ഹല്ലേലൂയാ..ഹല്ലേലൂയ പാടി വാഴ്ത്തീടാം
സ്വര്‍ലോകത്തിൻ നാഥാ നിൻ നാമം
നിര്‍ലീനാത്മാവായ് നിന്നിൽ ധ്യാനമാര്‍ന്നൂ ഞാൻ
ഉള്ളിന്നുള്ളിൽ നിന്നെ തേടുന്നു..
കനൽ പോലെയാം മണ്ണിൽ കനൽ കൊള്ളി വീഴുമ്പോൾ
കുളിര്‍ മേഘമായ് കരുണാമൃതം തൂകുകെൻ നാഥാ
ഹല്ലേലൂയാ..ഹല്ലേലൂയ പാടി വാഴ്ത്തീടാം
സ്വര്‍ലോകത്തിൻ നാഥാ നിൻ നാമം
അല്ലിൽ നീയേ ലോചനം .. അല്ലൽ നീക്കും സ്വാന്ത്വനം
നീയേ ദീപം ദീപ്തിയും, നീയേ കണ്ണും കാഴ്ചയും
ശിശിരത്തിലെ ഇളവെയിലു പോൽ തഴുകാവു നീയെന്നെ
ഞങ്ങൾ പാടും ഗീതികൾ വിണ്ണിൽ പാറും പ്രാവുപോൽ നിന്നെതേടുന്നൂ..
അല്ലേലൂയാ..ഹല്ലേലൂയാ പാടി വാഴ്ത്തീടാം
സ്വര്‍ലോകത്തിൻ നാഥാ നിൻ നാമം
ഷാരോൻ താഴ്‌വാരത്തിലെ റോജാ പൂക്കൾ പോലവേ
ഈയാത്മാവിൻ നോവുകൾ ദേവാ നേദിക്കുന്നിതാ
പനിനീരിനാൽ കഴുകുന്നിതാ .. പദതാരുകൾ നാഥാ
തേടും ഞങ്ങൾ നിൻ വഴി
കാതിൽ കേൾപ്പൂ നിൻ മൊഴി. കാണ്മൂ നിൻ രൂപം..
ഹല്ലേലൂയാ..ഹല്ലേലൂയ പാടി വാഴ്ത്തീടാം
സ്വര്‍ലോകത്തിൻ നാഥാ നിൻ നാമം
നിര്‍ലീനാത്മാവായ് നിന്നിൽ ധ്യാനമാര്‍ന്നൂ ഞാൻ
ഉള്ളിന്നുള്ളിൽ നിന്നെ തേടുന്നു..
കനൽ പോലെയാം മണ്ണിൽ കനൽ കൊള്ളി വീഴുമ്പോൾ
കുളിര്‍ മേഘമായ് കരുണാമൃതം തൂകുകെൻ നാഥാ
ഹല്ലേലൂയാ..ഹല്ലേലൂയ പാടി വാഴ്ത്തീടാം
സ്വര്‍ലോകത്തിൻ നാഥാ നിൻ നാമം