ലളിതസംഗീതം

മാനസവീണയിൽ

Title in English
Manasaveenayil

മാനസവീണയിൽ കൂടണഞ്ഞോരു പൂ-
ങ്കുയിലേ നീ പാടി മറഞ്ഞതെന്തേ?
ഓർമ്മകളായി വെൺതൂവൽ പൊഴിച്ചെങ്ങു-
മാരോടും മിണ്ടാതകന്നതെന്തേ, ഒന്നു
യാത്ര ചോദിക്കാതെ പോയതെന്തേ....?


അകലുന്ന നിന്റെ കാൽപ്പാടുകൾ കണ്ടൊരീ
പഥികർ തൻ മിഴി നിറയുമ്പോൾ
അവിടെ നിൻ സ്വരധാര നെയ്ത ഹൃദ്സ്പന്ദങ്ങ-
ളാത്മാവിലലിയുകയായിരുന്നു, നാവിൽ
തുള്ളിത്തുളുമ്പുകയായിരുന്നു


അന്നു നീ ഞങ്ങൾ തൻ ഹൃദയങ്ങളിൽ തളി-
ച്ചാശംസതൻ കുളുർനീർമണികൾ
ആ നിമിഷങ്ങളിൽ മാറോടു ചേർത്തു നീ
മീട്ടിയ ഗിത്താറായ് തേങ്ങി ഞങ്ങൾ, ഇന്നൊ-
രോർമ്മയായ് നീ ചേർന്നലിഞ്ഞു മണ്ണിൽ

Year
2011
ഗാനശാഖ
Submitted by Nisi on Thu, 10/04/2012 - 13:44

ഞാൻ വരും സഖീ...!

Title in English
Njaan varum sakhee....!

അരികിൽ, ആ സ്വപ്നതീര,ത്തെനിക്കെന്റെ
കവിതകൾ പാടി എല്ലാം മറക്കുവാൻ...
അരിയ തിങ്കൾക്കൊതുമ്പുവള്ളം തുഴ-
ഞ്ഞനഘ നക്ഷത്ര പുഷ്പങ്ങൾ നുള്ളുവാൻ...
കോറുമീരടിത്തുണ്ടിലീണം ചേർത്തു
മെല്ലെയാലപിച്ചെല്ലാം മറക്കുവാൻ...
ഞാൻ വരും...! നാളെയെന്നെങ്കിലും സഖീ....
വീണമീട്ടി നീ കൂടെയുണ്ടാകണം...!
 
കേട്ടറിഞ്ഞൊരാ സ്നേഹത്തുടിപ്പുകൾ
എന്റെ നെഞ്ചോടു തൊട്ടറിഞ്ഞീടണം
പൊൽച്ചിലങ്കകൾ ചിന്നിച്ചിതറുമാ
വാക്കുകൾ എന്റെ കാതിൽ പൊഴിയണം
സന്ധ്യചാലിച്ചെഴുതിയോരക്കവിൾ
കണ്ടുകൊണ്ടങ്ങനെ നിന്നൊടുങ്ങണം..!
ഞാൻ വരും നാളെ...! എന്നെങ്കിലും സഖീ...

Year
2012
ഗാനശാഖ
Submitted by Nisi on Mon, 10/01/2012 - 10:24

പ്രഭാതരശ്മികളെ പ്രഭാതരശ്മികളെ

Title in English
Prabhatharasmikale Prabhatharasmikale

പ്രഭാതരശ്മികളെ പ്രഭാതരശ്മികളെ പ്രഭാതരശ്മികളെ
പ്രപഞ്ചമുണരാൻ പൊൻകണിവെച്ചു ഭക്തികീർത്തനം പാടൂ
ഭക്തികീർത്തനം പാടൂ
പ്രഭാതരശ്മികളെ

കറുത്തകൂടാരങ്ങൾ കെട്ടി കണ്ണുകൾ പൂട്ടിയുറങ്ങും
കറുത്തകൂടാരങ്ങൾ കെട്ടി കണ്ണുകൾ പൂട്ടിയുറങ്ങും
കൂരിരുളാകും ദുഃഖം കീറും
കൂരിരുളാകും ദുഃഖം കീറും
കൂരമ്പുകളെ രശ്മികളെ
പ്രഭാതരശ്മികളെ

വെള്ളത്താമരമലരുകൾ പോലെ
വെള്ളിവിളക്കുകൾ തെളിയിച്ചു
വെള്ളത്താമരമലരുകൾ പോലെ
വെള്ളിവിളക്കുകൾ തെളിയിച്ചു
മാടിവിളിപ്പൂ വീടുകൾ തോറും
മംഗളരംഗതരംഗങ്ങൾ
വരൂ വരൂ വരൂ
പ്രഭാതരശ്മികളെ

ഗാനശാഖ
Submitted by Manikandan on Wed, 08/29/2012 - 01:50

പമ്പാനദിയുടെ പനിനീർനദിയുടെ

Title in English
Pampanadiyute Panineernadiyute

പമ്പാനദിയുടെ പനിനീർനദിയുടെ പൈമ്പാലൊഴുകും നാടേ
പരിപാവനം സുഖദായകം പാരിൻ പൊന്മണിഭൂഷണം
പമ്പാനദിയുടെ പനിനീർനദിയുടെ പൈമ്പാലൊഴുകും നാടേ

ഇടവപ്പാതിയിൽ മുങ്ങിക്കുളിച്ചു ഈറൻപുടവയുടുത്തു
ഇടവപ്പാതിയിൽ മുങ്ങിക്കുളിച്ചു ഈറൻപുടവയുടുത്തു
മഴവിൽക്കൊടിയാൽ തലമുടികെട്ടിയ മഹിതേ മഹിതേ മഹിതേ
പമ്പാനദിയുടെ പനിനീർനദിയുടെ പൈമ്പാലൊഴുകും നാടേ

വസന്തമലരുകൾ പണിയിച്ചേകിയ തിരുവാഭരണം ചാർത്തി
വസന്തമലരുകൾ പണിയിച്ചേകിയ തിരുവാഭരണം ചാർത്തി
മധുവിധുപോകാൻ ഒരുങ്ങി നിൽക്കും വധുവേ വധുവേ വധുവേ
പമ്പാനദിയുടെ പനിനീർനദിയുടെ പൈമ്പാലൊഴുകും നാടേ

ഗാനശാഖ
Submitted by Manikandan on Wed, 08/29/2012 - 01:45

ഈ തണലിൽനിന്നും

ഈ തണലിൽനിന്നും
വിടപറയും നേരം
അറിയാതെ പൊഴിയുന്നു കണ്ണീർ
അകലങ്ങളിലേയ്ക്കായ്
ചേക്കേറും നേരം
മെല്ലേ വിതുമ്പുന്നു മനസ്സും
അറിവിന്റെ ആഴങ്ങൾ തൊട്ടറിഞ്ഞൂ
അതിലേയ്ക്കായ് നമ്മളെ കൈപിടിച്ചൂ
ഒട്ടേറെ നേരം ചിലവഴിച്ചൂ - അവർ
ഓരോ പാഠങ്ങൾ പറഞ്ഞുതന്നൂ
മറക്കാൻ കഴിയില്ലൊരിയ്ക്കലുമീ
കലാലയവും അതിൽ പൂത്ത സൗഹൃദവും
വാത്സല്യമോടറിവിന്നമൃതൂട്ടിയോ-
രദ്ധ്യാപകരേയുമാ മനസ്സിനെയും
(ഈ തണലിൽ - മനസ്സും)

കളിച്ചും ചിരിച്ചും നടന്നൊരാ നേരവും
ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞൊരാ കാലവും
മായുന്നു മെല്ലേയങ്ങകലേ
മായുന്നു മെല്ലേയങ്ങകലേ

ഗാനശാഖ

പാൽനിലാവൊളി തൂകും

Title in English
Paalnilaavoli thookum

പാൽനിലാവൊളി തൂകും പഞ്ചമിച്ചന്ദ്രനും
പാതി വിടർന്നൊരു മുല്ലമൊട്ടും
പങ്കു വയ്ക്കുന്നതിന്നെന്തു രഹസ്യമോ
പങ്കുവയ്ക്കില്ലേ അതെന്നോടുമായ്?
 
ഞാനും നിങ്ങൾ തൻ സഖിയല്ലയോ.
 
രാവേറെയായിട്ടും രാപ്പാട്ടു പാടുന്നു
രാഗാർദ്രലോലനായ് രാപ്പാടി
രാഗിണിയാം ഇണക്കിളി അണഞ്ഞില്ലേ?
രാവിന്റെ പുളകമായ് പൂത്തില്ലേ - അവൾ
രാവിന്റെ പുളകമായ് പൂത്തില്ലേ?
 
കിളിയേ  എന്നോട് ചൊല്ലുകില്ലേ
ഞാനും നിൻ സഖിയല്ലേ.

മാലേയമണമോലും രാക്കാറ്റു വീശുന്നു
മേലാകെ കുളിരാട ചാർത്തുന്നു
കാമുകനാം പ്രിയനവനണയുന്നു
കരളിൽ കിനാവുമായ് കാത്തില്ലേ - ഇവൾ

Year
2012
ഗാനശാഖ
Submitted by Kiranz on Thu, 05/24/2012 - 09:05

പൂക്കൾതോറും പുഞ്ചിരിക്കും

Title in English
Pookkal Thorum Punchirikkum

പൂക്കൾതോറും പുഞ്ചിരിക്കും കൊച്ചു പൂമ്പാറ്റേ - നിന്റെ
പൂഞ്ചിറകിൻ വർണ്ണമേഴും ആരിതു തന്നൂ?

കൊച്ചു പൂക്കൾ തൻ അഴകിൽ മയങ്ങിയോ - നല്ല
പൂമണം പുൽകി മയങ്ങിയോ
പൂക്കൾ തോറും പാറിടുന്ന കൊച്ചു പൂമ്പാറ്റേ
പൂമ്പൊടിയും പൂന്തേനും നീ നുകർന്നുവോ? (പൂക്കൾ തോറും...)

മാനത്തെ മഴവില്ലിൻ ഭംഗിയോ
നൃത്തമാടീടും മയിലിന്റെ പീലിയോ
എങ്ങിനെ എങ്ങിനെയീ വർണ്ണജാലങ്ങൾ
എങ്ങു നിന്നെങ്ങു നിന്നു നേടി നീയെത്തി? (പൂക്കൾ തോറും ...)

Year
2012
ഗാനശാഖ

ഒരുനാളാരോ ചൊല്ലി

Title in English
Orunaalaaro cholli

ഒരുനാളാരോ ചൊല്ലി
നീയെന്റേതാണെന്ന്...
അതുകേട്ടെൻ മനസ്സും മൂളി
ഞാൻ നിന്റെതാണെന്ന്
ആ ചിരിയും ആ മൊഴിയും
എന്റെ സ്വന്തമാണെന്ന്
ആ പ്രണയ സുഗന്ധം എന്നും
എന്റെ മാത്രമാണെന്ന്......

പുസ്തകത്താളിൽ നിൻ
മുഖമല്ലോ കാണ്മൂ ഞാൻ
കസ്തൂരിമാൻ കണ്ണിൻ
മൈയല്ലോ കാണ്മൂ ഞാൻ
തുടിക്കുന്നു നെഞ്ചം നിന്റെ
സ്നേഹം കണ്ടറിഞ്ഞീടാൻ
പിടയ്ക്കുന്നു കാതും നിന്നിൽ
നിന്നും കേട്ടറിഞ്ഞീടാൻ
ഒരുവട്ടം ചൊല്ലില്ലേ
എൻ സ്വന്തമാണെന്ന്
പുഞ്ചിരിയോടെന്നെന്നും
എന്റെ മാത്രമാണെന്ന് (ഒരു നാൾ)
 
പ്രണയത്തിൻ കുളിരാദ്യം

Year
2013
ഗാനശാഖ
Submitted by Nisi on Mon, 03/05/2012 - 08:23

ദേവദൂതികേ....

Title in English
Devadoothike for Johnson master

ദേവദൂതികേ....
രാഗ സന്ധ്യയിൽ...
നീ വരൂ വിലോലമായ് 
പദങ്ങളാടുവാൻ...
പ്രണയമധുനിറയും....,
ഈ.... നിമിഷം.. 
രാഗ സന്ധ്യയിൽ.. അനു-
രാഗസന്ധ്യയിൽ (ദേവദൂതികേ....)

നിമിഷ സാഗരങ്ങൾ താ-
ണ്ടുന്നു മൂക ചന്ദ്രൻ
അകലെ നേർത്തലിഞ്ഞു, വിര-
ഹാർദ്ര കാമുകൻ (2)
വിവശമായ് വിതുമ്പി....
എവിടെയാണു നീ...
സാന്ത്വനം തേടുന്നൊരെൻ മൊഴി
നേർത്തലിഞ്ഞു പോയ്
താന്ത സന്ധ്യയിൽ, ഏ-
കാന്ത സന്ധ്യയിൽ (ദേവദൂതികേ....)

വാ....ടി വീ....ണൊരു
പൂ...വായിതാ
നിൻ....റ്റെ കാൽത്താരി
കാതോർക്കയായ് (2)
തരളമായ്.....

Year
2012
ഗാനശാഖ
Submitted by Kiranz on Wed, 02/29/2012 - 11:42

വൃശ്ചിക പൂങ്കാറ്റു തലോടും

Title in English
Vrishchika poongaatu thalodum

വൃശ്ചിക പൂങ്കാറ്റു തലോടും
മുടിയിഴയുമ്മ വച്ചൊരാൾ
കാതിൽ മെല്ലെ മൂളും
സ്നേഹം തുളുമ്പും
പിറന്നാളാശംസകൾ (വൃശ്ചിക)

പൊന്മണീ നിൻ കാലിൽ
ചിലമ്പൊലി ഉണരും പോലെ...
കണ്മണീ നിൻ കാതിൽ
കതിർമണി ഉലയും പോലെ…(പൊന്മണീ)
ആഘോഷമായ് നേരാം..
ആമോദമായ് പാടാം…
ആയിരമാശംസകൾ
പിറന്നാളാശംസകൾ (2)
വൃശ്ചിക പൂങ്കാറ്റു തലോടും…

കാറ്റായ് നിൻ കൈയിൽ
തരിവളയിളകി മെല്ലെ…
മേഘങ്ങൾ വന്നണഞ്ഞുവെൺ
കുടയായ് നിൻ മേലെ…(കാറ്റായ്)
നിൻ ജന്മനാൾ നേരാം…
സ്നേഹാർദ്രമായ് പാടാം…
ആയിരമാശംസകൾ
പിറന്നാളാശംസകൾ(2) (വൃശ്ചിക…)

Year
2012
ഗാനശാഖ
Submitted by Kiranz on Tue, 02/21/2012 - 20:51