ലളിതസംഗീതം

കവിതയോടാണെന്റെ പ്രണയം

Title in English
Kavithayodaanente pranayam

ഹൃദയം കൊണ്ട് ഹൃദയത്തിലെഴുതിയ
കവിതയോടാണെന്റെ പ്രണയം
സ്വയമെരിയുമ്പൊഴും പുറമേ ചിരിക്കുന്ന
സന്ധ്യയോടാണെന്റെ പ്രണയം, സായം
സന്ധ്യയോടാണെന്റെ പ്രണയം

വാക്കുകൾക്കപ്പുറം പറയുവാനാകാത്ത
ഭാവനയോടാണെൻ പ്രണയം
കുളിരും കിനാവിൻ നിലാവുമായെത്തുന്ന
രജനിയോടാണെന്റെ പ്രണയം
ശ്രുതിയാണു പ്രണയം എൻ പ്രിയയാണു പ്രണയം
എന്നെ ഞാൻ അറിയുന്ന വഴിയാണു പ്രണയം

കാറ്റിലൂടെത്തിയെൻ കാതിൽ തുളുമ്പുമാ
വാണിയോടാണെന്റെ പ്രണയം
വിരൽ തൊടുമ്പോൾ താനേ പാടാൻ തുടങ്ങുന്ന
വീണയോടാണെന്റെ പ്രണയം
രതിയാണു പ്രണയം ആരതിയാണു പ്രണയം
ദേവീ നീ തന്ന സുഖമാണു പ്രണയം

Year
2011
ഗാനശാഖ
Submitted by Kiranz on Tue, 11/08/2011 - 10:24

നിനക്ക് മരണമില്ല

1

നീലസാഗരത്തിന്റെ കരയിൽ തരിമണൽ

തീരത്തുമാനം നോക്കിക്കിടക്കും നേരം, ദൂരെ-

നിന്നൊരാളരികിൽ വന്നൊന്നുസൂക്ഷിച്ചുനോക്കി-

പ്പുഞ്ചിരിച്ചാരാ,“ഞ്ഞെന്നെക്കണ്ടതായോർക്കുന്നുവോ?”

സങ്കല്പ്പശൂന്യാകാശയാനവും മുറി, ഞ്ഞാത്മ-

രോഷത്തൊടുള്ളിൽ കേട്ടവാക്കുകൾ തിരയവേ

വിസ്മയിച്ചതേ ശബ്ദം!, ഗാംഭീര്യ!, മതേഭാവം!

വിസ്മൃതിച്ചെളിക്കുണ്ടിലമ്മുത്തു തിരഞ്ഞു ഞാൻ

Year
2011
ഗാനശാഖ
Submitted by Nisi on Thu, 10/27/2011 - 12:47

ആകാശത്തിലെ പക്ഷികളെ

 

ആകാശത്തിലെ പക്ഷികളെ
നിങ്ങളാരാനുമിന്ന് കടം തരുമോ
താഴത്തോളം പോയി വരാനിരു
താമരപ്പൂംചിറക്
ഇണത്താമരപ്പൂംചിറക്

ഞങ്ങടെ പാടത്തെ പാൽക്കതിർ മൂക്കുമ്പോ
ളൊന്നാം മണിക്കതിർ കൊയ്തോളൂ
ഞങ്ങടെ മുന്തിരിവള്ളി തളിർക്കുമ്പോൾ
മുന്തിയ കനികളെടുത്തോളൂ

തെക്കൻ പൂവന്റെ പട്ടിളം കൂമ്പിലെ
തേൻ കുടിക്കാനിങ്ങു വന്നോളൂ
തെച്ചിക്കാടിന്റെ കൈയ്യിലെ മാണിക്യ
മൊക്കെയും കൊത്തിയെടുത്തോളൂ

ഗാനശാഖ

അല്ലിമലർകുരുവീ...

അല്ലിമലർകുരുവീ...
അച്ഛന്റെ തേൻ കുറുമ്പീ....
നീയുറങ്ങ് ചായുറങ്ങ്
അമ്മതൻ പൂമടിത്തട്ടില്കിടന്നുകൊ-
ണ്ടമ്പിളിമാമനെ കണ്ടുറങ്ങ്
ആയിരം സ്വപ്നങ്ങൾ കണ്ടുറങ്ങ്

കിലുകിലെക്കൊഞ്ചിക്കുണുങ്ങിടുമ്പോൾ, മലർ
മൊട്ടുപോൽ നീ ചിരിക്കുമ്പോൾ
അവിടെയില്ലെങ്കിലും അറിയുന്നു ഞാനതി-
ന്നനുപമമാം നിമിഷങ്ങൾ
അനുപമാം നിമിഷങ്ങൾ
ആരാരിതാരാരിതാരാരിരോ, എന്റെ
ആവണിപ്പൂന്തുമ്പിയാണോ

കളമെഴുതുന്നു നിൻ കുഞ്ഞുകാല്പ്പാടുകൾ
കരളിന്റെ മുറ്റത്തു നീളേ…
അകലെയാണെങ്കിലും കാണുന്നു ഞാ,നെന്റെ
അരികിൽ നീയുള്ളതുപോലെ
അരികിൽ നീയുള്ളതുപോലെ

ഗാനശാഖ
Submitted by Kiranz on Wed, 09/14/2011 - 18:18

ഏതോ സ്മൃതിയിൽ

ഏതോ സ്മൃതിയിൽ ഈറനായ് മെല്ലെ
സിന്ദൂരമാനസം തേടുവതാരെ (2)
ഏകാന്ത രാവിൽ കാതോർക്കും നേരം (2)
അറിയാതെ ഉള്ളം തരളിതമായോ
(ഏതോ സ്മൃതിയിൽ)

മൗനം നിറയും നാൽച്ചുവരിൽ
സുരുചിരസ്വപ്നം മറഞ്ഞതെന്തേ
മൗനം നിറയും നാൽച്ചുവരിൽ നിൻ
സുരുചിര സ്വപ്തം മറഞ്ഞതെന്തേ
ഓർമ്മകൾ കോർത്തൊരു സുന്ദര രാഗം (2)
നിൻ മാനസവീണയിൽ മീട്ടാഞ്ഞതെന്തേ ?
(ഏതോ സ്മൃതിയിൽ)

രാഗവിലോലം നിൻ പൂമിഴിയിൽ
പ്രണയാഭിലാഷം മങ്ങുവതെന്തേ (2)
ശ്യാമമാം രാത്രിയിൽ തിങ്കളെപ്പോലെ (2)
തനിയേ ഇന്നു നീ ഉരുകുന്നതെന്തേ

ഗാനശാഖ
Submitted by m3db on Mon, 08/01/2011 - 20:23

മനമേ,വര്‍ണ്ണങ്ങള്‍

മനമേ,വര്‍ണ്ണങ്ങള്‍ നിറവായി തൂവുന്നീ...
നിനവില്‍ തേടും ആരേ?
ഉയിരേ, വിലോലമായീ മനസ്സിന്‍,
പഥങ്ങൾ കാണാതെ നീയേ,

ഉരുകി അലിയും...ഉരുകി അലിയും,
തരളം പൊഴിയും, പുതുരാഗ താളമോടെ!
പുതുരാഗ താളമോടെ....
മനമേ,വര്‍ണ്ണങ്ങള്‍ നിറവായി തൂവുന്നീ...
നിനവില്‍ തേടും ആരേ?

മൊഴിയില്‍ ഓളങ്ങള്‍, മിഴിയില്‍ ഭാവങ്ങള്‍,
രാഗലോലമായി നീ...
മധുവായി കണങ്ങള്‍, മൃദുവായി സ്വരങ്ങള്‍
പെയ്യും മാരിയായി നീ...

കനവില്‍ തുണയായി,നിനവിന്‍ നിലാവായി
മനസ്സില്‍ തെളിഞ്ഞു  പടരും അഴകായി...
ഓര്‍മ്മ തന്‍ താളിലായ് സ്നേഹമാം പൂക്കളായ്

ഗാനശാഖ
Submitted by m3db on Wed, 07/27/2011 - 23:09

ഹരിതമനോഹരമീ - നാദം

ഹരിത മനോഹരമീ നാട്
ചരിതമെഴുതുമീ പൂനാട്
മലയാളത്തിൻ  തനിമ
തികഞ്ഞ നന്മയുള്ള നാട്
മാമലകള്‍ പൂവൊലി പാടും
പൊന്നണിഞ്ഞ നാട്
(ഹരിത മനോഹരമീ )

ശബരിഗിരിയും പരുമലയും
പെരുമ ഉണര്‍ത്തും ഒരു മകളായ്
പമ്പയാറിന്‍ കുളിരലകള്‍
തഴുകി വരുന്നൊരു പുങ്കാറ്റും
 
കടമ്മനിട്ടക്കാവിന്റെ നെഞ്ചില്‍ നിന്നും പടയണിയും
ആറന്മുള വാൽക്കണ്ണാടി തിരയിളകി വള്ളംകളിയും
ഓ തിത്തിതാരോ  തിത്തിത്തൈ
തിത്തെയ് തക തെയ്തെയ് തോം

പത്തംതിട്ടതന്‍ മഹിമ പാടി
ആടാം കൂട്ടരേ  തൈയ് തൈയ്
മാരാമണ്‍ സമ്മേളനത്തിന്‍
അലയൊലിയും  ഉണര്‍ത്തി തെയ് തെയ്

ഗാനശാഖ
Submitted by m3db on Sun, 06/19/2011 - 08:33

ഹരിത മനോഹരമീ നാട്

ഹരിത മനോഹരമീ നാട് ചരിതമെഴുതുമീ പൂ നാട്
മലയാളത്തിനു  തനിമ തികഞ്ഞ നന്മയുള്ള നാട്
മാമലകള്‍ പൂവൊലി  പാടും പോന്നനണിഞ്ഞ നാട് 

ഗാനശാഖ
Submitted by Kiranz on Sun, 06/19/2011 - 01:22

നിൻ മുഖം കണ്ട നാളിൽ

നിൻ മുഖം കണ്ട നാളിൽ എന്റെ ഉള്ളിന്റെ ഉള്ളിൽ
നിന്റെ അഴകാർന്ന രൂപം തീർത്തു ഞാൻ

കണ്ണിലുണ്ണിപോൽ നിന്നെ കാത്തിടാം ഞാൻ എന്നും
ഇനി എന്റെ സ്വന്തമായ് മാത്രം മാറുമോ
തളിർ മാവിൻ കൊമ്പിൽ മൂളും ഇള മഞ്ഞിൻ പൊൻകിളീ
നീ പാടും പാട്ടിന്റെ ഈണം തരൂ
എൻ പ്രീയ തോഴിക്കായ് പാട്ടുപാടാൻ
നിൻ മുഖം...

നിൻ നോട്ടവും നിൻ പുഞ്ചിരി ഞാൻ കണ്ടിടുമ്പോൾ
എൻ മനസ്സിലെ പ്രേമമരയന്നം പൂഞ്ചിറകുയർത്തി (2)

ഗാനശാഖ

ഒരിടത്തൊരുനാളൊരുമഹാ‍നായ

Title in English
Oridathoru naloru

ഒരിടത്തൊരുനാളൊരുമഹാ‍നായ രാജാവിനേതോ
ദേവകൃപയാലൊരു വരം കിട്ടി
തൊടുന്നതെല്ലാം സ്വർണ്ണമാകുമെന്നൊരു വരം കിട്ടി
തൊടുന്നതെല്ലാം സ്വർണ്ണമാകുമെന്നൊരു വരം കിട്ടി
ഒരിടത്തൊരുനാളൊരുമഹാ‍നായ രാജാവിനേതോ
ദേവകൃപയാലൊരു വരം കിട്ടി
തൊടുന്നതെല്ലാം സ്വർണ്ണമാകുമെന്നൊരു വരം കിട്ടി
തൊടുന്നതെല്ലാം സ്വർണ്ണമാകുമെന്നൊരു വരം കിട്ടി

ഗാനശാഖ
Submitted by Manikandan on Fri, 05/06/2011 - 01:56