ക്രിസ്തുമസ് രാവണഞ്ഞ

ക്രിസ്ത്മസ് രാവണഞ്ഞ നേരം പുൽക്കൂട്ടിൽ പ്രഭാതമായി
ദൈവത്തിൻ സുതൻ പിറന്നു ലോകത്തിൻ പ്രതീക്ഷയായി
വാനിൽ വരവേൽപ്പിൻ ശുഭഗീതം ശാന്തിയേകി
പാരിൽ ഗുരുനാഥൻ മനതാരിൽ ജാതനായി
വാത്സല്യമോലും പൊൻ‌പൈതലായ് ഹോയ്
ആത്മീയ ജീവൻ നൽകുന്നിതാ.. (2)
(ക്രിസ്ത്മസ് രാവണഞ്ഞനേരം )

ഈ ശാന്തതയിലൊരു നിമിഷമോർക്കുവിൻ ഓർക്കുവിൻ
നിൻ സോദരനിലീശനേ കണ്ടുവോ..കണ്ടുവോ
മനുഷ്യരന്യരായകലുവാൻ..മനസിലുയരുന്ന മതിലുകൾ
ഇനി നീക്കി മണ്ണിൽ ശാന്തിയേകാൻ ക്രിസ്ത്മസ് വന്നിതാ..
വാനിൽ വരവേൽപ്പിൻ ശുഭഗീതം ശാന്തിയേകി
പാരിൽ ഗുരുനാഥൻ മനതാരിൽ ജാതനായി
വാത്സല്യമോലും പൊൻ‌പൈതലായ് ഹോയ്
ആത്മീയ ജീവൻ നൽകുന്നിതാ.. (2) )
(ക്രിസ്ത്മസ് രാവണഞ്ഞനേരം )

ഏകാന്തതയിലീശ്വരനിൽ ചേരുവിൻ ..ചേരുവിൻ
നീ തേടിവന്ന ശാന്തതയും നേടുവിൻ..നേടുവിൻ
മതവികാരത്തിലുപരിയായ്..മനുജരല്ലാരുമുണരുവാൻ
തിരുസ്നേഹദൂതുമായി വീണ്ടു ക്രിസ്ത്മസ് വന്നിതാ..
ലല്ലലാ..ലല്ലല്ല..ലല്ലാ...
വാനിൽ വരവേൽപ്പിൻ ശുഭഗീതം ശാന്തിയേകി
പാരിൽ ഗുരുനാഥൻ മനതാരിൽ ജാതനായി
വാത്സല്യമോലും പൊൻ‌പൈതലായ് ഹോയ്
ആത്മീയ ജീവൻ നൽകുന്നിതാ.. (2) )
(ക്രിസ്ത്മസ് രാവണഞ്ഞനേരം )

Submitted by Kiranz on Mon, 06/29/2009 - 20:56