മയിലാഞ്ചിയണിഞ്ഞു

മയിലാഞ്ചിയണിഞ്ഞു മണിവളയണിഞ്ഞ്

തട്ടവും അലുക്കത്തും കൊലുസ്സും കെട്ടി

മണവാട്ടിയാവണ കാര്യം എന്തൊരു ചേല്

എന്തൊരു ചേല് എന്തൊരു ഹാല്

പൊന്നാരച്ചേല്  (മയിലാഞ്ചി...)

 

സുബഹി ബാങ്ക് കേൾക്കുമ്പുളൊണരേണം

സുജ്ജൂദ്ദായിട്ടൊടനെ ബണങ്ങേണം

ആടിന്റെ പാലു കറന്നു കാച്ചി

ബിസ്മിയും ചൊല്ലികൊടുക്കേണം

അരിപത്തിരി ചുടണം എലയപ്പം ചുടണം

കരളിലെ കിളിയുടെ കൊതി പോലെ

ഉയിരിനെ പൊതിയണ കുളിരെല്ലാം

മാരനു നൽകേണം മണി

മാരനു നൽകേണം (മയിലാഞ്ചി....)

 

 

മണമൊള്ള തിരികൾ കൊളുത്തേണം

മഗ്‌രിബിൽ യാസീനും ഓതേണം

ഓരുക്ക് എന്നും ഗൊണങ്ങൾ കിട്ടാൻ

ദുവായുമായ് ഖൽബ് തുടിക്കേണം

മധുരത്തരി ബേണം

അലുവക്കനി ബേണം

പലപല കനിവിലെ നെറമോടെ

അഴകിലു വിരിയണ മലരെല്ലാം

മാരനു നൽകേണം മണി

മാരനു നൽകേണം (മയിലാഞ്ചി....)