ക്രിസ്തീയ ഭക്തിഗാനങ്ങൾ

ആത്മാവിൽ വരമരുളിയാലും

ആത്മാവില്‍ വരമരുളിയാലും ആപാദം കനിവരുളിയാലും
യേശുവെന്‍ ആത്മാവില്‍ ആദ്യ സങ്കീര്‍ത്തനം
പാടുന്ന ദിവ്യ സ്വരൂപം ഭൂലോക പാപങ്ങളെല്ലാമകറ്റുന്ന
കൈവല്യ സൂറിയ പ്രകാശം
ഈ വിശ്വമാകേ നിന്നെ സ്തുതിപ്പൂ
ഈ വിശ്വമാകേ നിന്നെ സ്തുതിപ്പൂ
ഹല്ലേലൂയാ ഹാല്ലേലൂയാ
ആത്മാവില്‍ വരമൗളിയാലും ആപാദം കനിവരുളിയാലും

Submitted by Kiranz on Mon, 06/29/2009 - 21:07

നിന്നെ വാഴ്ത്തീടാം

നിന്നെ വാഴ്ത്തീടാം എന്നെന്നും...
നിന്നെ തേടീടാം എന്നെന്നും ..
എന്നുള്ളിൽ നീറും മെഴുതിരി നാളം..
കൺകോണിൽ വിങ്ങും ജലകണ ജാലം..
പ്രാര്‍ത്ഥനയായ് മാറ്റാം...
(നിന്നെ വാഴ്ത്തീടാം എന്നെന്നും...)

എങ്ങും ഞാൻ കാണ്മു ഇരുൾ വഴി മാത്രം..
തോരാ കണ്ണീര്‍ വീഴും എൻ മുന്നിൽ
വേനൽ തീ ആളും മരുഭൂ പോലെ..
തീരാ നോവിൽ വേകും എൻ ജന്മം..
വിങ്ങും ദുഖം തീര്‍ക്കാൻ..
എൻറെ കണ്ണീരൊപ്പാൻ..
നാഥാ നാഥാ നീ വന്നെങ്കിൽ...
എന്നെ കാക്കേണം.. എന്നിൽ കനിയേണം..
എന്നും നിൻറെ കാൽക്കൽ വീണു കേണിടുമ്പോൾ...
(നിന്നെ വാഴ്ത്തീടാം എന്നെന്നും...)

Submitted by Kiranz on Mon, 06/29/2009 - 21:04

ഒരു നാളിലെൻ മനം

Title in English
Oru naalilen manam

ഒരു നാളിലെൻ മനം തേങ്ങീ..അപരാധ ബോധമോടെ..
അനുതാപമെന്നിൽ നിറഞ്ഞൂ..എന്നേശു അണഞ്ഞു ചാരേ..
തവസ്നേഹധാരയാൽ തഴുകാൻ..കരുണാർദ്ര സ്പർശമേകീ
മൃതനായിരുന്ന എന്നേ..നവ സൃഷ്ടിയാക്കി നാഥൻ
(ഒരു നാളിലെൻ മനം)

മഞ്ഞിൻ തുള്ളിപോലെ ഉള്ളം വെണ്മ തേടീ നിർമ്മലനായ് ഞാനിതാ..
സാക്ഷ്യം എങ്ങും നൽകാം ലോകം രക്ഷ നേടും
ശാന്തി തൻ ദൂതനാകാം..
ഈ ആനന്ദം ഹാ എൻ ഭാഗ്യം ..വാഴ്ത്തിപ്പാടാം കീർത്തിച്ചീടാം
ഉണരൂ മനമേ പാടൂ.. (ഒരു നാളിലെൻ മനം)

പ്രിയനാം ഈശോ നാഥൻ വന്നൂ എന്നേ തേടി വേനലിൽ തേന്മഴയായ്
ദാഹം തീർത്തീടുന്നു..സ്നേഹം നൽകീടുന്നൂ..കനവുകൾ പൂവണിഞ്ഞൂ

Submitted by Kiranz on Mon, 06/29/2009 - 21:02

നാഥാ ആത്മാവിനെ

നാഥാ ആത്മാവിനേ തന്നീടണേ..
നീയെൻ ആശ്വാസമായ് വന്നീടണേ. (2)
എൻ പാപവും എൻ രോഗവും വരദാനമായ് കൃപയേകി നീ
മോചിച്ചു സുഖമാക്കണേ.....ഓ..ഓ..ഓ..
(നാഥാ ആത്മാവിനേ)

മനസ്സിൻ മുറിവുകളിലങ്ങേ..സ്നേഹം പകരുവതിനായി
വചനം അരികിലണയുമ്പോൾ ജീവൻ നൽകുവതിനായിഉ
നീയെന്റെ ഉള്ളിൽ വാഴുന്ന നേരം മനശ്ശാന്തി നൽകേണമേ..ഓ..ഓ..
( നാഥാ ആത്മാവിനേ)

നിത്യം തിരുവചന വഴിയേ..സത്യം പകരുവതിനായി
എന്നും തവമഹിമ പാടാൻ അധരം വിടരുവതിനായി
ജീവൽ പ്രകാശം നീ തൂകിടൂമ്പോൾ
അഭിഷേകമേകണമേ..ഓ..ഓ.. ( നാഥാ ആത്മാവിനേ)

Submitted by Kiranz on Mon, 06/29/2009 - 21:01

എന്നെത്തേടി വന്ന യേശുനാഥൻ

എന്നെത്തേടി വന്ന യേശുനാഥൻ കൈപിടിച്ചുയർത്തീ
തന്നിൽ സ്നേഹമോടെ ചേർത്തു നിർത്തി ഉമ്മവച്ചുണർത്തി
എന്നെ പേരു ചൊല്ലി വിളിച്ചൂ..അറിയാതെ കണ്ണുനീർ വന്നു
ഇനി ഭീതിയില്ല നാഥാ വാഴ്ത്തുന്നു നിന്റെ നാമം ( എന്നെത്തേടി വന്ന)

എന്നെത്തന്നെ ഞാൻ ഉള്ളിൽ പൂജിച്ചിന്നോളം
മണ്ണിൽത്തന്നെ എൻ ലക്ഷ്യം നേടാമെന്നോർത്തൂ
ഭോഗവസ്തുക്കൾ മാത്രം നിത്യമെന്നോതീ
ആത്മജീവിതം പാടെ വിസ്മരിച്ചൂ ഞാൻ
തമസ്സിൽ സുഖം തേടി.. മനസ്സിൻ അകം ശൂന്യം..
അലിവിൻ സ്വരം കേൾക്കാൻ തിരിഞ്ഞൂ വചനമാർഗ്ഗേ
അനുതാപക്കണ്ണീർ വീഴ്ത്തി കരയുമ്പോൾ ഈശോ വന്നെന്നിൽ
(എന്നെത്തേടി വന്ന)

Submitted by Kiranz on Mon, 06/29/2009 - 21:00

ഈശോ നീയെൻ

ഈശോ നീയെൻ ജീവനിൽ നിറയേണം..
നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ
ആത്മാവിലെ ചെറുപുൽക്കൂട്ടിൽ കാണുന്നു നിൻ തിരു രൂപം ഞാൻ
കനിവോലുമാ രൂപം..

തുളുമ്പുമെൻ കണ്ണീർക്കായൽ തുഴഞ്ഞു ഞാൻ വന്നൂ
അനന്തമാം ജീവിത ഭാരം തുഴഞ്ഞു ഞാൻ നിന്നൂ
പാദം തളരുമ്പോൾ തണലിൽ വരമായ് നീ
ഹൃദയം മുറിയുമ്പോൾ അമൃതിന്നുറവായ് നീ
എന്നാലുമാശ്രയം നീ മാത്രം എൻ നാഥാ
തുടക്കുകെൻ കണ്ണീർ ( ഈശൊ നീയെൻ )

Submitted by Kiranz on Mon, 06/29/2009 - 20:57

ക്രിസ്തുമസ് രാവണഞ്ഞ

ക്രിസ്ത്മസ് രാവണഞ്ഞ നേരം പുൽക്കൂട്ടിൽ പ്രഭാതമായി
ദൈവത്തിൻ സുതൻ പിറന്നു ലോകത്തിൻ പ്രതീക്ഷയായി
വാനിൽ വരവേൽപ്പിൻ ശുഭഗീതം ശാന്തിയേകി
പാരിൽ ഗുരുനാഥൻ മനതാരിൽ ജാതനായി
വാത്സല്യമോലും പൊൻ‌പൈതലായ് ഹോയ്
ആത്മീയ ജീവൻ നൽകുന്നിതാ.. (2)
(ക്രിസ്ത്മസ് രാവണഞ്ഞനേരം )

Submitted by Kiranz on Mon, 06/29/2009 - 20:56

ഹല്ലേലൂയ ഹല്ലേലൂയ

ഹല്ലേലൂയാ..ഹല്ലേലൂയ പാടി വാഴ്ത്തീടാം
സ്വര്‍ലോകത്തിൻ നാഥാ നിൻ നാമം
നിര്‍ലീനാത്മാവായ്‌ നിന്നിൽ ധ്യാനമാര്‍ന്നൂ ഞാൻ
ഉള്ളിന്നുള്ളിൽ നിന്നെ തേടുന്നു..
കനൽ പോലെയാം മണ്ണിൽ കനൽ കൊള്ളി വീഴുമ്പോൾ
കുളിര്‍ മേഘമായ്‌ കരുണാമൃതം തൂകുകെൻ നാഥാ
ഹല്ലേലൂയാ..ഹല്ലേലൂയ പാടി വാഴ്ത്തീടാം
സ്വര്‍ലോകത്തിൻ നാഥാ നിൻ നാമം

Submitted by Kiranz on Mon, 06/29/2009 - 20:55

ദൈവസ്നേഹം വർണ്ണീച്ചീടാൻ

ആ ആ ആ..ആ..മും..മും...

ദൈവസ്നേഹം വര്‍ണ്ണിച്ചീടാൻ വാക്കുകൾ പോരാ
നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിൻ കാലങ്ങളിൽ രക്ഷിക്കുന്ന സ്നേഹമോര്‍ത്താൽ
എത്ര സ്തുതിച്ചാലും മതി വരുമോ
ദൈവസ്നേഹം വര്‍ണ്ണിച്ചീടാൻ.......

സ്വന്തമായൊന്നുമില്ല സര്‍വ്വതും നിൻ ദാനം
സ്വസ്തമായുറങ്ങീടാൻ സമ്പത്തിൽ മയങ്ങാതെ
മന്നിൻ സൌഭാഗ്യം നേടാനായാലും
ആത്മം നഷ്ടമായാൽ ഫലമെവിടേ..
ദൈവസ്നേഹം വര്‍ണ്ണിച്ചീടാൻ.......

Submitted by Kiranz on Mon, 06/29/2009 - 20:53

ആശാദീപം കാണുന്നു ഞാൻ

ആശാദീപം കാണുന്നു ഞാൻ നാഥാ നിന്നേ തേടുന്നു ഞാൻ
കണ്ണീര്‍ക്കണങ്ങൾ കൈക്കൊള്ളണേ നീ കരുണാര്‍ദ്രനേശു ദേവാ (2)

പാരിന്റെ നാഥാ പാപങ്ങളെല്ലാം നീ വീണ്ടെടുക്കുന്നു ക്രൂശിൽ
നേരിന്റെ പാത നീയാണു നിത്യം നീ ചൊന്ന വാക്കുകൾ സത്യം
സാരോപദേശങ്ങൾ പെയ്യും സൂര്യോദയത്തിന്റെ കാന്തി
ഇരുളിൽ തെളിയും പരിപാവനമാം
ആശാദീപം ....

മണിമേടയില്ലാ മലര്‍ശയ്യയില്ലാ സര്‍വ്വേശപുത്രന്റെ മുന്നിൽ
ആലംബമില്ലാതലയുന്ന നേരം നീ തന്നെ മനസ്സിന്റെ ശാന്തി
ശാരോനിലെ പൂവ് പോലെ ജീവന്റെ വാടാത്ത പുഷ്പ്പം
പ്രിയമാം മനസിൽ കണികാണുകയായ്
ആശാദീപം.....

Submitted by Kiranz on Mon, 06/29/2009 - 20:52