ക്രിസ്തീയ ഭക്തിഗാനങ്ങൾ

ആബാദൈവമേ

ആബാ ദൈവമേ, അലിയും സ്നേഹമേ
ആശാ നാളമേ അഭയം നൽകണേ
കോറസ് : നിന്റെ ദിവ്യരാജ്യം മന്നിടത്തിൽ വരണം
നിന്റെ ഉള്ളം ഭൂവിലെങ്ങും നിറയാൻ
മണ്ണും വിണ്ണും പാടും നിന്റെ പുണ്യഗീതം
പാരിടത്തിൽ ദൈവരാജ്യം പുലരാൻ
അന്നന്നുള്ള ദിവ്യഭോജ്യം ഞങ്ങൾക്കിന്നും നൽകിടേണം
താതനാം മഹേശനേ

ആ ആ ആ ലല്ല ലല്ല ലല്ല
സ്വര്‍ഗ്ഗരാജ്യസിയോനിൽ വാനദൂതരെല്ലാരും കീര്‍ത്തിക്കും രാജാവേ
മന്നിടത്തിൽ മാലോകര്‍ ആമോദത്തോടൊന്നായി പൂജിക്കും രാജാവേ (സ്വര്‍ഗ്ഗ..

Submitted by Kiranz on Mon, 06/29/2009 - 20:49

ബലിയായ് തിരുമുൻപിൽ

ബലിയായ്‌ തിരുമുമ്പിൽ
ബലിയായ്‌ തിരുമുമ്പിൽ നൽകാം അടിയന്റെ അനുതാപഗാനം
അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം
ഇടയന്റെ വഴിതേടി പാടും ഇടറുന്ന ഹൃദയാര്‍ദ്രഗാനം
അവിടുത്തെ അൾത്താര അതുമാത്രം ആശ്രയം
ബലിയായ്‌ തിരുമുമ്പിൽ നൽകാം അടിയന്റെ അനുതാപഗാനം

ഇരുൾവീഴും പാതയിൽ മെഴുതിരിനാളമായ്‌
തെളിയുന്ന സത്യമേ ഉലകിന്റെ നിത്യതേ
നാദമായ്‌ രൂപമായ്‌ വിശ്വചേതോശിൽപ്പിയായ്‌
ദുമെല്ലാം ഏറ്റുവാങ്ങും നിര്‍ദ്ധനന്റെ മിത്രമായ്‌
ഈ പ്രാര്‍ത്ഥനകേൾക്കുമോ.. ഈ അര്‍ത്ഥന കാണുമോ
അഭയമേശുവിലനുദിനം

Submitted by Kiranz on Mon, 06/29/2009 - 20:48

ആരാധിച്ചീടാം

ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം
ആരാധിക്കുമ്പോൾ അപദാനം പാടീടാം
ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം
ആ പദമലരിൽ താണു വീണു വന്ദിച്ചീടാം
ആത്മ നാഥാ ഞാൻ നിന്നിൽച്ചേരേണം
എൻ മനസിൽ നീ നീണാൾ വാഴേണം

യേശു നാഥാ ഒരു ശിശുവായ് എന്നെ നിന്റെ മുന്നിൽ നൽകീടുന്നേൻ
എൻപാപമേതും മായിച്ചു നീ ദു:ഖഭാരമെല്ലാം മോചിച്ചു നീ
ആത്മാവിൻ നീ വന്നേരമെൻ കണ്ണീരു വേഗം ആനന്ദമായ് (2)
ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം.....

Submitted by Kiranz on Mon, 06/29/2009 - 20:46

തന്നാലും നാഥാ

തന്നാലും നാഥാ ആത്മാവിനെ ആശ്വാസ ദായകനേ
തന്നാലും നാഥാ നിൻ ജീവനേ നിത്യ സഹായകനേ (2)
തന്നാലും നാഥാ ...

അകതാരിലുണര്‍വ്വിന്റെ പനിനീരു തൂകി നീ അവിരാമമൊഴുകി വരൂ
വരദാന വാരിധേ ഫലമേകുവാനായ് അനസ്യൂതമൊഴുകി വരൂ (2)
തന്നാലും നാഥാ ...

പാപവും പുണ്യവും വേര്‍തിരിച്ചേകുന്ന ജ്ഞാനമായൊഴുകി വരൂ
ആത്മീയ സന്തോഷം ദാസരിൽ നൽകുന്ന സ്നേഹമായൊഴുകി വരൂ (2)
തന്നാലും നാഥാ ...

Submitted by Kiranz on Mon, 06/29/2009 - 20:40

ആരും കൊതിക്കും

Title in English
Arum kothikum

ആരുംകൊതിക്കും നിന്റെ സ്നേഹം
അമ്മയെപ്പോലോമനിക്കും സ്നേഹം (2)
കാരുണ്യത്താലെന്നെ തെടും സ്നേഹമെ
പാരിലെന്നെ താങ്ങിടുന്ന സ്നേഹമെ
നാഥാ നിന്നെ എന്നും വാഴ്ത്തീടാം

കിന്നരവും തംബുരുവും മീട്ടീടാം
ഇമ്പമായ്‌ കീര്‍ത്തനങ്ങളേകീടാം
ഇന്നുമെന്നും ആനന്ദത്താൽ പാടാം
നിന്റെ നാമം പാവനം, ദിവ്യനാമം പാവനം

എന്നെ പേരുചൊല്ലി വിളിച്ചു നീ നിന്റെ മാറിൽ ചേര്‍ത്തു നീ (2)
ഉള്ളിന്നുള്ളിൽ വചനം പകര്‍ന്നു നീ
നിന്റെ പുണ്യപാത തെളിച്ചു നീ
നേര്‍വഴിയിൽ നയിച്ചു നീ
ഈശോയേ പാലകനെ, ഈശോയേ പാലകനെ
(കിന്നരവും...)

Year
2000
Submitted by Kiranz on Mon, 06/29/2009 - 20:39

ഇസ്രായേലിൻ നാഥനായി

Title in English
Israyelin nadhanaayi

ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം
സത്യജീവമാര്‍ഗ്ഗമാണു ദൈവം
മര്‍ത്യനായി ഭൂമിയിൽ പിറന്നു സ്നേഹ ദൈവം
നിത്യജീവനേകിടുന്നു ദൈവം
ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂ‍മിയിൽ എന്നെന്നും നിറവേറീടേണമേ (2)
(ഇസ്രയേലിൻ നാഥനായി )

ചെങ്കടലിൽ നീ അന്നു പാത തെളിച്ചൂ മരുവിൽ മര്‍ത്യര്‍ക്കു മന്ന പൊഴിച്ചു (2)
എരീവെയിലിൽ മേഘത്തണലായി ഇരുളിൽ സ്നേഹനാളമായ്
സീനായ് മാമല മുകളിൽ നീ നീതിപ്രമാണങ്ങൾ പകര്‍ന്നേകി
ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂ‍മിയിൽ എന്നെന്നും നിറവേറീടേണമേ (2)
(ഇസ്രയേലിൻ നാഥനായി )

Year
2000
Submitted by Kiranz on Mon, 06/29/2009 - 20:36

കുഞ്ഞിളം ഉമ്മ തരാൻ

Title in English
Kunjilam umma

കുഞ്ഞിളം ഉമ്മ തരാൻ നാഥൻ കൂടെ വന്നു
ഞാനെന്റെ കുഞ്ഞുങ്ങളിൽ ആമോദമാനന്ദിച്ചൂ‍
അമ്മ തൻ കുഞ്ഞിനേ കാത്തീടുമ്പോലെ
ആനന്ദമേകുവാൻ നാഥൻ ചാരെ വന്നു
(കുഞ്ഞിളം ഉമ്മ)

കൂട്ടുകാരൊത്തു കളിക്കുമ്പോൾ കൂട്ടു കൂടാൻ നീ വന്നു (2)
അറിവു പകര്‍ന്നു ധ്യാനമേകി എൻ ഗുരു നാഥനായ് നീ വന്നൂ (2)
(കുഞ്ഞിളം ഉമ്മ)

ഞാൻ നടന്ന വഴികളിൽ കാവൽ നാഥനായ് നീ വന്നു (2)
ഞാൻ ഉറങ്ങുന്ന നേരത്തിലെല്ലാം താരാട്ടു പാട്ടുമായ് നീ വന്നൂ(2)
(കുഞ്ഞിളം ഉമ്മ)

 

Year
2000
Submitted by Kiranz on Mon, 06/29/2009 - 20:28

ഞാനുറങ്ങാൻ പോകും മുൻപായ്

ഞാനുറങ്ങാൻപോകും മുൻപായ് നിനക്കേകുന്നിതാ നന്ദി നന്നായ്
ഇന്നു നീ കാരുണ്യപൂര്‍വ്വം തന്ന നന്മകൾ ഒക്കെക്കുമായി
ഞാനുറങ്ങാൻപോകും മുൻപായ് നിനക്കേകുന്നിതാ നന്ദി നന്നായ്
ഇന്നു നീ കാരുണ്യപൂര്‍വ്വം തന്ന നന്മകൾ ഒക്കെക്കുമായി

നിന്നാഗ്രഹത്തിന്നെതിരായ് ചെയ്‌തോരെൻ‌കൊച്ചു പാപങ്ങൾപോലും
നിന്നാഗ്രഹത്തിന്നെതിരായ് ചെയ്‌തോരെൻ‌കൊച്ചു പാപങ്ങൾപോലും
എൻ‌കണ്ണുനീരിൽ കഴുകി മേലിൽ പുണ്യപ്രവൃത്തികൾ ചെയ്യാൻ
ഞാനുറങ്ങാൻപോകും മുൻപായ് നിനക്കേകുന്നിതാ നന്ദി നന്നായ്
ഇന്നു നീ കാരുണ്യപൂര്‍വ്വം തന്ന നന്മകൾ ഒക്കെക്കുമായി

Submitted by Kiranz on Mon, 06/29/2009 - 20:27

അത്യുന്നതങ്ങളിൽ

അത്യുന്നതങ്ങളിൽ ആകാശവീഥിയിൽ സ്വര്‍ഗ്ഗീയഗീതം മുഴങ്ങി
അഗ്നിച്ചിറകുള്ള മാലമാര്‍ നിൽക്കെ യേശുദേവൻ ഉയിര്‍ത്തു
വിശ്വസിക്കുന്നു ഞങ്ങൾ
നിന്നിൽ ആശ്വസിക്കുന്നു ഞങ്ങൾ

നിന്റെ സ്നേഹത്തിൻ മുന്തിരിത്തോപ്പിൽ എന്നുമുറങ്ങുന്നു ഞങ്ങൾ
നിന്റെ രക്തത്തിൽ മര്‍ത്യന്റെ പാപങ്ങളെല്ലാം നീ കഴുകി
നിന്റെ രാജ്യം വരേണം, മന്നിൽ സ്വര്‍ഗ്ഗരാജ്യം വരേണം (നിന്റെ

ആ ആ

ഈ പ്രപഞ്ചത്തിൻ സ്വര്‍ഗ്ഗീയസംഗീതം
നീയെന്നറിയുന്നു ഞങ്ങൾ
നിന്റെ നാമത്തിൽ ഞങ്ങളിതെന്നും പ്രാര്‍ത്ഥിച്ചു നീ
കനിയേണമേ
നിന്റെ രാജ്യം വരേണം
മന്നിൽ സ്വര്‍ഗ്ഗ രാജ്യം വരേണം

Submitted by Kiranz on Mon, 06/29/2009 - 20:26

അൾത്താരയൊരുങ്ങി

അൾത്താരയൊരുങ്ങി, അകതാരൊരുക്കി ,
അണയാമീ ബലിവേദിയിൽ
ഒരു മനമായ്‌ ഒരു സ്വരമായ്‌
അണയാമീ ബലിവേദിയിൽ (അൾത്താര

ബലിയായി നൽകാം തിരുനാഥനായി
പൂജ്യമാമീ വേദിയിൽ (ബലിയായ്‌ നൽകാം
മമ സ്വാര്‍ത്ഥ്വവും ദു:ങ്ങളും,
ബലിയായ്‌ നൽകുന്നു ഞാൻ (മമ സ്വാര്‍ത്ഥ്വവും
ബലിയായ്‌ നൽകുന്നു ഞാൻ (അൾത്താര

ബലിവേദിയിങ്കൽ തിരുനാഥനേകും
തിരുമെയ്യും തിരുനിണവും (ബലിവേദിയിങ്കൽ
സ്വീകരിക്കാം നവീകരിക്കാം,
നമ്മൾ തൻ ജീവിതത്തെ (സ്വീകരിക്കാം
നമ്മൾ തൻ ജീവിതത്തെ (അൾത്താര

Submitted by Kiranz on Mon, 06/29/2009 - 20:24