രക്തരക്ഷസ്സ്
രൂപേഷ് പോളിന്റെ കഥയെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് രക്തരക്ഷസ്സ്. മലയാളത്തിൽ അത്ര സാധാരണമല്ലാത്ത സൈക്കോ-ത്രില്ലർ ആണ് ഈ സിനിമ എന്ന് അണിയറപ്രവർത്തകർ പറയുന്നു.2013ൽ പൂർത്തിയായ ഈ ചിത്രം മലയാളം,തമിഴ് എന്നീ ഭാഷകളിൽ റിലീസ് ചെയ്യുന്നു. തമിഴിൽ 2013 ഒക്ടോബറിൽ റിലീസായ രക്തരക്ഷസ്സ് 2014 ഫെബ്രുവരിയിലാണ് മലയാളത്തിൽ റിലീസായത്.
പ്രശസ്തനായ ഒരു എഴുത്തുകാരനും ഫാഷൻ ഡിസൈനറായ ഭാര്യയും ഏഴു വയസ്സുകാരിയായ കുട്ടിയും അടങ്ങുന്ന കുടുംബം അവധിക്കാലയാത്രയ്ക്കിടയിൽ നേരിടേണ്ടിവരുന്ന ഭീകരാനുഭവങ്ങളാണ് സിനിമ കാണിയ്ക്കുന്നത്.
മലയാളസിനിമയിൽ ആദ്യമായി 7.1 ഓഡിയോ ഉപയോഗിയ്ക്കുന്നത് ഈ സിനിമയിലാണ് എന്ന് അണിയറപ്രവർത്തകർ പറയുന്നു.
"മൈ ഡിയർ കുട്ടിച്ചാത്തൻ" എന്ന സിനിമയ്ക്ക് ശേഷം,നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് 3ഡിയിൽ ചിത്രീകരിച്ചിരിയ്ക്കുന്നു.
യുവാക്കളായ ഒരു കൂട്ടം സംവിധായകരും എഴുത്തുകാരും എഡിറ്റര്‍മാരും ഗ്രാഫിക് ഡിസൈനര്‍മാരും അടങ്ങുന്ന ഗ്രൂപ്പാണ് സംവിധാനത്തിനു ക്രെഡിറ്റ് കൊടുത്തിട്ടുള്ള ആര്‍ഫാക്ടര്‍.
- Read more about രക്തരക്ഷസ്സ്
- 1023 views