മെലഡി

അമ്മെ നിന്‍ അരികില്‍

Title in English
Amme nin arikil

അമ്മെ നിന്‍ അരികില്‍ വരുന്നൂ ഞാന്‍
അറിയാതെ മനം പൊട്ടി കരയുന്നു ഞാന്‍
അമ്മേ എന്‍റെ അമ്മേ അമ്മേ നീയെന്‍ ആലംബം
അമ്മേ എന്‍റെ അമ്മേ അമ്മേ നീയെന്‍ ആലംബം
മെല്ലെ മെല്ലേ മെല്ലെ മെല്ലേ കരങ്ങളാല്‍ ഒന്നു തഴുകുക നീ
(അമ്മെ നിന്‍ അരികില്‍)

താരാട്ട് പാടി പൂന്തൊട്ടിലാട്ടി കഥകള്‍
പറഞ്ഞു കരളായി വളര്‍ത്തി
താരാട്ട് പാടി പൂന്തൊട്ടിലാട്ടി കഥകള്‍
പറഞ്ഞു കരളായി വളര്‍ത്തി
നല്ലതാം ജീവിതമേകി അറിവ് പകര്‍ന്നൂ
അമൃതു പകര്‍ന്നൂ എന്നെ ഞാനാക്കിയ വാത്സല്യമേ
എന്നുള്ളില്‍ തെളിയും പൊന്‍ ദീപമേ
(അമ്മെ നിന്‍ അരികില്‍)

Year
2016
Lyrics Genre

ചന്ദനക്കാറ്റു ചിരിച്ചു

Title in English
Chandanakaattu chirichu

ചന്ദനക്കാറ്റു ചിരിച്ചു പൊന്നെ നിനക്കായ്
കുഞ്ഞരി മുല്ല വിരിഞ്ഞു മുത്തേ നിനക്കായ്‌
പൊന്‍ വെയില്‍ നാളം അണഞ്ഞൂ
നിന്‍ മാറില്‍ അഞ്ജന ദീപ്തി പരന്നൂ
(പൊന്‍ വെയില്‍)
പ്രിയതേ വരും ഞാന്‍ ഗന്ധര്‍വനായിടുവാന്‍ 
നിനക്കായ്....
(ചന്ദനക്കാറ്റു ചിരിച്ചു)

തളിരിടും പ്രണയകമലമീ രാവി-
ന്നീണം തീര്‍ക്കുമോ
(തളിരിടും)
വിവശനായ്‌ പുലരുമോ
കാമിനി കാതില്‍ ചൊല്ലു നീ
വിവശയായ് പുലരുമോ
കാമനേ കാതില്‍ ചൊല്ലു നീ
കണ്ണേ നിനക്കായ്....
(ചന്ദനക്കാറ്റു ചിരിച്ചു)

Year
2015
Lyrics Genre

ചേലിൽ താമര (bit)

Title in English
Check Tamara (bit)

ചേലില്‍ താമര പൂത്തു പരന്നൊരു
നീല ജലാശയ നികടത്തില്‍
കല്‍പ്പടവിങ്കല്‍ ഇരുന്നു കാമിനി
സ്വപ്ന വിഹാര വിലാസിനിയായ്
സ്വപ്ന വിഹാര വിലാസിനിയായ്

Film/album
Year
1967
Lyrics Genre

മാനസസാരസ മലര്‍മഞ്ജരിയില്‍ (F)

Title in English
Maanasa saarasa malar (F)

മാനസസാരസ മലര്‍മഞ്ജരിയില്‍
മധുനുകരാനൊരു ശലഭമെത്തും
വിളഞ്ഞ മുന്തിരിമധു‍വാടികയില്‍
വിരുന്നുണ്ണാനൊരു കുരുവിയെത്തും - ഒരു
കുരുവിയെത്തും 
(മാനസസാരസ... )

കാനനവീഥിയില്‍ - കാര്‍ത്തികവിളക്കുമായ്
കൈതകള്‍ നിരക്കുന്ന കാലമല്ലോ
മനമിതില്‍ സങ്കല്‍പ്പസുരഭിലകര്‍പ്പൂര
മണിദീപം കൊളുത്തീടൂ
ഹൃദയമേ - ഹൃദയമേ 
(മാനസസാരസ... )

മുരളിയില്‍ പാടാതേ - മൂളിമൂളി പാടാതേ
ചിറകുകളനങ്ങാതെ പാറിവരൂ
തരിവള കിലുങ്ങാതെ 
മണിയറ തുറന്നാ‍ട്ടേ
മലര്‍മെത്ത വിരിച്ചാട്ടേ
ഹൃദയമേ - ഹൃദയമേ 
(മാനസസാരസ... )

Film/album
Year
1967
Lyrics Genre

ബാല്യകാലസഖി

Title in English
Baalyakaalasakhi

ബാല്യകാലസഖീ - സഖീ 
ബാല്യകാലസഖീ - സഖീ 
ബാല്യകാലസഖീ 
നീയെന്നിനിയെന്‍ പ്രേമകഥയിലേ 
നായികയായ്ത്തീരും 
ബാല്യകാലസഖീ - സഖീ 
ബാല്യകാലസഖീ 

പോയവസന്തങ്ങളോര്‍മ്മിച്ചു നില്‍ക്കുമീ 
ഏഴിലംപാലതന്‍ തണലില്‍ 
പണ്ടു നട്ട രാജമല്ലികള്‍ 
പണ്ടു നട്ട രാജമല്ലികള്‍ 
പത്തുവട്ടം പൂവിട്ടു - പിന്നേ 
പത്തുവട്ടം പൂവിട്ടു 
ബാല്യകാലസഖീ - സഖീ 
ബാല്യകാലസഖീ 

പുളിയിലക്കരയൊന്നര ചുറ്റി
പൂവാങ്കുരുന്നില ചൂടി
നിന്നെപ്പോലെ നാട്ടിന്‍പുറമൊരു-
സുന്ദരിയായിരുന്നൂ - അന്നൊരു 
സുന്ദരിയായായിരുന്നു 

Year
1967
Lyrics Genre

മാതളപ്പൂങ്കാവിലിന്നലെ

Title in English
Maathalappoonkavilinnale

മാതളപ്പൂങ്കാവിലിന്നലെ
മലര്‍ നുള്ളാന്‍ ചെന്നു ഞാന്‍ (2)
ചൂടാനൊരു പൂചോദിച്ചവനോടി വന്നു-
പിറകേ അവനോടിവന്നൂ (മാതള)

പൂവിറുത്തുകൊടുത്തനേരമെന്‍
പൂങ്കവിളിന്മേല്‍ നുള്ളി (2)
മനസ്സിന്‍ കടവിലെ മറ്റാരും കാണാത്ത
മറ്റൊരു പൂ ചോദിച്ചു (2)
കൊടുത്താലെന്താണവനതു
കിള്ളിക്കളയുകയില്ലല്ലോ (മാതള)

കണ്മുനയാലേ മേലാസകലം
വെണ്മണിശ്ലോകങ്ങളെഴുതി
ആരുമാരും കാണാതെവനെന്നെ കൈയ്യില്‍
വാരിക്കോരിയെടുത്തു
എടുത്താലെന്താണവനെന്നെ
എറിഞ്ഞുടയ്ക്കുകയില്ലല്ലോ (മാതള)

Year
1966
Lyrics Genre

അനുരാഗത്തിന്നലകടൽ

Title in English
Anuraagathin alakadal

അഹഹാ‍... ലലലലാ....
അനുരാഗത്തിന്നലകടല്‍ നീന്തി
അവനൊരു ഗന്ധര്‍വന്‍
അഴകിന്നരമന തേടിയണഞ്ഞു
ആത്മാവിന്‍ കടവില്‍

കണ്ണന്റെ കണ്‍പീലിത്തുഞ്ചത്ത്
കാണാത്ത കയര്‍ കൊണ്ടൊരൂഞ്ഞാല് (2)
ആലോലമാലോലമാലോലം
അഞ്ജനക്കണ്ണുകളാലോലം (2)
രാരീ.. രാരീ രാരീ രാരാരോ
ആരാരോ ആരാരോ ആരാരോ
ആരാരോ ആരാരോ ആരാരോ

സ്വപ്നത്തിന്‍ തേരില്‍ പറക്കാമോ
നിനക്കച്ഛനെക്കാണുവാന്‍ പോകാമോ (2)
അമ്മനിന്‍ ചുണ്ടത്തു കാക്കുന്ന ചുംബനം
അച്ഛന്നു കൊണ്ടുക്കൊടുക്കാമോ?
(കണ്ണന്റെ..)

Year
1966
Lyrics Genre

അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ (F)

Title in English
Akkarappachayile

അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ 
ആയിരം ഇതളുള്ള പൂവേ 
ആർക്കു വേണ്ടി വിടർന്നു നീ അല്ലിപ്പൂവേ

പറുദീസയിലെ പകുതി വിരിഞ്ഞൊരു 
പാതിരാ മലർ തേടി 
ഈ വഴിയരികിൽ വന്നു നിൽക്കുമോ- 
രിടയ പെൺകൊടി ഞാൻ
ഇടയ പെൺകൊടി ഞാൻ

അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ 
ആയിരം ഇതളുള്ള പൂവേ 
ആർക്കു വേണ്ടി വിടർന്നു നീ അല്ലിപ്പൂവേ

തിങ്കൾക്കലയുടെ തേരിറങ്ങിയ 
തിരുഹൃദയപ്പൂങ്കാവിൽ 
പൂത്തു വന്നതു പൊൻകതിരോ
പുഞ്ചിരിയോ പൂമിഴിയോ 
പുഞ്ചിരിയോ പൂമിഴിയോ 

Year
1966
Lyrics Genre

പറയാതെ പണ്ടേ

Title in English
Parayaathe pande

പറയാതെ പണ്ടേ ഞാനറിഞ്ഞു
നിനക്കെന്നോടുള്ളൊരു പ്രണയം
പറഞ്ഞാലും തീരാത്ത,കഥയിലെ മൂകമാം
സ്വരങ്ങളായ്‌ വിരിഞ്ഞൊരു പ്രണയം
നൂറു,സ്വരങ്ങളായ് വിരിഞ്ഞൊരു പ്രണയം

ഒരു കുഞ്ഞു പൂവിനെ,കാറ്റ് തൊടും പോലെ
മിഴികൊണ്ടു തൊട്ടു നീയെന്നെ
ഒരു കടലാഴത്തില്‍,വീഴും നിലാവായി
ഉരുമ്മിയുറക്കി പിന്നെ,ഇടനെഞ്ചില്‍
ഉരുമ്മിയുറക്കി നീ പിന്നെ

ഒരു ജന്മമിങ്ങനെ,തീര്‍ന്നു പോകുന്നുവോ
മറയുന്ന സൂര്യനെ പോലെ
മറക്കുവാനാകാത്ത നിമിഷങ്ങളെ നാം
മനസ്സില്‍,സൂക്ഷിച്ചു വെയ്ക്കാം
അറിയാതെ,മനസ്സില്‍ സൂക്ഷിച്ചു വെയ്ക്കാം

Year
2014
Lyrics Genre

കേശാദിപാദം തൊഴുന്നേന്‍

Title in English
keshaadipaadam

ഗോപാലരത്നം ഭുവനൈകരത്നം
ഗോപാംഗനാ യൌവന ഭാഗ്യരത്നം
ശ്രീകൃഷ്ണരത്നം സുരസേവ്യരത്നം
ഭജാമഹേ യാദവവംശരത്നം

കേശാദിപാദം തൊഴുന്നേന്‍ - കേശവ
കേശാദിപാദം തൊഴുന്നേന്‍ (കേശാദി)
പീലിച്ചുരുള്‍മുടിയും നീലത്തിരുവുടലും
ഫാലത്തൊടുകുറിയും താണുതൊഴുന്നേന്‍ 
കേശാദിപാദം തൊഴുന്നേന്‍

മകരകുണ്ഡലമിട്ട മലര്‍ക്കാത് തൊഴുന്നേന്‍ (2)
കുടിലകുന്തളം പാറും കുളുര്‍നെറ്റി തൊഴുന്നേന്‍ 
കരുണതന്‍ കടലായ കടമിഴി തൊഴുന്നേന്‍ 
അരുണകിരണമണി മുഖപദ്‌മം തൊഴുന്നേന്‍ 
കേശാദിപാദം തൊഴുന്നേന്‍

Year
1966
Lyrics Genre