സിനിമ

ഈ തിരക്കിനിടയിൽ - സിനിമ റിവ്യു

Submitted by nanz on Sat, 02/18/2012 - 12:58

മലയാള സിനിമയും, ആഖ്യാനരീതികളും, ആസ്വാദക വൃന്ദവും ഏറെ മാറിയെങ്കിലും അതൊന്നും തിരിച്ചറിയാതെ ഇപ്പൊഴും വള്ളുവനാടിനും അതിന്റെ ഭാഷക്കും, തറവാടും, പാടവും, കുളവും, മനയും, ഗ്രാമീണ നിഷ്കളങ്ക യുവതിക്കുമൊക്കെ മലയാള സിനിമയിൽ പ്രമുഖമായ സ്ഥാനമോ അല്ലെങ്കിൽ അങ്ങിനെയുള്ള കഥകളേ സിനിമക്കു ചേരുകയുള്ളുവെനന്നൊക്കെ തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു കൂട്ടം നവപ്രതിഭ(?)കളുടെ, ചർവ്വിതചർവ്വണം ചെയ്യപ്പെട്ട സിനിമാക്കഥ-ആവിഷ്കാരത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ്  ആലുക്കൽ ഫിലിംസിന്റെ ബാനറിൽ ഷാജു തോമാസ് ആലുക്കൽ നിർമ്മിച്ച് പി ആർ അജിത്കുമാർ തിരക്കഥയെഴുതി അനിൽ കാരകുളം സംവിധാനം ചെയ്ത് വിനുമോഹൻ പ്രധാന കഥാപാത്രമായി നടിച്ച “ ഈ തിരക്കിനിട

Contributors

ഉന്നം - സിനിമാറിവ്യു

Submitted by nanz on Sat, 02/11/2012 - 13:43

1985 ലെ ‘മുത്താരം കുന്ന് പി ഓ‘ മുതൽ 2000ലെ ‘ദേവദൂതൻ‘ വരെ നല്ലതും ഭേദപ്പെട്ടതുമായ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത കുടുംബ ചിത്രങ്ങളുടെ സംവിധായകൻ എന്ന് ഖ്യാതിയുള്ള സംവിധായകനായിരുന്നു സിബി മലയിൽ. ഈ കാലയളവിൽ പൈങ്കിളി സിനിമകൾ എന്നു വിളിക്കാവുന്ന സിനിമകളും സിബിയുടെ ലിസ്റ്റിൽപെടുമെങ്കിലും 2000 നു ശേഷം ‘ഇഷ്ടം‘ മുതൽ 2011ലെ ‘വയലിൻ‘ വരെ ഭേദപ്പെട്ടൊതൊന്നുമില്ല സിബി മലയിലിന്റെ ക്രെഡിറ്റിൽ.

Relates to
Contributors

ഞാനും എന്റെ ഫാമിലിയും-സിനിമാ റിവ്യൂ

Submitted by nanz on Tue, 02/07/2012 - 15:39

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടി വി മാധ്യമത്തിൽ നിന്നുള്ള കലാകാരന്മാർ സിനിമയിലേക്കുള്ള ഒഴുക്കിലാണ്.നടീ നടന്മാർ പണ്ടു മുതലേ സിനിമയിലും ചാനലുകളിലുമുണ്ട് എങ്കിലും ടി വി മാധ്യമ രംഗത്തെ ടെക്നീഷ്യന്മാരെ (പൊതുവിൽ എഴുത്തുകാരേയും സംവിധായകരേയും) മലയാള സിനിമാ രംഗം രണ്ടാം തരമായിട്ടാണ് കണ്ടിട്ടുള്ളത്.

Contributors

കാസനോവ - സിനിമാറിവ്യു

Submitted by nanz on Sat, 01/28/2012 - 10:02

കണ്ണഞ്ചിപ്പിക്കുന്ന വിദേശ ലൊക്കേഷനുകൾ, ക്രെയിനും ജിപ്പുമായി ചാഞ്ഞും ചെരിഞ്ഞുമുള്ള ഷോട്ടുകൾ, (സീനുകൾക്കും ഷോട്ടൂകൾക്കും ഹോളിവുഡ് സിനിമകളുടെ ഡിവിഡി റെഫറെൻസാകാം) വിദേശ കാറുകൾ, (ഹെലികോപ്ടറും കൂടീ ഉണ്ടായാൽ നല്ലത്) മലയാളത്തിനുപുറമേ ഇടക്കിടക്ക് അറബി, ഹിന്ദി, ഇംഗ്ലീഷ് ഡയലോഗുകൾ, ബിക്കിനിയണിഞ്ഞ സുന്ദരി(?)കൾ, ഒന്നിലധികം നായികമാർ, നായകനായി മോഹൻലാൽ മാത്രം, ഇടക്കിടക്ക് അദ്ദേഹം വാ തുറക്കണം ഫിലോസഫി പറയാൻ മാത്രം അതും പ്രണയത്തെക്കുറിച്ചായാൽ വളരെ നല്ലത്

Relates to
Contributors

സ്പാനിഷ് മസാല−സിനിമാറിവ്യു

Submitted by nanz on Sat, 01/21/2012 - 12:44

തൊണ്ണൂറുകളുടെ അവസാനത്തിലാണ്  ലാൽ ജോസ് എന്ന കമൽ ശിഷ്യൻ സംവിധായകനായി മലയാളസിനിമയിൽ അവതരിക്കുന്നത്. അന്നത്തെ കൊമേഴ്സ്യൽ സിനിമകളിൽ വ്യത്യസ്ഥ പശ്ചാത്തലങ്ങളാലും പുതുമകളാലും ഏറെ അഭിപ്രായമുണ്ടാക്കിയ, ഭാവി സംവിധായകൻ എന്ന ഇമേജ് ഉണ്ടാക്കിയ സംവിധായകനായിരുന്നു ലാൽ ജോസ്. 'രണ്ടാം ഭാവം" എന്നൊരു ഭേദപ്പെട്ട ചിത്രം  ബോക്സ് ഓഫീസിൽ നിലം പൊത്തിയതോടെ ഇനി 'വ്യത്യസ്ഥത' വേണ്ട എന്ന് തീരുമാനിച്ചതായി ലാൽ ജോസ് തന്നെ പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

Contributors

പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ-സിനിമാറിവ്യൂ

Submitted by nanz on Tue, 01/17/2012 - 11:08

ഉദയഭാനു എന്ന നവാഗത സംവിധായകന്റെ പ്രഥമ സംരഭവും അതിന്റെ വേദനകളും സിനിമാ-സ്വകാര്യ ജീവിത അനുഭവങ്ങളുടെ ആവിഷ്കാരവുമൊക്കെയായിരുന്നു 'ഉദയനാണ് താരം' എന്ന 'റോഷൻ ആൻഡ്രൂസ്' സിനിമയെങ്കിൽ ആ സിനിമയിലെ 'സൂപ്പർസ്റ്റാർ സരോജ് കുമാർ' എന്നൊരു കഥാപാത്രത്തിന്റെ  വികല ചിത്രീകരണവും മലയാള സിനിമയിലെ ചില സൂപ്പർ സ്റ്റാറുകളുടെ (ഒരു സൂപ്പർ സ്റ്റാർ എന്നു മതിയാകും) നേർക്കുള്ള ആക്ഷേപവും പരിഹാസവും മാത്രമാണ് പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ എന്ന സിനിമ.

Contributors

ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് - സിനിമാറിവ്യു

Submitted by nanz on Fri, 01/13/2012 - 11:35

ആധുനിക ലോകത്ത് നഗരത്തിലെ (നഗരം എന്നു പറഞ്ഞാൽ മലയാള സിനിമയിൽ കൊച്ചി...കൊച്ചി മാത്രമാണ്) ഫ്ലാറ്റുകളിൽ താമസിക്കുന്ന സമ്പന്നരായ കൗമാരക്കാർ അനുഭവിക്കുന്ന വേദന, സങ്കടം,  എന്തായിരിക്കും? സംശയമില്ല 'സ്നേഹം' തന്നെ. പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്ന,  ബൈക്കും മറ്റു സൗകര്യങ്ങളും ഉള്ള,  ഇന്റർനെറ്റ് ഉപയോഗിക്കുന്ന, തരം കിട്ടിയാൽ ബാറിലിരുന്നോ മറ്റോ ബിയർ നുണയുന്ന എല്ലാ സൗകര്യങ്ങളുമുള്ള കുട്ടികൾക്ക് ഒന്നു മാത്രം കിട്ടില്ല. സ്നേഹം!

Contributors

അസുരവിത്ത്-സിനിമാറിവ്യു

Submitted by nanz on Wed, 01/11/2012 - 10:35

2002ൽ എ കെ സാജൻ സംവിധാനം ചെയ്ത 'സ്റ്റോപ്പ് വയലൻസ്' എന്ന പൃഥീരാജ്  ചിത്രത്തിന്റെ തുടർച്ചയായാണ് 'അസുരവിത്ത്' വരുന്നത്.  രണ്ടും എം കെ സാജന്റെ സംവിധാനത്തിൽ. കൊച്ചി കേന്ദ്രമാകുന്ന ക്വൊട്ടേഷൻ ചിത്രങ്ങളുടെ തുടക്കമായിരുന്നു സ്റ്റോപ്പ് വയലൻസ്. ഒരു റോ സ്റ്റൈൽ ആക്ഷൻ ചിത്രമെന്ന പ്രത്യേകത വളരെ കുറഞ്ഞ ചിലവിൽ പൂർത്തിയാക്കിയ ആ ചിത്രത്തിനുണ്ടായിരുന്നു.

Contributors

കുഞ്ഞളിയൻ-സിനിമാറിവ്യു

Submitted by nanz on Sat, 01/07/2012 - 16:34

'ജനപ്രിയ സിനിമ'  എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന "അന്തവും കുന്തവുമില്ലാത്ത മലയാള സിനിമ"കൾക്ക് തിരക്കഥ എഴുതാൻ കൃഷ്ണ പൂജപ്പുരയേയും അവ സംവിധാനിക്കാൻ സജി സുരേന്ദ്രനേയും ആരും പഠിപ്പിക്കേണ്ട കാര്യമില്ല. കഴിഞ്ഞ മൂന്നാലു വർഷങ്ങളായി ഇരുവരും മലയാള സിനിമയിൽ സൂപ്പർ ഹിറ്റുകളുമായി സ്ഥിരസാന്നിദ്ധ്യമാണ്. അവരുടെ ആഗ്രഹപ്രകാരമെന്നോണം പ്രേക്ഷകർ ഇത്തരം സിനിമകളെ കയ്യടിച്ച് വിജയിപ്പിക്കുന്നുമുണ്ട്.

Contributors