ദേവീപാദം

ആ............................
ലലലാ ലലലാ ലല ലല ..........

ദേവീപാദം തിരുനടമാടും കാലം
മദഭരമഞ്ജീരങ്ങള്‍  സ്വരലയമേകും മേളം
നലമൊടു ചന്ദ്രബിംബമേന്തി വന്ന പാര്‍വ്വണമായ്
സനിസസനി മധമ ഗമഗസ
കാവ്യബിംബമേന്തി നിന്ന കുമുദിനിയായ്
സനിസസനി മധമ ഗമഗസ
പാപമ ഗാഗമ പാപമഗ
രിഗ മാമഗരി രിഗ മാമഗരി
സരിഗാ ഗരിസ സരിഗാ ഗരിസ
നിസരി, നിസരി, നിസരി, നിസരി,
ദേവീപാദം തിരുനടമാടും കാലം

ആ........
കാരുണ്യം സ്വരമഴ തൂവുമ്പോള്‍
ജീവപതംഗങ്ങള്‍ സംഗീതലോലമായ്  [ കാരുണ്യം ]
ദീപാരാമം ഭാവോദ്ദീപക ദീപാലംകൃതമായ്
അംഗന്യാസം ദേവത്രിപുടയില്‍ ‌ഓംകാരാങ്കിതമായ്
തരളം ത്രിഭുവനം  ജയരവമുഖരിതമായ്   

സഗ ഗമ മധ ധനി ധനിസ
സഗ ഗമ മധ ധനി ധനിസ  [ ദേവീപാദം ]

ഓഹോഹോ ലലലലലല..ഏഹേഹേ  ലലലലലല..
ആഹാ ...ഓഹോ..

താരുണ്യം തളിരണിവര്‍ണ്ണങ്ങള്‍
മന്മഥരാഗം പോല്‍ പൊന്‍‌മെയ്യില്‍ അണിയവേ [ താരുണ്യം ]
സങ്കല്‍പ്പങ്ങള്‍  മാതംഗീവരവീണാലാളനാ‍യ്
രാഗാലാപം നാദാന്ദോളിത മന്ത്രതരംഗിണിയായ്
തരളം ത്രിഭുവനം ജയരവമുഖരിതമായ് 

സഗ ഗമ മധ ധനി ധനിസ
സഗ ഗമ മധ ധനി ധനിസ  [ ദേവീപാദം ]

Lyricist