതു പോലെ ഒരു രഞ്ജിത്ത് സിനിമ ഫീൽ വന്നില്ല എന്നത് സത്യം...