നില്ല് നില്ലു നില്ല്
നാണക്കുടുക്കകളേ നില്ല് (2)
കല്യാണം കഴിഞ്ഞിട്ടും കാരിയമറിഞ്ഞിട്ടും
കളിചിരി മാറാത്ത കുരുവികളേ (2)
കുളിരുള്ള രാത്രിയില്‍ കൂടും വെടിഞ്ഞു നിങ്ങള്‍
കുന്നുമ്പുറത്താരെ തേടിവന്നൂ (2)
ഒറ്റയ്ക്കു വീട്ടിലിരുന്നുറക്കം വരാഞ്ഞിട്ട്
കെട്ടിയ ചെറുക്കനെ തേടിവന്നൂ (2)
ഞങ്ങൾ തേടിവന്നൂ..
നില്ല് നില്ലു നില്ല്
നാണക്കുടുക്കകളേ നില്ല്
കരിയിലതീ കാഞ്ഞു കഴിയാനാണെങ്കില്‍
കല്യാണമാലയിട്ടതെന്തിനാണ് (2)
പൂമരച്ചോട്ടിലിരുന്നുറങ്ങാനാണെങ്കില്‍
പൂമെത്തപ്പാ വിരിച്ചതെന്തിനാണ്.. എന്തിനാണ്
പുത്തന്‍ പെണ്ണും പടിഞ്ഞാറന്‍ കാറ്റും
പുരയ്ക്കകതൊറ്റക്കുറങ്ങൂലാ (2)
പാതിരാപ്പൂവിറുത്തു തന്നാലോ പെണ്ണ്
പകരമെനിക്കെന്തു നല്‍കും - എന്തു നല്‍കും
മാനസച്ചെപ്പിലെ മറ്റാരും കാണാത്ത
മാണിക്യമുത്തെടുത്തു നല്‍കും - ഞാന്‍ നല്‍കും.
Film/album
Year
1965
Music
Lyricist