മാപ്പിളപ്പാട്ടുകൾ

മാണിക്ക മലരായ

മാണിക്ക മലരായ പൂവി മഹദിയാം ഖദീജ ബീവി
മക്കയെന്ന പുണ്യ നാട്ടില്‍ വിലസ്സിടും നാരി ..വിലസ്സിടും നാരി (മാണിക്ക മലരായ)

ഖാത്തിമുന്നബിയെ വിളിച്ചു കച്ചവടത്തിന്നയച്ചു
കണ്ടന്നേരം കല്‍ബിനുള്ളില്‍ മോഹമുദിച്ചു... മോഹമുദിച്ചു
കച്ചവടവും കഴിഞ്ഞു മുത്തു റസൂലുള്ള വന്നു
കല്യാണാലോചനക്കായ്‌ ബീവി തുനിഞ്ഞു .....ബീവി തുനിഞ്ഞു (മാണിക്ക മലരായ)

തോഴിയെ ബീവി വിളിച്ചു കാര്യമെല്ലാവും മറീച്ചു
മാന്യനബുത്താലിബിന്റെ അരുകിലയച്ചു ....അരുകിലയച്ചു
കല്യാണക്കാര്യമാണ് ഏറ്റവും സന്തോഷമാണ്
കാര്യാമബുത്താലിബിന്നും സമ്മതമാണ്...... സമ്മതമാണ് ( മാണിക്ക മലരായ )

അകലെ അകലെ പള്ളിമിനാരം

 

അകലെ അകലെ പള്ളിമിനാരം
അഹ്ബിൻ മദ് ഹു വാഴ്ത്തും നേരം
തുടരു നോവിൻ ഇരുളിൽ നിന്റെ
കനിവിൻ കാവലൊഴുകുന്നു

താരങ്ങളും മേഘങ്ങളും
റസ്ബി ഓനും രാവിൽ
കാമങ്ങളാൽ ജന്മങ്ങളീ
തക്കുബയിൽ ഒഴുകും നേരം
വഹദോന്റെ നാമം വാഴ്ത്തി
ഹറമിഒല കിളികൾ പാടി
തിരലോക രക്ഷകനേ
ഹിമാന്റെ വഴിയരുളണേ
ഈ മൻണിലെ മുൾപാതയിൽ;
തണലും പൊരുളും നീയേ
പാഴ് പൂവിലെ പൊൻ നാളമായ്

നിക്കാഹ് രാത്രി

 

നിക്കാഹു രാത്രി കഴിഞ്ഞേപ്പിന്നെ
സൽക്കാരം തന്നെ സൽക്കാരം
ബാപ്പായ്ക്കുമുമ്മായ്ക്കും ഉത്സാഹം
ബാക്കിയുള്ളോനിത് ദ്രോഹം
(നിക്കാഹു...)

പുതുമണവാളനു ബേജാറ്
പുന്നാരബീവിക്ക് പുക്കാറ് (2)
പുതുക്കത്തിനെത്തുന്ന കൂട്ടുകാർക്കൊക്കെ
പുറത്തും അകത്തും മക്കാറ് (2)
ഉറ്റവർക്കൊക്കെ ഉഷാറ്
കെട്ടിയ ചെറുക്കനു ബോറ്
എന്റെ...(നിക്കാഹു...)

അവധിക്കാലം പറന്നു പറന്നു

 

അവധിക്കാലം പറന്നു പറന്നു
പോയതറിഞ്ഞില്ല
അറബിക്കടലിൻ അക്കരെ നിന്നുള്ള
വിളിയവൾ കേട്ടില്ല

കണ്ണടച്ച് തുറക്കും മുൻപാ
ജന്നത്ത് മണ്ണായ് മാറീ
പുന്നാരപുതുമാരൻ തനിയേ
പെണ്ണിനെ വിട്ടിട്ടു പോയീ

ആഴിക്കക്കരെ ആയാലും
ഊഴിക്കപ്പുറമായാലും
വിണ്ണായാലും മണ്ണായാലും
ഒന്നിച്ചു വാഴാൻ കൊതിച്ചു
അവളുടെ മോഹം പൈത്യം
അവൻ പറന്നു പോയത് സത്യം
അതു സത്യം അതു സത്യം
യാഥാർത്ഥ്യം
(അവധിക്കാലം...)

ഖത്തറിൽ നിന്നും വന്ന കത്തിനു

 

 

ഖത്തറിൽ നിന്നും വന്ന കത്തിലു
അത്തറു മണക്കുന്നു
അത്തറു മണക്കുന്നു
(ഖത്തറിൽ..)
കത്തു പഠിച്ചൊരു സുന്ദരി ബീബി
മുത്തി മണക്കുന്നു
(ഖത്തറിൽ...)

കത്തിന്നുള്ളിൽ നിന്നും മൊഹബ്ബത്ത് പരക്കുന്നു (2)
കാത്തിരുന്ന പെണ്ണിൻ കണ്ണിനു മത്തു പിടിക്കുന്നു
അവൾ കിനാവ് കാണുന്നു
(ഖത്തറിൽ...)

മാനം നോക്കി നെടുവീർപ്പിട്ട്
മന്ദഹസിക്കുന്നു (2)
മണിമാരന്റെ വരവും കാത്ത് കണക്കു കൂട്ടുന്നു
അവൾ കണ്ണു തുടയ്ക്കുന്നു
(ഖത്തറിൽ...)

 

നിക്കണ്ട നോക്കണ്ട മുതലാളി

 

നിക്കണ്ട നോക്കണ്ട മുതലാളി
നെറ്റിയിൽ നിസ്കാരപ്പാടുള്ള മുതലാളി
ചക്കരവാക്കുമായ് വീണ്ടുമൊരുത്തിയെ
നിക്കാഹ് ചെയ്യണ്ട
ഒരുത്തിയെ നിക്കാഹ് ചെയ്യണ്ട

നിഷ്കാലും പൊന്നും ചൊല്ലിൽ മാത്രം
ഒറ്റമുക്കാലും കൊടുക്കില്ല മുതലാളി
ആ..ആ.ആ
നിഷ്കാലും പൊന്നും ചൊല്ലിൽ മാത്രം
ഒറ്റമുക്കാലും കൊടുക്കില്ല മുതലാളി
മൂക്കു വിറപ്പിച്ചു കൊച്ചു പെണ്ണുങ്ങളെ
ചാക്കിൽ കയറ്റുന്ന മുതലാളി
(നിക്കണ്ട...)

മധുവിധുവിൻ രാത്രി

 

 

മധുവിധുവിൻ രാത്രി വന്നു
മലരമ്പിനു മൂർച്ചവന്നു
മണിയറയിലെ ശരറാന്തലിനു മയക്കം വന്നൂ
അതിനു തിളക്കം നിന്നൂ
(മധുവിധുവിൻ...)

പുതുക്കപ്പെണ്ണുങ്ങളെല്ലാം മയക്കത്തിൽ വീണു കഴിഞ്ഞു
ഒടുക്കത്തെ വിരുന്നു കാരും മടക്കത്തിൻ യാത്ര പറഞ്ഞു
ഇനി പൂമാരനും പുതുമണവാട്ടിയും
പുതിയൊരു യാത്ര തുടങ്ങും (2)
പുതിയൊരു യാത്ര തുടങ്ങും
(മധുവിധുവിൻ...)

പ്രിയതമനേ പ്രിയതമനേ

 

പ്രിയതമനേ പ്രിയതമനേ നിൻ മൊഴിയും പുഞ്ചിരിയും
എന്റെ കരളിൽ പൂമഴയായ്
ഒരു കുഞ്ഞു തെന്നലിൻ മൊഴിയായ്
എൻ ജീവനിൽ അലിയുമോ
ജന്മങ്ങളായിരം ഞാൻ തപമോടെ കാത്തിരിക്കാം
മധുരമാം ഓർമ്മ തൻ പൂവാടിയിൽ

അകതാരിൽ നൊമ്പരങ്ങൾ കനലായി നീറുമ്പോൾ
വിരഹത്തിൻ മിഴിനീർ മായ്ക്കാൻ അരികിൽ വരാൻ
മഞ്നു പെയ്യുമ്പോൾ പ്രിയം കിളികൾ പാടുമ്പോൾ
ഉള്ളം തുടിച്ചു നമ്മൾ ഒന്നായ് ചേരാൻ
ഇനിയും ഒരു നാളെൻ കനവിന്റെ മഞ്ചലേറും
എന്നരുകിൽ എത്തിടാമോ

എന്തു രസമാണു കാണാൻ

 

എന്തു രസമാണ്  കാണാൻ പെണ്ണേ നിന്നെ
ഇഷ്ടമോതാൻ കരളേ കൊതിയാവുന്നൂ
മാറി നിൽക്കല്ലേ ഓടി അകലല്ലേ
ആശയാകുന്നൂ അരികിൽ ചേർന്നിരിക്കാൻ
ഖൽബു പറയുന്നു നിന്നെ സ്വന്തമാക്കാൻ

ആരുമറിയാതെ ഞാൻ നോക്കി നിന്നു നിന്നെ
നിന്റെ പൂങ്കവിൾ തഴുകാൻ കൊതിച്ചു പൊന്നേ
എന്റെ കുളിരല്ലേ മുല്ല മലരല്ലേ
കനവിൽ ഒരുപാട് നാളായ് നീ ഷഹലായി
ഇശലു മൂളുവാൻ വരുമോ നീ അരികേ

അന്നു പറയാൻ നിൻ മുന്നിൽ നിന്ന നേരം
ചെറുചിരിയാൽ നിൻ മാല കാട്ടി നീ മൊഴിഞ്ഞു
എന്റെ മഹറല്ലേ നീ അതറിയില്ലേ
എന്റെ കനിവായ മാരൻ തന്നതല്ലേ
കരളിൻ ഒളിവായ അവനെൻ ജീവനല്ലേ

 

അധിപതിയോനെ യാ അള്ളാ

 

അധിപതിയോനേ യാ അള്ളാ
അകമറിയുന്നോ നീ അള്ളാ
കരുണ തരൂ കനിവരുളൂ യാ അള്ളാ
കരളുരുകി തേടുന്നിതാ ഞാനള്ളാ
യത്തീമിൻ പ്രാർത്ഥന സ്വീകരിക്കിനായേ
ഉമ്മയെ കണ്ട നാൾ ഓർമ്മയില്ലെനിക്ക്
ഉപ്പാടെ ലാളന അറിയൂല്ലേ മോൾക്ക്
തെരുവിന്റെ മോളായ് അലച്ചിലാണേ
എൻ പട്ടിണി പാട്ടിൻ ഈണമാണേ

ആകാശത്തോടാണ് എൻ യത്തീംഖാന
അന്തിക്കു തല ചായ്ക്കാൻ പീടികത്തിണ്ണ
കളിക്കേണ്ട പ്രായം തെരുവിലാണേ
ഞാൻ പഠിക്കേണ്ട കാലം പാഴിലാണേ

പൊരിയും വയറിന്റെ ആധികളറിയാൻ
കരയും മിഴിയിലെ കണ്ണുനീരൊപ്പാൻ
ഉലകിതിലാരോ എനിക്ക് റബ്ബേ
അരിമുല്ല ഖൽബ് കാട്ടിത്തരൂ