നീരദ ലതാഗൃഹം പൂകിപ്പൊഴുതന്തി
നീരവമിരിക്കുന്നു രാഗവിഭ്രമമേന്തി
ഹൃദയം ദ്രവിപ്പിക്കും എതൊരുജ്ജ്വല ഗാനം
ഉദയല്ലയം ഭവാൻ ആലപിക്കുന്നു സ്വൈരം
കനകനിചോളമൂർന്നു നഗ്നോരസ്സായ് മേവും
അനവദ്യയാം സന്ധ്യാദേവിതൻ കപോലത്തിൽ
ക്ഷണമുണ്ടൊലിക്കാറായ് മിന്നുന്നു താരാബാഷ്പ-
കണമൊന്നനിർവ്വാച്യ നവ്യനിർവൃതി ബിന്ദു
അങ്ങിൽനിന്നറിഞ്ഞു ഞാൻ പൂർണ്ണമാമാത്മാവിങ്കൽ
തിങ്ങിടും അനുഭവം പകരും കലാശൈലി
നിത്യഗായകാ - നിത്യഗായകാ പഠിപ്പിക്കുകെൻ ഹൃൽസ്പന്ദത്തെ
സത്യജീവിതാഖണ്ഡ ഗീതത്തിൻ താളക്രമം
ജീവിതം ഗാനം..
കാലം താളം..
ആത്മാവിൻ നാനാഭാവം ഒരോരോ രാഗം ..
വിശ്വമണ്ഡലം ലയം.....