മാമരുഭൂമിയും മരതകക്കാടും

 

മാമരുഭൂമിയും മരതകക്കാടും
തീർത്തവനേ എൻ തമ്പുരാനേ
മലരും മലരിൽ മധുവും മണവും
ചേർത്തവനേ ആ ദൽ ജലാലേ
വാഴ്ത്തുന്നു ഞങ്ങൾ നിൻ തിരുനാമം
തീർത്തു ഹന്തിൻ ഇല്ലവിലാമം
കാത്തരുൾ ജല്ല ജലാലേ
കദനം നീക്കും ജലീലേ

തിന്മയാൽ തുള്ളി മദിച്ചു
അവിവേകങ്ങൾ ചെയ്തു പോയി
തെറ്റിന്റെ കനികൾ തിന്നു
ഇബ്ലീസിൽ അണി ചേർന്നു പോയ്
പാപിയിതാക്കരം നീട്ടിടുന്നേ
എന്നിൽ മാപ്പരുളുകയാ അള്ളാ
സുബഹാനുള്ള തൽഹന്തുയില്ലാ

തഭാ തൻ പൂമണിവാതിൽ
തട്ടിയടക്കും മുമ്പിലായ്
തബ് ഫീപ്പാലെന്നുടെ തേറ്റം
കൈയേറ്റത്താൽ ഞാൻ ധന്യനായ്
ദോക്ഷിയിതാ മനം തുറന്നാടുന്നേ
എന്റെ ഈശലടക്കു അള്ളാ
സുബഹാനുള്ള തൽഹന്തുയില്ലാ