മെലഡി

താമരത്തോണിയിൽ

Title in English
thaamara thoniyil

ആ....ആ.....
താമരത്തോണിയില്‍ താലോലമാടി
താനേതുഴഞ്ഞുവരും പെണ്ണേ
താനേതുഴഞ്ഞുവരും പെണ്ണേ
താരമ്പനനുരാഗ തങ്കത്തില്‍ തീര്‍ത്തൊരു
താരുണ്യക്കുടമല്ലെ നീ
(താമരത്തോണി... )

ആതിരച്ചന്ദ്രിക അരിയാമ്പല്‍ പൂക്കളില്‍
മധുമാരി പെയ്യുമീ രാവില്‍
ഒരുകാട്ടുപൂവിന്‍ കരളിന്റെ നൊമ്പരം
നറുമണമാകുമീ രാവില്‍
(താമരത്തോണി...)

ആ.... ആ... 
മാനത്തെ ചന്ദ്രന്റെ വെളിച്ചമല്ലാ - ഇതെന്‍
മനസ്സിലെ ചന്ദ്രന്റെ വെളിച്ചമല്ലോ
മണ്ണിലെപ്പൂവിന്റെ ഗന്ധമല്ലാ - ഇതെന്‍
മനസ്സിലെ മാകന്ദ ഗന്ധമല്ലോ
താമരത്തോണിയില്‍ താലോലമാടി

Year
1966
Lyrics Genre

മധുരിയ്ക്കും മാതളപ്പഴമാണ് (ശോകം )

Title in English
madhurikkum maathala pazhamaanu (pathos)

രാരിരം രാരിരം രാരാരിരോ
രാരിരം രാരിരം രാരാരിരോ
മധുരിയ്ക്കും മാതളപ്പഴമാണ് - നിന്നെ
മറ്റാര്‍ക്കും തിന്നാന്‍ കിട്ടൂല്ലാ
മണമുള്ള മന്ദാരമലരാണ്
മാലയില്‍ കോര്‍ക്കാന്‍ പറ്റൂല്ലാ

ചേലുള്ള മരതകമണിയാണ്
ചെപ്പിലടയ്ക്കാന്‍ കിട്ടൂല്ലാ (2)
പത്തരമാറ്റുള്ള പൊന്നാണ്
പത്താക്കു തീര്‍ക്കാന്‍ പറ്റൂല്ലാ
മധുരിയ്ക്കും മാതളപ്പഴമാണ് - നിന്നെ
മറ്റാര്‍ക്കും തിന്നാന്‍ കിട്ടൂല്ലാ

പഞ്ചാര തഞ്ചുന്ന ചിരിയാണ്
പായസം വെയ്ക്കാന്‍ ഒക്കൂല്ലാ (2)
കുളിര്‍ഗാനം പാടുന്ന കിളിയാണ്
കൂട്ടിലടയ്ക്കാന്‍ കിട്ടൂല്ലാ 

Year
1965
Lyrics Genre

മധുരിയ്ക്കും മാതളപ്പഴമാണ്

Title in English
madhurikkum maathala pazhamaanu

രാരിരം രാരിരം രാരാരോ
രാരിരം രാരിരം രാരാരോ

മധുരിയ്ക്കും മാതളപ്പഴമാണ് നിന്നെ
മറ്റാര്‍ക്കും തിന്നാന്‍ കിട്ടൂല്ലാ
മണമുള്ള മന്ദാരമലരാണ്
മാലയില്‍ കോര്‍ക്കാന്‍ പറ്റൂല്ലാ

ചേലുള്ള മരതകമണിയാണ്
ചെപ്പിലടയ്ക്കാന്‍ കിട്ടൂല്ലാ (2)
പത്തരമാറ്റുള്ള പൊന്നാണ്
പത്താക്കു തീര്‍ക്കാന്‍ പറ്റൂല്ലാ

മധുരിയ്ക്കും മാതളപ്പഴമാണ് 
മറ്റാര്‍ക്കും തിന്നാന്‍ കിട്ടൂല്ലാ
മണമുള്ള മന്ദാരമലരാണ്
മാലയില്‍ കോര്‍ക്കാന്‍ പറ്റൂല്ലാ

Year
1965
Lyrics Genre

പാടാം പാടാം തകരും കരളിന്‍

Title in English
paadaam paadaam

പാടാം പാടാം തകരും കരളിന്‍
തന്ത്രികള്‍ മീട്ടി പാടാമല്ലോ ഞാന്‍ 
പണ്ടൊരു നാളൊരു മലവേടന്‍തന്‍
പാട്ടില്‍ മയങ്ങി ഞാന്‍ 
മധുരക്കിനാവുകള്‍ കൊണ്ടൊരു
മാളിക പടുത്തുയര്‍ത്തി ഞാന്‍ 
(പാടാം...)

ആനന്ദത്തിന്‍ പൊന്നുടയാടകള്‍
അണിഞ്ഞു നില്‍ക്കുമ്പോള്‍ 
ചീറിയണഞ്ഞൊരു ശരമേറ്റയ്യോ
തകര്‍ന്നു വീണു ഞാന്‍ 

ഗാനത്തിന്‍ മധു തേടി ചെന്നൊരു
മാന്‍ കിടാവിനെ 
കരളു നുറുക്കി തെരുവിലെറിഞ്ഞു
കടന്നു പോയി വേടന്‍
(പാടാം ...)

Year
1965
Lyrics Genre

നില്ലു നില്ലു നാണക്കുടുക്കകളേ

Title in English
nillu nillu naanakkudukkakale

നില്ല് നില്ലു നില്ല്
നാണക്കുടുക്കകളേ നില്ല് (2) 
കല്യാണം കഴിഞ്ഞിട്ടും കാരിയമറിഞ്ഞിട്ടും
കളിചിരി മാറാത്ത കുരുവികളേ (2)

കുളിരുള്ള രാത്രിയില്‍ കൂടും വെടിഞ്ഞു നിങ്ങള്‍
കുന്നുമ്പുറത്താരെ തേടിവന്നൂ (2)
ഒറ്റയ്ക്കു വീട്ടിലിരുന്നുറക്കം വരാഞ്ഞിട്ട്
കെട്ടിയ ചെറുക്കനെ തേടിവന്നൂ (2)
ഞങ്ങൾ തേടിവന്നൂ.. 

നില്ല് നില്ലു നില്ല്
നാണക്കുടുക്കകളേ നില്ല് 

കരിയിലതീ കാഞ്ഞു കഴിയാനാണെങ്കില്‍
കല്യാണമാലയിട്ടതെന്തിനാണ്  (2)
പൂമരച്ചോട്ടിലിരുന്നുറങ്ങാനാണെങ്കില്‍
പൂമെത്തപ്പാ വിരിച്ചതെന്തിനാണ്.. എന്തിനാണ്

Year
1965
Lyrics Genre

അങ്ങനെ അങ്ങനെ എൻ കരൾ

Title in English
angane angane en karal

 

അങ്ങനെ അങ്ങനെ എന്‍ കരള്‍ -
കൂട്ടിലൊരല്ലിമലര്‍ക്കിളി വന്നൂ (2)
അല്ലിമലര്‍ക്കിളി ആരോമനക്കിളി
അന്തപ്പുരക്കിളി വന്നൂ (2)
(അങ്ങനെ.. )

മാനസജാലകവാതില്‍ തുറന്നൂ
നാണം കുണുങ്ങി ഇരുന്നൂ (2) - ഇന്ന്
ഞാനറിയാതെന്റെ സങ്കല്പ വീണയില്‍
ഗാനം പൊട്ടിവിടര്‍ന്നൂ ഗാനം പൊട്ടിവിടര്‍ന്നൂ
(അങ്ങനെ.. )

മാലാഖമാരുടെ നാട്ടില്‍നിന്നെത്തിയ
മായാമോഹിനിയല്ലേ (2) - നിന്റെ
മാറിലെ സ്വപ്നമലര്‍മണിമെത്തയില്‍
ഞാനൊന്നുറങ്ങിക്കോട്ടേ

അങ്ങനെ അങ്ങനെ എന്‍ കരള്‍ -
കൂട്ടിലൊരല്ലിമലര്‍ക്കിളി വന്നൂ (2)

Year
1965
Lyrics Genre

മണിച്ചില൩ൊലി

Title in English
manichilamboli

മണിച്ചിലമ്പൊലി കേട്ടുണരൂ 
മാറോടു ചേർത്തെന്നെ പുണരൂ 
മണിച്ചിലമ്പൊലി കേട്ടുണരൂ 
മാറോടു ചേർത്തെന്നെ പുണരൂ 
മണിച്ചിലമ്പൊലി കേട്ടുണരൂ 

ഹൃദയം നിറയെ കിലുകിലെ വിടരും  
കലികകളിൽ - തേൻ കലികകളിൽ
മധു ചന്ദ്രികയായ്‌ ഉണരൂ 
തളിരണിയുന്നൂ മോഹം
മനസ്സിൽ ആകെ ദാഹം 
തപസ്സ്‌ നാളെ തപസ്സ്‌ നാളെ
നാളെ നാളെ - ഇനി നാളേ

മണിച്ചിലമ്പൊലി കേട്ടുണരൂ 
മാറോടു ചേർത്തെന്നെ പുണരൂ
വാരി വാരി പുണരൂ

Year
1965
Lyrics Genre

പുതുമഴപോലെ കനവിലൊരീണം

Title in English
Puthumazhapole kanaviloreenam

പുതുമഴപോലെ കനവിലൊരീണം
പ്രാണനിലോ കുളിരായ് ..
അഴകല ഞൊറിയുകയായ് ..
പുതുമഴപോലെ കനവിലൊരീണം
പ്രാണനിലോ കുളിരായ് ..
അഴകല ഞൊറിയുകയായ് ..
നിറയും കവിയും രാഗം നീയേ ..
അതിലോ ലയമായി മാറി ഞാൻ
പുതുമഴപോലെ കനവിലൊരീണം
പ്രാണനിലോ കുളിരായ് ..
അഴകല ഞൊറിയുകയായ് ..

നിറത്തിങ്കൾ തൂകി നിറയുന്ന യാമം
അരികത്തു നീ പദലാസ്യമായ് (2)
സുഖമുള്ള നോവിൽ അലിയുന്നു എന്നോ
സുഖമുള്ള നോവിൽ അലിയുന്നു എന്നോ
നീയും ഞാനും പഴകി
നീയും ഞാനും പഴകി
പുതുമഴപോലെ കനവിലൊരീണം
പ്രാണനിലോ കുളിരായ് ..
അഴകല ഞൊറിയുകയായ്...

Film/album
Year
2016
Lyrics Genre
Submitted by Neeli on Sun, 09/04/2016 - 21:57

ജയഹോ ജനത

Title in English
Jayaho janatha

നെഞ്ചു വിരിച്ചു വരും ഞങ്ങള്‍
എവിടെയും ഉടനടി സിംഹങ്ങള്‍
ഇനി നാം ഒന്നായ് പടപൊരുതും
ജയഹോ ജനത

നാടിനു കാവല്‍ നില്പതിനായ്
ദൈവമയച്ചു സൈനികരായ്‌
മുന്നേറുന്നേ അണിയണിയായ്
ജയഹോ ജനത

ഈ മഴ വന്നാലും കടലലറിയടുത്താലും
പതറില്ലീ മനസ്സും പോരാട്ടം തുടരുന്നേ
പ്രാണന്‍ പോയാലും പ്രധാനം ജനലോകം
പുതിയൊരു പിറവിക്കായി മുഴങ്ങും കാഹളമേ

Lyrics Genre

ഓണം വന്നേ മനസ്സില്‍

Title in English
Onam vanne manasil

മാവേലി നാട് വാണിടും കാലം
മാനുഷ്യർ എല്ലാരും ഒന്നുപോലെ
ആമോദത്തോടെ വസിക്കും
കാലം ആപത്തങ്ങാര്‍ക്കു മൊട്ടില്ല താനും
ഓണം വന്നേ മനസ്സിൽ ഓണം വന്നേ
ഓര്‍മ്മപ്പൂക്കള്‍ വിടരും നാളും വന്നേ
മോഹപാടം വിളയും ചിങ്ങം വന്നേ
ഓമല്‍ കനവില്‍ പൂവേ പൊലിയും വന്നേ
അത്തം പത്തിന് പൊന്നോണം  
ഇന്നെത്തി നിറവില്‍ തിരുവോണം
ഓണത്തുമ്പിയും ഓണപ്പൂക്കളും ഒന്നായ്
വരവായ് മല നാട്ടില്‍....
(ഓണം വന്നേ മനസ്സില്‍)

Year
2014
Lyrics Genre