Drama

ഒന്നും മിണ്ടാതെ

Title in English
onnum mindathe (malayalam movie)

ത്രീ ഡോട്‌സിന് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒന്നും മിണ്ടാതെ. ജയറാമും മീര ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. രാജേഷ് രാഘവിന്റെതാണ് തിരക്കഥ.

 

വർഷം
2014
Tags
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

കൃഷി ഓഫീസറായ സച്ചിദാനന്ദന്റെയും ഭാര്യ ശ്യാമയുടെയും കഥയാണ് ഇതില്‍ പറയുന്നത്. സച്ചിദാനന്ദനൊപ്പം കുറച്ചുദിവസങ്ങള്‍ ചെലവിടാന്‍ സുഹൃത്ത് ജോസ് ഗള്‍ഫില്‍ നിന്നെത്തുന്നതോടെയാണ് കഥ വികസിക്കുന്നത്. സച്ചിദാനന്ദനെ ജയറാം അവതരിപ്പിക്കുമ്പോള്‍ സുഹൃത്ത് ജോസായി മനോജ്.കെ. ജയനെത്തുന്നു.കമല്‍ ചിത്രങ്ങള്‍ പോലെ ശുദ്ധവും ലളിതവുമാണ് എല്ലാവര്‍ക്കും കണ്ടിരിക്കാവുന്ന ഒരു ചിത്രവുമാണെന്ന് സംവിധായകൻ സുഗീത് അവകാശപ്പെടുന്നു.

Direction
അനുബന്ധ വർത്തമാനം

ഫോര്‍ ഫ്രണ്ട്‌സി'നുശേഷം ജയറാമും മീരയും ഒന്നിക്കുന്ന ചിത്രം

ഇതാദ്യമായാണ് ജയറാമിന്റെ നായികയായി മീര എത്തുന്നത്

ചിത്രത്തിന്റെ ഒഫീഷ്യൽ ഗാനം ആലപിച്ചിരിക്കുന്നത് ചലച്ചിത്ര നടൻ മനോജ്‌ കെ ജയനാണ്

 

Cinematography
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
വടക്കഞ്ചേരി, ആര്യമ്പാടം
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Sun, 03/16/2014 - 13:41

നീഹാരിക

Title in English
Neeharika

neeharika movie poster m3db

വർഷം
2014
Tags
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/Neeharikaofficial
അനുബന്ധ വർത്തമാനം

തിയറ്റർ ആർട്ടിസ്റ്റ് ഹിമശങ്കർ ആദ്യമായി പ്രധാന റോളിൽ അഭിനയിയ്ക്കുന്ന സിനിമ

Cinematography
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
ചീഫ് അസോസിയേറ്റ് സംവിധാനം
നിശ്ചലഛായാഗ്രഹണം

അങ്കുരം

Title in English
Ankuram
വർഷം
2015
Tags
അനുബന്ധ വർത്തമാനം
  • ചിത്രം റിലീസ് ചെയ്തിട്ടില്ല . പ്രോജക്റ്റ് ഉപേക്ഷിച്ചോ എന്ന് വ്യക്തമല്ല
Submitted by ashiakrish on Thu, 07/02/2015 - 12:35

ദായോം പന്ത്രണ്ടും

Title in English
Dice and Twelve

ടെമ്പോറ ടാക്കീസിന്റെ ബാനറിൽ പ്രദർശനത്തിന് എത്തുന്ന "ദായോം പന്ത്രണ്ടും" സംവിധാനം ചെയ്തിരിക്കുന്നത് പ്രസസ്ഥ ഹ്രസ്വചിത്ര സംവിധായകനായ ഹർഷദ്‌ ആണ്. കണ്ണൻ പട്ടേരി ഛായാഗ്രഹണവും സൂരജ് ഇ എസ് എഡിറ്റിങ്ങും ശശി പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനിങ്ങും മുഹ്‌സിന്‍ പരാരി സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നു.

Dayem panthrandum movie poster

വർഷം
2014
Tags
കഥാസന്ദർഭം

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കേരളത്തിൽ പലയിടങ്ങളിലും പ്രചാരത്തിലുള്ള "ദായോം പന്ത്രണ്ടും" അഥവാ തായം പന്ത്രണ്ട്( Dice and Twelve) എന്ന കളിയിലേത് പോലെ അനിശ്ചിതങ്ങൾ നിറഞ്ഞതാണ്‌ ജീവിതം. ഈ കളിയിൽ ഭാഗ്യത്തിന്റെ പങ്കു ചെറുതൊന്നുമല്ല. ഏതു നിമിഷവും മാറി മറിഞ്ഞേക്കാം വിജയ പരാജയങ്ങൾ. ഒരു സിനിമ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ കാറിലും ബൈക്കിലുമായി പുറപ്പെടുന്ന അഞ്ചു സുഹൃത്തുക്കൾ. നാലുപേർ കാറിലും ഒരാൾ ബൈക്കിലും. ബൈക്കിന്റെ പുറകിൽ ഇടയ്ക്കിടയ്ക്ക് വഴിയിൽ നിന്നും ആളുകൾ കേറുന്നു. അങ്ങനെ കയറിയ മൂന്നു പേരിലൂടെ ആണ് കഥ വികസിക്കുന്നത്. ഒരു റോഡ്‌ സിനിമ എന്ന് വേണമെങ്കിൽ നമുക്കിതിനെ പറയാമെങ്കിലും സമൂഹത്തിലെ ഇന്നത്തെ സമകാലീന പ്രശ്നങ്ങളെ ഒക്കെ തന്നെ വളരെ സൂക്ഷ്മമായി വരച്ചു കാണിച്ചിട്ടുണ്ട്.

Direction
അനുബന്ധ വർത്തമാനം
  • ഡോ. പ്രസാദിന്റെ ഗാനങ്ങള്‍ക്ക് സിനിമയിലെ ഒരു നായകന്‍ കൂടിയായ അഖില്‍ വി. സംഗീതം ഒരുക്കുന്നു
  • ഇതിൽ അഭിനയിച്ചിരിക്കുന്നവരെല്ലാവരും പുതുമുഖങ്ങളും നാടക രംഗത്തു നിന്നും സിനിമയിലേക്ക് എത്തിയവരും ആണ്
  • നായിക ഇല്ല എന്നതും ഈ സിനിമയുടെ പ്രത്യേകത ആണ്.
Submitted by ashiakrish on Mon, 11/10/2014 - 14:30

പുരാവസ്തു

Title in English
Puravasthu

ഒരു അപൂർവ പുരാവസ്തു കണ്ടെത്തുന്നതിനെത്തുടർന്ന്, പുരാവസ്തു ശാസ്ത്രജ്ഞനായ ഡോ.സുബ്രഹ്മണ്യ ശർമയുടേയും ഭാര്യ രാജലക്ഷ്മിയുടേയും ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളെപ്പറ്റിയാണ് സിനിമ പറയുന്നത്. നവാഗതനായ ഡോക്ടർ.എം എസ് മഹേന്ദ്രകുമാറാണ് ഈ സിനിമയുടെ കഥ,തിരക്കഥ,സംഭാഷണം,ഗാനരചന,സംഗീതം,ഛായാഗ്രഹണം,എഡിറ്റിംഗ് എന്നീ പ്രധാനമേഖലകൾ നിർവഹിച്ചിരിയ്ക്കുന്നത്. നായിക പുതുമുഖമായ ഗോപിക ദാസ്. അയാളും ഞാനും തമ്മിൽ,ലാസ്റ്റ് ബെഞ്ച്,എ ബി സി ഡി തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത പയസ് പോൾ നായകകഥാപാത്രമായി വേഷമിടുന്നു.

വർഷം
2014
Tags
റിലീസ് തിയ്യതി
വിതരണം
സർട്ടിഫിക്കറ്റ്
Associate Director
നിശ്ചലഛായാഗ്രഹണം
ടൈറ്റിൽ ഗ്രാഫിക്സ്

മുഖംമൂടികൾ

Title in English
Mukham mootikal

"പത്താമദ്ധ്യായം","മരിയ്ക്കുന്നില്ല ഞാൻ","വൈകി ഓടുന്ന വണ്ടി","സുഖവാസം",ജഡ്ജ്മെന്റ്" തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത പി കെ രാധാകൃഷ്ണൻ ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് "മുഖംമൂടികൾ". അൽ യാസ്മിൻ ക്രിയേഷൻസിന്റെ ബാനറിൽ രഘു കീഴരിക്കര ആണ് ചിത്രം നിർമ്മിച്ചിരിയ്ക്കുന്നത്.

പ്രശസ്ത കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഇതിലൂടെ ആദ്യമായി സിനിമയിൽ വേഷമിടുന്നു.കൂടാതെ ഇർഷാദ്,ചേമഞ്ചേരി നാരായണൻ നായർ,മാമുക്കോയ,കണ്ണൂർ ശ്രീലത,മോഹന,വിജയൻ വി നായർ,കോഴിക്കോട് ശാരദ തുടങ്ങിയവരും വേഷമിടുന്നു.

വർഷം
2013
Tags
റിലീസ് തിയ്യതി
Runtime
100mins
സർട്ടിഫിക്കറ്റ്
അസോസിയേറ്റ് ക്യാമറ
അനുബന്ധ വർത്തമാനം

തൊണ്ണൂറ്റി ഏഴാം വയസ്സിലാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഈ സിനിമയിലെ പ്രധാനവേഷത്തിൽ അഭിനയിച്ചത്. ആ പ്രകടനം ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിയ്ക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

ഇഫക്റ്റ്സ്
പ്രൊഡക്ഷൻ മാനേജർ
Assistant Director
വാതിൽപ്പുറ ചിത്രീകരണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കൊല്ലം, കൊയിലാണ്ടി, ചേലിയ, പൂക്കാട്
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
ഡിസൈൻസ്
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ

തേർഡ് വേൾഡ് ബോയ്സ്

Title in English
Third World Boys

തിരക്കഥാകൃത്തുക്കളായ ഷഹൽ ശശിധരൻ,അയ്യപ്പ് സ്വരൂപ് എന്നിവർ ചേർന്ന് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് തേർഡ് വേൾഡ് ബോയ്സ്. ഏഴ് യുവസുഹൃത്തുക്കൾ നടത്തുന്ന ഹൈറേഞ്ച് യാത്രയാണ് പ്രധാന കഥാതന്തു. യുവത്വത്തിന്റെ കഥ പറയുന്ന,റോഡ് മൂവീ ഗണത്തിൽപ്പെടുത്താവുന്ന ഈ സിനിമയിൽ നായികാകഥാപാത്രം ഇല്ല.

വർഷം
2017
Tags
കഥാസന്ദർഭം

ഏഴ് യുവാക്കളുടെ സൗഹൃദവും ആഴ്ചയവസാനം അവർ നടത്തുന്ന ഹൈറേഞ്ച് യാത്രയുമാണ് പ്രധാന കഥാസന്ദർഭം. യാത്രയ്ക്കിടയിൽ അപ്രതീക്ഷിതസംഭവങ്ങളുമായി കഥ വികസിയ്ക്കുന്നു.

അനുബന്ധ വർത്തമാനം
  • ചിത്രം റിലീസായിട്ടില്ല
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം

ചക്കരമാമ്പഴം

Title in English
Chakkaramaambazham (Malayalam Movie)

ഫക്രുദ്ദീൻ കൊടുങ്ങല്ലൂരിന്റെ ചക്കരമാമ്പഴം എന്ന നോവലിന്റെ സിനിമാരൂപാന്തരണം. നോവലിനെ തിരക്കഥയാക്കിയത് അദ്ദേഹം തന്നെ. നവാഗതനായ പി ബാബു സംവിധാനം ചെയ്യുന്നു. കലാഭവൻ മണി,ഭുവനേഷ്,അമിത്,മനു രാജ്,ഗായത്രി,സാന്ദ്ര അനിൽ തുടങ്ങിയവരാണ് അഭിനേതാക്കൾ.

Chakkaramampazham movie poster

വർഷം
2014
Tags
റിലീസ് തിയ്യതി
Runtime
106mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

 യതീന്ദ്രന്റെ കൈപ്പിഴയുടെ ഫലമായുണ്ടാകുന്ന ആഘാതത്തിൽപെട്ട് അവന്റെ മുത്തശ്ശി മാധവിയമ്മ മരണപ്പെടുന്നു. കർക്കശക്കാരനായ മുത്തശ്ശൻ ശേഖരമേനോന് അതെത്തുടർന്ന് യതീന്ദ്രനോട്‌ വെറുപ്പ് തോന്നുന്നു. വർഷങ്ങൾക്കു ശേഷം മയക്കുമരുന്നിനെതിരെ പോരാടുന്നതിന്റെ ഫലമായി യതീന്ദ്രന് ഏറെ ശത്രുക്കൾ ഉണ്ടാവുകയും ചതിയിൽപെടുകയും ചെയ്യുന്നു. 

നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കൊടുങ്ങല്ലൂരും പരിസരപ്രദേശങ്ങളും,രാമക്കൽ മേട് തുടങ്ങിയ സ്ഥലങ്ങൾ.
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by suvarna on Sat, 02/22/2014 - 15:35

കലികാലം

Title in English
Kalikalam
വർഷം
2012
Tags
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
അനുബന്ധ വർത്തമാനം

തിരക്കഥാകൃത്തായിരുന്ന റെജി നായർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം തെന്നിന്ത്യൻ നടി ശാരദ പ്രധാനവേഷത്തിൽ അഭിനയിയ്ക്കുന്നു. വളരെക്കാലത്തിനുശേഷം, ഹിറ്റ് ജോഡിയായ ഒ എൻ വി-ഔസേപ്പച്ചൻ ടീം പാട്ടുകളൊരുക്കുന്നു.

ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
ഡിസൈൻസ്
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി