മഴയില്‍ നിന്‍ മൊഴികള്‍

മഴയില്‍ നിന്‍ മൊഴികള്‍ ഞാന്‍ കേട്ടതില്ല
മഴയില്‍ നിന്‍ മിഴിനീര്‍ ഞാന്‍ കണ്ടതില്ല
ഈ ഈറന്‍വഴിയില്‍ നീ ഇല്ലാതെ ഇങ്ങനെ
വീണ്ടും വന്നണയും എന്നറിഞ്ഞീല
(മഴയില്‍ നിന്‍ മൊഴികള്‍)

നീ ഒന്നു ചിരിച്ചാല്‍ കുറുകുന്ന പ്രാവുകള്‍
കൂടുവിട്ടെങ്ങോ പറന്നുപോയി
നീ ഒന്നു തൊടുമ്പോള്‍ വിടരുന്ന പൂവുകള്‍
വസന്തകാലം മറന്നടര്‍ന്നുവീണു
വസന്തകാലം മറന്നടര്‍ന്നുവീണു
(മഴയില്‍ നിന്‍ മൊഴികള്‍)

നിന്‍ കവിള്‍ ചുവന്നാല്‍ തുടുക്കുന്ന പൂമാനം
കാര്‍മുകിലായ് കാലം മറന്നുപെയ്തു
നിന്‍ വള കിലുങ്ങിയാല്‍ കുനുങ്ങുന്ന കുഞ്ഞോളം
കുളപ്പുരയിൽ നിന്നെ കൊതിച്ചു നിന്നു
കുളപ്പുരയിൽ നിന്നെ കൊതിച്ചു നിന്നു
(മഴയില്‍ നിന്‍ മൊഴികള്‍)