ഓണം വന്നേ മനസ്സില്‍

മാവേലി നാട് വാണിടും കാലം
മാനുഷ്യർ എല്ലാരും ഒന്നുപോലെ
ആമോദത്തോടെ വസിക്കും
കാലം ആപത്തങ്ങാര്‍ക്കു മൊട്ടില്ല താനും
ഓണം വന്നേ മനസ്സിൽ ഓണം വന്നേ
ഓര്‍മ്മപ്പൂക്കള്‍ വിടരും നാളും വന്നേ
മോഹപാടം വിളയും ചിങ്ങം വന്നേ
ഓമല്‍ കനവില്‍ പൂവേ പൊലിയും വന്നേ
അത്തം പത്തിന് പൊന്നോണം  
ഇന്നെത്തി നിറവില്‍ തിരുവോണം
ഓണത്തുമ്പിയും ഓണപ്പൂക്കളും ഒന്നായ്
വരവായ് മല നാട്ടില്‍....
(ഓണം വന്നേ മനസ്സില്‍)

പൂവിറുത്തു തൊടികളിലൂടെ
തുമ്പി പാറും വഴികളിലൂടെ
കൂട്ടരൊത്തു പോയ ബാല്യം  
ഓര്‍ത്തു പോകയായ്
മാബലിയുടെ തിരു വരവേല്പിന്
മാനസങ്ങള്‍ ഒരുമയിലോടെ
പൂക്കളങ്ങള്‍ തീര്‍ത്തിടുന്ന
ഓണവേളയില്‍ മലയാള-
ക്കായലിലൂടെ ഒരു
വള്ളം കളിമേളം
മനതാരിലെ വഞ്ചിപ്പാട്ടില്‍
പഴയോണ തുടി താളം
ഓണത്തപ്പാ ഓണത്തപ്പാ
ഓണചമയം കാണാന്‍ വാ
ഓലക്കുടയും ചൂടി കൊണ്ട്
ഓണപ്പൂവിളി  കേള്‍ക്കാന്‍ വാ...
(ഓണം വന്നേ മനസ്സില്‍)