ലളിതസംഗീതം

ഒരു നുള്ളു കാക്കപ്പൂ കടം തരുമോ

പൂവേ പൊലി പൂവേ ലലലാലാ(3)

ഒരു നുള്ളു കാക്കപ്പൂ കടം തരുമോ
ഒരു കൂന തുമ്പപ്പൂ പകരം തരാം

അധരത്താൽ വാരിയാൽ പിണങ്ങുമോ നീ
അതു നിന്റെ ചൊടികളിൽ വിരിഞ്ഞതല്ലേ (ഒരു നുള്ളു..)
പൂവേ പൊലി പൂവേ ലാലാ
പൂവേപൊലിപൂവേ ലലലാലാ

അരളിപ്പൂങ്കുടകൾ തന്നണി നിരന്നു
ഇരുശംഖുപുഷ്പങ്ങൾ കണ്ടു നിന്നൂ(2)
അരളിപൂങ്കവിൾ നീലമലർമിഴികൾ(2)
അഴകേയീ പൂക്കളം നിൻ മുഖമേ (ഒരു നുള്ളു..)

ഗാനശാഖ

രാവിൻ ചുണ്ടിലുണർന്നൂ

രാവിൻ ചുണ്ടിലുണർന്നൂ
രാധാമാധവഗാനം
രാഗമില്ലാത്ത ഗാനം
താളമില്ലാത്ത ഗാനം (രാവിൻ ചുണ്ടിൽ..)

ചന്ദനശീതള ചന്ദ്രികയിൽ
ചാരുവാം സ്വപ്നത്തിൻ പൊൻ തോണിയിൽ
ഈ രാവിലീരാഗകല്ലോലമാലയിൽ
ഈറനുടുത്തു വരൂ തോഴീ  (രാവിൻ ചുണ്ടിൽ..)

നിൻ തളിർമേനിയിൽ ഓമനേ നിൻ
നീരണിപ്പൊൻ മലർക്കാർവേണിയിൽ
ഈ രാവിലീ പ്രേമസ്വപ്നാനുഭൂതിയിൽ
ഞാനിന്നലിഞ്ഞു ചേരും തോഴീ (രാവിൻ ചുണ്ടിൽ..)

ഗാനശാഖ

കണികണ്ടുണരുവാൻ

കണികണ്ടുണരാൻ മോഹിച്ചതൊക്കെയും
കരയുവാനായിരുന്നോ
വിരലുകൾ വീണയിൽ മിന്നിപ്പടർന്നതു
തകരുവാനായിരുന്നോ തന്ത്രികൾ
തകരുവാനായിരുന്നോ (കണി..)

അരിമുല്ല്ല പോലെ നീയലരിട്ടതൊക്കെയും
കൊഴിയുവാനായിരുന്നോ മോഹമേ
കൊഴിയുവാനായിരുന്നോ
അകതാരിൽ നെയ്ത്തിരി കത്തിച്ചതൊക്കെയും
അണയുവാനായിരുന്നോ ത്യാഗമേ
അണയുവാനായിരുന്നോ (കണി..)

അറിയാതടുത്തു നീ ചിരിപ്പിച്ചതൊക്കെയും
അകലുവാനായിരുന്നോ സ്നേഹമേ
അകലുവാനായിരുന്നോ
കഥകൾ പറഞ്ഞെന്നെ ലാളിച്ചതൊക്കെയും
കളിയാക്കാനായിരുന്നോ കാലമേ
കളിയാക്കാനായിരുന്നോ(കണി..)

ഗാനശാഖ

മതിലേഖ വീണ്ടും മറഞ്ഞു

മതിലേഖ വീണ്ടും മറഞ്ഞു തോഴീ
മമജീവവാനമിരുണ്ടു തോഴീ
മണിവീണ വീണു തകർന്നുവല്ലോ
മലരണിസ്വപ്നങ്ങൾ മാഞ്ഞുവല്ലോ (മതിലേഖ..)

കതിരിട്ടൊരെൻ പ്രേമകല്പനകൾ
കദനത്തിൻ ചൂടിൽ കരിഞ്ഞു പോയി
കളകാഞ്ചി പാടിയ പൈങ്കിളിയും
കനകച്ചിറകറ്റു വീണു പോയി (മതിലേഖ..)

അഴലിന്റെ നീർവിരൽത്തുമ്പുകളാൽ
അവസാനശയ്യ വിരിക്കുക നീ
അകതാരിലൂറുന്ന ഗദ്ഗദത്താൽ
അവസാനഗാനവും പാടുക നീ (മതിലേഖ..)

ഗാനശാഖ

ഈ ലോകഗോളത്തിൽ

ഈ ലോകഗോളത്തിൽ ഒരു സിരാസന്ധിയിൽ
ഇനിയുമൊരിക്കൽ നാം കണ്ടുമുട്ടും
ഒരു കാലമൊരു കാറ്റിൽ വേർപെട്ടുപോയതാം
ഇരുതൂവൽച്ചീളുകളെന്ന പോലെ (ഈ ലോക...)

ഇരുളിലോ നിഴലിലോ നീലനിലാവിലോ
മഴയിലോ മലയിലോ മരുഭൂവിലോ
ഒരു വർണ്ണ നിമിഷത്തിൻ ചിറകിന്റെ കീഴിൽ നാം
ഒരു വട്ടം കൂടി തരിച്ചു നിൽക്കും(ഈ ലോക...)

കഥയിലെ കാമുകീകാമുകന്മാരെപ്പോൽ
കരളിന്റെ ഭാരം കരഞ്ഞു തീർക്കും
കാലം കൊളുത്തും വിളക്കിൻ വെളിച്ചത്തിൽ
കാണാത്ത ചിത്രങ്ങൾ കണ്ടു തീർക്കും(ഈ ലോക...)

ഗാനശാഖ

ഒരു മോഹലതികയിൽ

ഒരു മോഹലതികയിൽ വിരിഞ്ഞ പൂവേ
ഒരു മോഹം വിളിച്ചപ്പോളുണർന്ന പൂവേ
ഒരു ദുഃഖവേനലേറ്റു കരിയുമോ നീ
ഒരു നോവിൻ തെന്നലേറ്റു കൊഴിയുമോ നീ (ഒരു മോഹ..)

ശരത്തുകളറിയാതെ തളിർത്തുവല്ലോ
വസന്തങ്ങളറിയാതെ വളർന്നുവല്ലോ
ഇരവുകളറിയാതെയുറങ്ങുക നീ
പകലുകളറിയാതെയുണരുക നീ (ഒരു മോഹ..)

അറിയാതെയെന്നകക്കാമ്പിൽ കുരുത്ത പൂവേ
അകമാകെക്കുളിർ കോരിച്ചൊരിഞ്ഞ പൂവേ
ഒരു ദുഃഖവേനലിലും കരിയല്ലേ നീ
ഒരു നോവിൻ തെന്നലിലും കൊഴിയല്ലെ നീ (ഒരു മോഹ..)

ഗാനശാഖ

കരളിൻ കിളിമരത്തിൽ

കരളിൻ കിളിമരത്തിൽ കാണാത്ത കൂടുകെട്ടി
കവിത പാടിയെന്നെ കളിയാക്കും കിളിമകളേ
കളിവീടാക്കരുതേയെൻ ഹൃദയം നീ
കളിവീടാക്കരുതേയെൻ ഹൃദയം (കരളിൻ..)

കാത്തിരിക്കും കമ്പുകളിൽ
കണ്ണീരിൻ പാടുകളിൽ
കൂർത്ത ചുണ്ടുകളാൽ
കൊത്തി നീ രസിക്കല്ലേ
പാട്ടിൽ ചോര കലർന്നിടല്ലേ (കരളിൻ,..)

നാളെ നീയിരിക്കും
നാമ്പില്ലാച്ചില്ലകളിൽ
വേനൽ വന്നു നിന്നു
തീച്ചൂള തീർത്തിടുമ്പോൾ
താഴെ വീഴല്ലേ നിൻ സദനം (കരളിൻ..)

ഗാനശാഖ

ഓടക്കുഴൽ വിളി

ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകിവരും...
ഒരു ദ്വാപര.. യുഗസന്ധ്യയില്‍...

ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകിവരും...
ഒരു ദ്വാപര.. യുഗസന്ധ്യയില്‍.(2).
ആദിയ ദിവ്യാനുരാഗലമാം രാസ
രാസ ക്രീഡാകഥയിലെ നായികേ..
ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും
ഒരു ദ്വാപര യുഗസന്ധ്യയില്‍...

ഗാനശാഖ

എന്നും ചിരിക്കുന്ന സൂര്യന്റെ

Title in English
Ennum chirikkunna

എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍
ഇന്നെത്ര ധന്യതയാര്‍ന്നു..
എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ
പുൽകി പടര്‍ന്നതിനാലേ (എന്നും ചിരിക്കുന്ന.. )

എന്നും തലോടുന്ന പൂന്തെന്നൽ വീചികൾ
ഇന്നെത്ര സൌരഭ്യമാര്‍ന്നു (2 )
കാണാത്ത കസ്തൂരി തൂവും നിൻ ചുണ്ടിലെ
കണികകളൊപ്പുകയാലെ (എന്നും ചിരിക്കുന്ന.. )

ഇന്നത്തെ പൊൻ വെയിൽ ഇന്നത്തെ മാരുതൻ
ഈ മുഗ്ദ്ധ ഭൂപാള രാഗം (2)
ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ
കണ്ണുനീര്‍ ചൊല്ലുന്നു തോഴീ.. (എന്നും ചിരിക്കുന്ന.. )

ഗാനശാഖ

അനുരാഗലോല നീ അരികിലെല്ലെങ്കിൽ

അനുരാഗലോല നീ അരികിലെല്ലെങ്കില്‍
അഴകെനിക്കെന്തിനു തോഴീ..
അഴകെനിക്കെന്തിനു തോഴീ.. (അനുരാഗലോല..)
വിരലില്ല കയ്യില്‍ മീട്ടുവാനെങ്കില്‍ (2
വീണയെന്തിനു തോഴീ..

മണമുള്ള പൂക്കള്‍ മലരുകില്ലെങ്കില്‍
മധുമാസമെന്തിനു തോഴീ..(2)
മലരിന്റെ ചുണ്ടില്‍ മധുപനില്ലെങ്കില്‍ (2
മകരന്ദമെന്തിനു തോഴീ (അനുരാഗലോല..)

ഒരു മുത്തമേകാന്‍ ഒരുവളില്ലെങ്കില്‍
അധരങ്ങളെന്തിനു തോഴീ (2)
ഒരു നിദ്രതീര്‍ന്നാല്‍ ഉണരുകില്ലെങ്കില്‍ (2)
കനവുകളെന്തിനു തോഴീ..(അനുരാഗലോല നീ..)

ഗാനശാഖ