അപിയാക്കളിൽ

 

അപിയാക്കളിൽ രാജസെയ്തിലാൽ
പുണ്യദൂതുമായ് വന്നു ഭൂമിയിൽ
ആലമാകെയും സ്നേഹദീപമായ്
ഹക്കുകളോതി ദീനുലിസ്ലാം
മാനവന്റെ മോചനത്തിനായ് മക്കയിൽ
നീതിമാർഗ്ഗമായ് തെളിഞ്ഞു സത്യമേകുവാൻ
നന്മയായ് വന്നണഞ്ഞ ദീനുലീസ്ലാം

വേദം ഖുറാന്റെ വചനം മൊഴിയുന്നിതാ
ഇഹവും പരമേറെ വിജയങ്ങളേകീടുവാൻ
ഇൻസിന്റെ ജിന്നിന്റെ നാഥന്റെ മുൻപിൽ
ദിനമഞ്ചു നേരം നീ കുമ്പിടേണം
നോവും ഇസു കാത്തും നീയോർത്തിടണം
അൻഹന്തുവെന്നും നീ ചൊല്ലിടേണം

ഇരുളിൽ തുണ തേടി അലയും ജനകോടിയെ
ഇറയോനരുളാലേ ഈമാന്റെ വഴി കാട്ടുവാൻ
അലിവിന്റെ കനിവിന്റെ പ്രതിബിംബമായീ
അള്ളാഹുവേകൻ എന്നാദ്യമായ്
അടിമയ്ക്ക് റബ്ബിൻ വേദാന്തമോതി
തിരുത്വാഹയാലേ തിരുതിൽ പിറന്നു