ക്രിസ്തീയ ഭക്തിഗാനങ്ങൾ

അൾത്താരയിൽ ആത്മബലിയായ്

അൾത്താരയിൽ ആത്മ ബലിയായ്‌
അര്‍പ്പിക്കാനായ്‌ ഞാൻ വരുന്നു
എല്ലാം നിനക്കായി നൽകാൻ
ദേവാലയത്തിൽ വരുന്നു

ഈ കാഴ്ച വസ്തുക്കൾക്കൊപ്പം
കന്മഷമില്ലാത്ത ഹൃത്തും (2)
എല്ലാം പൊറുക്കുന്ന ചിത്തം
വല്ലഭാ കാഴ്ചയായേകാം (2)
(അൽത്താരയിൽ...)

എൻ സോദരര്‍ക്കെന്നൊടെന്തോ
നീരസം തോന്നുന്നപക്ഷം (2)
തിരികെ ഞാൻ ചെന്നേവമേകാം
എല്ലാം ക്ഷമിക്കുന്ന സ്നേഹം (2)
(അൽത്താരയിൽ...)

Submitted by Kiranz on Mon, 06/29/2009 - 20:23

ആരാധനക്കേറ്റം

ആരാധനയ്ക്കേറ്റം യോഗ്യനായവനേ
അനശ്വരനായ തമ്പുരാനേ (ആരാധന...
അങ്ങേ സന്നിധിയിൽ അര്‍പ്പിക്കുന്നീ കാഴ്ചകൾ
അങ്ങേ സന്നിധിയിൽ അര്‍പ്പിക്കുന്നീ കാഴ്ചകൾ
അവിരാമം ഞങ്ങൾ പാടാം,
ആരാധന, ആരാധന നാഥാ ആരാധനാ

ഈ തിരുവോസ്തിയിൽ കാണുന്നു ഞാൻ
ഈശോയെ നിൻ ദിവ്യരൂപം
ഈ കൊച്ചുജീവിതമേകുന്നു ഞാൻ
ഈ ബലിവേദിയിലെന്നും അതിമോദം ഞങ്ങൾ പാടാം
ആരാധന, ആരാധന നാഥാ ആരാധനാ
ആരാധന, ആരാധന നാഥാ ആരാധനാ

ഈ നിമിഷം നിനക്കേകിടാനായ്‌
എൻ കൈയിലില്ലൊന്നും നാഥാ
പാപവുമെന്നുടെ ദു:ങ്ങളും തിരുമുന്നിലേകുന്നു നാഥാ
അതിമോദം ഞങ്ങൾ പാടാം
ആരാധന, ആരാധന നാഥാ ആരാധനാ

Submitted by Kiranz on Mon, 06/29/2009 - 20:22

ആനന്ദമുണ്ടെനിക്ക്

ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനിക്കേശു മഹാരാജ സന്നിധിയിൽ
ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനിക്കേശു മഹാരാജ സന്നിധിയിൽ

ലോകം എനിക്കൊരു ശാശ്വതമല്ലന്നെൻ
സ്നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്‌
സ്വര്‍ല്ലോകനാട്ടുകാര്‍ക്കിക്ഷിതിയിൽ പല
കഷ്ടസങ്കടങ്ങൾ വന്നീടുന്നു
ആല്ലേലൂയാ, ആല്ലേലൂയാ, ആല്ലേലൂയാ ആമേൻ
ആല്ലേലൂയാ, ആല്ലേലൂയാ, ആല്ലേലൂയാ ആമേൻ

Submitted by Kiranz on Mon, 06/29/2009 - 20:22

അക്കരയ്ക്കു യാത്ര ചെയ്യും

അക്കരയ്ക്കു യാത്ര ചെയ്യും സീയോൽ സഞ്ചാരി..
ഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട..
അക്കരയ്ക്കു യാത്ര ചെയ്യും സീയോൽ സഞ്ചാരി..
ഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട..
കാറ്റിനെയും കടലിനെയും..നിയന്ത്രിപ്പാൻ കഴിവുള്ളോൻ..പടകിലുണ്ട്..

വിശ്വാസമാം പടകിൽ യാത്ര ചെയ്യുമ്പോൾ...
തണ്ടു വലിച്ചു നീ കുഴഞ്ഞിടുമ്പോൾ...
വിശ്വാസമാം പടകിൽ യാത്ര ചെയ്യുമ്പോൾ...
തണ്ടു വലിച്ചു നീ കുഴഞ്ഞിടുമ്പോൾ...
ഭയപ്പെടേണ്ടാ കര്‍ത്തൻ കൂടെയുണ്ട്..
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത്...
ഭയപ്പെടേണ്ടാ കര്‍ത്തൻ കൂടെയുണ്ട്..
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത്...

Submitted by Kiranz on Mon, 06/29/2009 - 20:21

ഇത്ര മേൽ നീയെന്നെ

ഇത്രമേൽ നീയെന്നെ സ്നേഹിച്ചു സ്നേഹിച്ചു..
വീണ്ടേടിത്തവനാം യേശുനാഥാ...
എത്രയോ എത്രയോ വീഥികളിൽ...
നിന്നെ മറന്നു പോയൊരു പാപിയയ്യോ..
എത്രയോ എത്രയോ വീഥികളിൽ...
നിന്നെ മറന്നു പോയൊരു പാപിയയ്യോ..

Submitted by Kiranz on Mon, 06/29/2009 - 20:20

കാലിത്തൊഴുത്തിൽ

കാലിതൊഴുത്തിൽ പിറന്നവനെ..കരുണ നിറഞ്ഞവനെ..
കാലിതൊഴുത്തിൽ പിറന്നവനെ..കരുണ നിറഞ്ഞവനെ..
കരളിലെ ചോരയാൽ പാരിൻ‌റെ പാപങ്ങൾ കഴുകി കളഞ്ഞവനെ..
കരളിലെ ചോരയാൽ പാരിൻ‌റെ പാപങ്ങൾ കഴുകി കളഞ്ഞവനെ..
അടിയങ്ങൾ നിൻ നാമം വാഴ്ത്തീടുന്നു..ഹല്ലേലൂയാ..ഹല്ലേലൂയാ..
കാലിതൊഴുത്തിൽ പിറന്നവനെ..കരുണ നിറഞ്ഞവനെ..

Submitted by Kiranz on Mon, 06/29/2009 - 20:17

പൈതലാം യേശുവേ

പൈതലാം യേശുവേ..
ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..
ആട്ടിടയര്‍ ഉന്നതരേ..
നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു..
ലലലാ..ലലലാ..ലലലലലാ..ലലാ...
അഹാ..അഹാ..അഹാഹാ..ഉം...ഉം...

താലപ്പൊലിയേകാന്‍ തംബുരു മീട്ടുവാന്‍..
താരാട്ടു പാടിയുറക്കീടുവാന്‍...
താരാഗണങ്ങളാല്‍ ആഗതരാകുന്നു..
വാനാരൂപികള്‍ ഗായകര്‍ ശ്രേഷ്ഠര്‍..
പൈതലാം യേശുവേ..
ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..
ആട്ടിടയര്‍ ഉന്നതരേ..
നിങ്ങള്‍തന്‍ ഹൃത്തില്‍ യേശു നാഥന്‍ പിറന്നു..
ലലലാ..ലലലാ..ലലലലലാ..ലലാ...
അഹാ..അഹാ..അഹാഹാ..ഉം...ഉം...

Submitted by Kiranz on Mon, 06/29/2009 - 20:14

പരിശുദ്ധാത്മാവേ

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്റെ ഹൃദയത്തിൽ..
ദിവ്യ ദാനങ്ങൾ ചിന്തിയെന്നുള്ളിൽ ദൈവസ്നേഹം നിറയ്ക്കണേ..
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്റെ ഹൃദയത്തിൽ..
ദിവ്യ ദാനങ്ങൾ ചിന്തിയെന്നുള്ളിൽ ദൈവസ്നേഹം നിറയ്ക്കണേ..

സ്വര്‍ഗ്ഗ വാതിൽ തുറന്നു ഭൂമിയിൽ നിര്‍ഗളിക്കും പ്രകാശമേ..
സ്വര്‍ഗ്ഗ വാതിൽ തുറന്നു ഭൂമിയിൽ നിര്‍ഗളിക്കും പ്രകാശമേ..
അന്ധകാര വിരിപ്പു മാറ്റിടും ചന്ദമേറുന്ന ദീപമേ..
കേഴുമാത്മാവിൽ ആശവീശുന്ന മോഹന ദിവ്യ ഗാനമേ..
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്റെ ഹൃദയത്തിൽ..
ദിവ്യ ദാനങ്ങൾ ചിന്തിയെന്നുള്ളിൽ ദൈവസ്നേഹം നിറയ്ക്കണേ..

Submitted by Kiranz on Mon, 06/29/2009 - 20:13

ഒന്നു വിളിച്ചാൽ ഓടിയെന്റെ

ഒന്നു വിളിച്ചാൽ ഓടിയെൻറെ അരികിലെത്തും..
ഒന്നു സ്തുതിച്ചാൽ അവൻ എൻറെ മനം തുറക്കും..
ഒന്നു കരഞ്ഞാലോമനിച്ചെൻ മിഴിതുടക്കും..
ഓ..എത്ര നല്ല സ്നേഹമെൻറെ ഈശോ..
ഓ..എത്ര നല്ല സ്നേഹമെൻറെ ഈശോ..

ഒന്നു തളര്‍ന്നാൽ അവനെൻറെ കരം പിടിക്കും..
പിന്നെ കരുണാമയനായ് താങ്ങി നടത്തും..
ശാന്തി പകരും എൻറെ മുറിവുണക്കും..
എത്ര നല്ല സ്നേഹമെൻറെ ഈശോ..
ഓ..എത്ര നല്ല സ്നേഹമെൻറെ ഈശോ..

Submitted by Kiranz on Mon, 06/29/2009 - 20:12

ആശ്വാസത്തിൻ ഉറവിടമാം

ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു നിന്നെ വിളിച്ചീടുന്നു
നിന്നെ വിളിച്ചീടുന്നു (3)

അദ്ധ്വാനഭാരത്താൽ വലയുന്നോരെ
ആശ്വാസമില്ലാതലയുന്നോരെ (അദ്ധ്വാന
ആണിപ്പാടുള്ളതൻ കരങ്ങൾ നീട്ടി
നിന്നെ വിളിച്ചീടുന്നു (ആണിപ്പാ.
ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു നിന്നെ വിളിച്ചീടുന്നു
നിന്നെ വിളിച്ചീടുന്നു

പാപാന്ധകാരത്തിൽ കഴിയുന്നോരെ
രോഗങ്ങളാൽ മനം തകര്‍ന്നവരേ (പാപാന്ധകാരത്തിൽ
നിന്നെ രക്ഷിപ്പാൻ അവൻ കരങ്ങൾ
എന്നെന്നും മതിയായവ (നിന്നെ

ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു നിന്നെ വിളിച്ചീടുന്നു
നിന്നെ വിളിച്ചീടുന്നു (2)

Submitted by Kiranz on Mon, 06/29/2009 - 20:11