മണിച്ചിലമ്പൊലി കേട്ടുണരൂ
മാറോടു ചേർത്തെന്നെ പുണരൂ
മണിച്ചിലമ്പൊലി കേട്ടുണരൂ
മാറോടു ചേർത്തെന്നെ പുണരൂ
മണിച്ചിലമ്പൊലി കേട്ടുണരൂ
ഹൃദയം നിറയെ കിലുകിലെ വിടരും
കലികകളിൽ - തേൻ കലികകളിൽ
മധു ചന്ദ്രികയായ് ഉണരൂ
തളിരണിയുന്നൂ മോഹം
മനസ്സിൽ ആകെ ദാഹം
തപസ്സ് നാളെ തപസ്സ് നാളെ
നാളെ നാളെ - ഇനി നാളേ
മണിച്ചിലമ്പൊലി കേട്ടുണരൂ
മാറോടു ചേർത്തെന്നെ പുണരൂ
വാരി വാരി പുണരൂ
സപ്ത സ്വരങ്ങൾ പാടി
ആ... ആ... ആ...
സപ്തസ്വരങ്ങൾ പാടി കൽപകത്തളിർ ചൂടി
സ്വർഗീയ നിർവൃതിയിൽ നീരാടി
പുഷ്പ വിമാനത്തിൽ അങ്ങയെത്തേടി വരും
അപ്സര നർത്തകി ഞാൻ.. ആ...
അപ്സര നർത്തകി ഞാൻ
ശാരദരജനിയിൽ മണിമയസദനത്തിൽ
ശൃംഗാര ലഹരിയിൽ മുങ്ങി
ആ....ആ... ആ..
ശാരദ രജനിയിൽ മണിമയ സദനത്തിൽ
ശൃംഗാര ലഹരിയിൽ മുങ്ങി
രതിസുഖസാരേ പാടണം ആടണം
രതിമന്മഥ നൃത്തം ..ആ..
രതിമന്മഥ നൃത്തം
ഉണരൂ എന്നെ പുണരൂ
മാറോടു ചേർത്തെന്നെ പുണരൂ....