മെലഡി

മോഹങ്ങൾ കൊണ്ടു ഞാനൊരു

Title in English
Mohangal kondu njanoru

മോഹങ്ങൾ കൊണ്ടു ഞാനൊരു
പ്രേമസാമ്രാജ്യം തീർത്തു
അതിൽ സ്വപ്നങ്ങൾ കൊണ്ടു
ഞാൻ മതിലു കെട്ടി
പുഷ്പങ്ങളെ കാവൽക്കാരാക്കി ഞാൻ
പുഷ്പങ്ങളെ കാവൽക്കാരാക്കി
(മോഹങ്ങൾ കൊണ്ടു ഞാൻ...)

നീ വരും നേരം നോക്കിയെൻ
കനകസിംഹാസനമൊരുങ്ങി
നിൻ മൃദു സ്പന്ദനങ്ങൾ അറിയാൻ
നിൻ നൊമ്പരങ്ങൾ അറിയാൻ
(മോഹങ്ങൾ കൊണ്ടു ഞാൻ...)

രാഗങ്ങളൊഴുകി വരുന്നൊരീ
സംഗീതമാം സാഗരത്തിൽ
നീയും ഞാനും അറിയാതെയലിഞ്ഞു
നിൻ നെടുവീർപ്പുകൾ ഞാൻ സ്വരങ്ങളാക്കി
(മോഹങ്ങൾ കൊണ്ടു ഞാൻ...)

Year
2007
Lyrics Genre

വിടപറയും സന്ധ്യേ

Title in English
Vidaparayum sandhye

വിട പറയും സന്ധ്യേ നിൻ മിഴികൾക്കിന്നെന്തേ
കണ്ണുനീർ ചാലിച്ച ചുവപ്പു നിറം
ശിശിരങ്ങൾ മാത്രം വാഴുമീ ഭൂമിയിൽ
വസന്തമേ നീയും പോയ് മറഞ്ഞു
വസന്തമാം കാമുകൻ തൻ പ്രിയ പ്രേയസിയെ
വേർപിരിഞ്ഞെങ്ങോ പോയ് മറഞ്ഞു
(വിട പറയും..)

കാലൊച്ചയില്ലാതെ വന്നൊരു ചെറുതെന്നൽ
കാലമാം  കവിയുടെ ചെവിയിൽ മൂളിയതെന്തേ
സഖിയാം സന്ധ്യേ കരയുവതെന്തേ
മഴയായ് പൊഴിയുവതെന്തേ
(വിട പറയും..)

ആരോരുമറിയാതെൻ പ്രാണ
വിപഞ്ചികൾ തൻ തന്ത്രികൾ മീട്ടി നീ
എൻ മനം കൊതിപ്പിച്ചതെന്തേ
വിരഹിണി സന്ധ്യേ വിതുമ്പുന്നതെന്തേ
മഴയായ് പൊഴിയുവതെന്തേ
(വിടപറയും..)

Year
2007
Lyrics Genre

ആകാശഗംഗയിൽ വർണ്ണങ്ങളാൽ (D)

Title in English
Aakashagangayil (D)

ആകാശഗംഗയിൽ വർണ്ണങ്ങളാൽ
വെൺതൂവൽ തുന്നും ഹംസലതികേ
സ്വർഗ്ഗത്തുണ്ടോ..... (2)
സ്വപ്നങ്ങൾതൻ
സ്വർണ്ണവർണ്ണ പൂമേടുകൾ
(ആകാശഗംഗയിൽ...)

തുഴയുമ്പോൾ  ആ.... 
തളരുമ്പോൾ ആ.... 
താരലോക തീരഭൂവിൽ
തലചായ്ക്കാൻ.. ലാലാലാ
സ്ഥലമുണ്ടോ..  ലാലാലാ
ദേവദൂതികേ.. . (തുഴയുമ്പോൾ..)
(ആകാശഗംഗയിൽ..)

നിറമോലും ലാലാലാ... 
നിഴൽ മൂടും ലാലാലാ.. 
സിന്ദൂര സന്ധ്യക്കു മൗനരാഗം
മഴമുകിലിൻ ആ... 
കവിളിണയിൽ ആ... 
നീർപളുങ്കുകൾ (നിറമോലും.. )
(ആകാശഗംഗയിൽ..)

 

Year
1982
Lyrics Genre

പ്രേമരാഗം പാടിവന്നൊരു

Title in English
Prema ragam paadivannoru

 

പ്രേമരാഗം പാടിവന്നൊരു
പൊൻകിനാവിൻ ശാരികേ
പ്രേമരാഗം പാടിവന്നൊരു
പൊൻ കിനാവിൻ ശാരികേ
പാതിരാവിൻ കുളിരിൽ നിന്റെ
തൂവലിന്നു നനഞ്ഞുവോ
പ്രേമരാഗം പാടിവന്നൊരു
പൊൻകിനാവിൻ ശാരികേ

സിരകളിൽ നിറയുമീ കുളിരിലെ
മധുമയതാളം
ശിലകളിൽ രതിലയ ലഹരിയിൽ
അലിയുമീഭാവം (സിരകളിൽ.. )
പകരുമീ രജനിയിൽ
മൃദുലവികാരം പൂവിടും
പ്രേമരാഗം പാടിവന്നൊരു
പൊൻകിനാവിൻ ശാരികേ

പുതുമഴ ചൊരിയുമീ പുളകങ്ങൾ
നുകരുന്നു ഭൂമി
കരളിലൊരൊളിമിന്നൽക്കൊടി പോലെ
വിടരുന്നെൻ മോഹം (പുതുമഴ.. )
ഇനിയുമീ രജനിയിൽ
മധുരിമയാകാൻ നീ വരൂ 

Film/album
Year
1982
Lyrics Genre

പുളകത്തിന്‍ പൂമാല കോര്‍ക്കുവാന്‍

Title in English
Pulakathin poomaala

പുളകത്തിന്‍ പൂമാല കോര്‍ക്കുവാന്‍ 
ഒരു പ്രേമഗായകന്‍ വന്നിടും
പുളകത്തിന്‍ പൂമാല വിരിമാറില്‍ ചാര്‍ത്താന്‍ 
ഒരു പ്രേമഗായകന്‍ വന്നിടും
ഇനിയും ഗാനം പാടിടുവാനായി
തനിത്തങ്കമേ..നിധികുംഭമേ.. 
വിരിഞ്ഞപൂവനക്കളിപ്പറമ്പില്‍

മുല്ലവള്ളിക്കുടിലില്‍ പുള്ളിക്കുയില്‍ പറന്നു
കരളില്‍ പൊന്‍ചിരിതൂകി ഒരു ഗാനമായ്‌
അഴകായ്‌ ഒഴുകി ഒരു സ്വരരാഗം
ഇനിയും വാടിയില്‍ ഒരു കുളിര്‍ചൊരിയാന്‍ വാ നീ
മുല്ലവള്ളിക്കുടിലില്‍ പുള്ളിക്കുയില്‍ പറന്നു
കരളില്‍ പൊന്‍ചിരിതൂകി ഒരു ഗാനമായ്‌... 

 

Year
1983
Lyrics Genre

ഒരു വസന്തം തൊഴുതുണർന്നു

Title in English
Oru vasantham thozhuthunarnnu

ഒരു വസന്തം.... തൊഴുതുണർന്നൂ
ഒരു വസന്തം തൊഴുതുണർന്നു 
ഉഷസ്സിനെപോലെൻ പ്രിയയും 
എനിയ്ക്കായ് നീയും നിനക്കായ് ഞാനും 
തേടി അന്യോന്യം..ആ... 
ഒരു വസന്തം തൊഴുതുണർന്നു 
ഉഷസ്സിനെപോൽ എൻ പ്രിയനും 
എനിയ്ക്കായ് നീയും നിനക്കായ് ഞാനും 
തേടി അന്യോന്യം
ഒരു വസന്തം തൊഴുതുണർന്നു 
ഉഷസ്സിനെപോൽ എൻ പ്രിയനും 
ഒരു വസന്തം.. തൊഴുതുണർന്നു.. 
ഉഷസ്സിനെപ്പോൽ..  എൻപ്രിയയും 

Year
1981
Lyrics Genre

ശില്‍പ്പിയെ സ്നേഹിച്ച

Title in English
Shilpiye snehicha

 

ശില്‍പ്പിയെ സ്നേഹിച്ച ശിലയാണു ഞാന്‍
നിത്യമാം ശോകത്തിന്‍ നിഴലാണു ഞാന്‍
നിശയുടെ മാറില്‍ തേങ്ങിടുമേതോ
വിഷാദഗീതം ഞാന്‍.. 
വിഷാദഗീതം ഞാന്‍ 
ശില്‍പ്പിയെ സ്നേഹിച്ച ശിലയാണു ഞാന്‍

എത്ര വിമോഹന സ്വപ്നശതങ്ങളെ
ചിത്തത്തിലൂട്ടി വളര്‍ത്തി
എത്ര വിമോഹന സന്ധ്യാവേളകള്‍
മുത്തുകള്‍ കോര്‍ത്തുനടന്നൂ
നക്ഷത്ര മുത്തുകള്‍ കോര്‍ത്തുനടന്നു
ശില്‍പ്പിയെ സ്നേഹിച്ച ശിലയാണുഞാന്‍

Film/album
Year
1981
Lyrics Genre

ഒരു മോഹത്തിന്‍ കുളിരോളങ്ങള്‍

Title in English
Oru mohathin kulirolangal

ഒരു മോഹത്തിന്‍ കുളിരോളങ്ങള്‍ 
എന്നുള്ളത്തില്‍ നിറഞ്ഞാടി..
ഒരു മോഹത്തിന്‍ കുളിരോളങ്ങള്‍ 
എന്നുള്ളത്തില്‍ നിറഞ്ഞാടി
കാറ്റോടും കടവില്‍ പൂങ്കനി ചൂടും വനിയായ്
എന്‍ മാറോടു ചേര്‍ന്നാടി മണമേകാന്‍ വാ..
ഒരു മോഹത്തിന്‍ കുളിരോളങ്ങള്‍ 
എന്നുള്ളത്തില്‍ നിറഞ്ഞാടീ

Year
1981
Lyrics Genre

കൂട്ടിലിരുന്നു പാട്ടുകൾ പാടും

Title in English
Koottilirunnu paattukal paadum

കൂട്ടിലിരുന്നു പാട്ടുകൾ പാടും കാക്കത്തമ്പുരാട്ടി (2)
വീട്ടിൽ വന്നു വിരുന്നു വിളിക്കും കറുത്ത കാക്കച്ചീ (2)
മാനത്തെ മാണിക്യ മാളികയിൽ നിന്നും
ഒരു മാരൻ ഇന്നലെ എന്നെ വിളിക്കാൻ വന്നല്ലോ
(കൂട്ടിലിരുന്നു പാട്ടുകൾ ....)

കണ്ടാൽ നല്ലൊരു സുന്ദരൻ അവൻ പൂമണിമാരൻ ആ..ആ.
കണ്ടാൽ നല്ലൊരു സുന്ദരൻ അവൻ പൂമണിമാരൻ
എന്നെ വിളിച്ചു കണ്ടിട്ടും കാണാത്ത മട്ടിലിരുന്നു
പിന്നെ കാണാതിരിക്കാൻ കഴിഞ്ഞതുമില്ല
ആയിരം ആശകൾ തന്നു അവൻ പാട്ടുകൾ പാടി തന്നു (2)
ആകാശഗോപുരത്തേക്കെന്നെ വിളിച്ചു
(കൂട്ടിലിരുന്നു പാട്ടുകൾ ....)

Year
1981
Lyrics Genre

മൈനാകം കടലിൽ (bit)

Title in English
Mainakam kadalil (bit)

മൈനാകം കടലിൽ നിന്നുയരുന്നുവോ
ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങൾ തിരയുന്നുവോ
നിധികൾ നിറയും ഖനി തേടിയോരോ
വനഭൂമി തോറും പരതുന്നു ഹൃദയം
വീശുന്ന കാറ്റിൻ മൂളുന്ന പാട്ടിൽ
ഗമപപ മപനിനി പനിസരി ആ ആ ആ...
മൈനാകം...

മൈനാകം കടലിൽ നിന്നുയരുന്നുവോ
ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങൾ തിരയുന്നുവോ
നിധികൾ നിറയും ഖനി തേടിയോരോ
വനഭൂമി തോറും പരതുന്നു ഹൃദയം
വീശുന്ന കാറ്റിൻ മൂളുന്ന പാട്ടിൽ
ഗമപപ മപനിനി പനിസരി ആ ആ ആ...
മൈനാകം...

Film/album
Year
1981
Lyrics Genre