ലളിതസംഗീതം

പൂജാമണിയറ തുറക്കൂ

പൂജാമണിയറ തുറക്കൂ മലരേ
റോജാ രാജകുമാരീ
അനുരാഗലോലൻ വരവായ് മധുപൻ
ആരാമകുസുമ വിഹാ‍രീ
(പൂജാമണിയറ)

ഇരുളിന്റെ കരിമ്പടം നീക്കിയ ഭൂമി
ഇളവെയിൽ പൊന്നാടയുടുത്തൂ
മൃദുലേ ഉണരൂ ഇനിയെന്റെ കണ്മണിതൻ
കുനു കുന്തളത്തിൽ നീ കുടിയിരിയ്ക്കൂ
(പൂജാമണിയറ)

കുളിരണി പൂന്തെന്നൽ പരിമളമുണർത്തി
തളിരുകൾ പൂങ്കുട നിവർത്തീ
അഴകേ ഉണരൂ ഇനിയെന്റെ ഓമലിൻ
കേശ സിംഹാസനം നീ അലങ്കരിയ്ക്കൂ
(പൂജാമണിയറ)

ഗാനശാഖ

മോഹക്കുരുവിയ്ക്ക്

മോഹക്കുരുവിയ്ക്ക് കൂടുകൂട്ടാനൊരു
പൂംചില്ല നൽകിയ തേൻകിനാവേ
നോവും ശിരസ്സൊന്നു ചായ്ക്കാൻ എനിയ്ക്കു നീ
നെഞ്ചിലിടം തന്ന പെൺകിടാവേ....
നീയെന്റെ സാന്ത്വനമല്ലേ
ഇതു ജന്മജന്മാന്തരബന്ധമല്ലേ
(മോഹക്കുരുവിയ്ക്ക് )

പൂർവ്വജന്മങ്ങളിൽ നാം ചെയ്ത പുണ്യങ്ങൾ
നവരൂപഭാവങ്ങൾ ഏന്തി
നീയും ഞാനുമായ് സംഗമിച്ചൊഴുകുന്ന
ജനിമൃതി നദികളിലൂടെ
ജനിമൃതി നദികളിലൂടെ
(മോഹക്കുരുവിയ്ക്ക് )

ഗാനശാഖ

മന്മഥജ്വരത്തിന്

മന്മഥജ്വരത്തിന് മരുന്നറിയാമോ
മാമ്പൂമണമുള്ള കാറ്റേ
ഇല്ലെങ്കിൽ നീയെൻ കാമിനിയോടെന്റെ
രാഗ രോഗമൊന്നുണർത്താമോ
രോഗം രാഗമെന്നുണർത്താമോ
(മന്മഥജ്വരത്തിന്)

മാകന്ദ സുന്ദര മലർമഞ്ജരിയിൽ
മധുപനണഞ്ഞൂ സഖീ
അഴലിൻ മുകിലിൽ മഴവില്ലായ് നീ
എന്നു വരും പ്രിയതോഴീ
എന്നു വരും പ്രിയതോഴീ
(മന്മഥജ്വരത്തിന്)

വാസന്ത ബന്ധുര വനവല്ലരിയിൽ
മുകുളമുണർന്നൂ പ്രിയേ
മനസ്സിലെ നന്ദനത്തിൽ പുളകം നെയ്യാൻ
എന്നു വരും മമ ദേവീ
എന്നു വരും മമ ദേവീ
(മന്മഥജ്വരത്തിന്)

ഗാനശാഖ

എനിയ്ക്കു നിന്നോടു പ്രണയമാണെന്ന്

എനിയ്ക്കു നിന്നോടു പ്രണയമാണെന്ന് പറയുന്നെല്ലാരും
ചുമ്മാ പറയുന്നെല്ലാരും
എന്റെ കടക്കണ്ണിന്റെ കറുപ്പ് കണ്ട് കരുതുന്നെല്ല്ലാരും
പൊന്നേ കരുതുന്നെല്ലാരും
എനിയ്ക്കും നിന്നോടൊരടുപ്പമുണ്ടെന്ന് പറയുന്നെല്ലാരും
അയ്യോ പറയുന്നെല്ലാരും
എന്റെ മണിപ്പേർസിന്റെ ചടവു കണ്ട് കരുതുന്നെല്ലാരും
അങ്ങിനെ കരുതുന്നെല്ലാരും
(എനിയ്ക്കു നിന്നോടു പ്രണയമാണെന്ന്..)

ഗാനശാഖ

അരുമസഖി നിൻ അഴക്

അരുമസഖി നിൻ അഴക് കണ്ടെൻ ആശ തീർന്നില്ല
തെല്ലും ആശ തീർന്നില്ല
ഒരു വസന്തം മിഴിയിലൊതുക്കി ഒന്നെന്നരികിൽ വരൂ
തങ്കം രാഗലഹരി തരൂ
(അരുമസഖി)

സ്വരമരാളം വിരുന്നിനെത്തും സ്വപ്നസരസ്സിൻ തീരം (2)
നളിനമുഖി നീ കൊളുത്തിവെയ്ക്കും നയന മണി ദീപം
സുന്ദര നയന മണി ദെപം
(അരുമസഖി)

അമൃത കിരണം പുഞ്ചിരിക്കും അനഘ സുരഭീയാമം (2)
ഹൃദയവതീ നീ കൊരുത്തു നൽകൂ മദന സുമഹാരം
മഞ്ജുള മദനസുമഹാരം
(അരുമസഖി)

ഗാനശാഖ

ഗുരുവായൂരപ്പൻ തന്ന നിധി

ഗുരുവായൂരപ്പൻ തന്ന നിധി മകനായ് മാറിൽ വന്ന വിധി
ഭൂമിയിൽ ഞാനൊരു ഭാഗ്യവതി
ഇരുളകലാൻ നിൻ ചിരി ഒന്നു മതി
(ഗുരുവായൂരപ്പൻ)

ഹൃദയാഭിലാഷത്തിൻ വ്രത മാലതിയെ പുൽകാൻ വന്ന വസന്തം നീ (2)
അമ്മയ്ക്ക് നുകരാൻ ആശാമലരിൽ ഈശ്വരൻ തന്ന മരന്ദം നീ (2)
ഈശ്വരൻ തന്ന മരന്ദം നീ
(ഗുരുവായൂരപ്പൻ)

അച്ഛന്റെ രൂപത്തിൽ അമ്മയ്ക്ക് താരാട്ടായ് കൈവന്ന കൈവല്ല്യ സാരം നീ (2)
അനുരാഗ വല്ലിയിൽ കടിഞ്ഞൂൽ കനിയായ് അഴകിൽ മിന്നും താരം നീ (2)
അഴകിൽ മിന്നും താരം നീ
(ഗുരുവായൂരപ്പൻ)
രാരീരോ.. രാരാരോ.. രാരീരോ.. രാരാരോ

ഗാനശാഖ

ഓമനേ നിൻ കവിൾ കുങ്കുമം

ഓമനേ നിൻ കവിൾ കുങ്കുമം കണ്ടപ്പോൾ
സായം സന്ധ്യയ്ക്ക് മുഖം കറുത്തു
ഈറൻ മുടിക്കെട്ടിൻ നീലിമ കണ്ടപ്പോൾ
ഈ നല്ല രാവും വെളുത്തു

ഇരുളാണെങ്കിലും നിൻ മുഖം കണ്ടാൽ
ഈ മണിയറയിൽ സൂര്യോദയം
പകലാണെങ്കിലും നീയൊന്നു ചിരിച്ചാൽ
എൻ കരളിരുളിൽ ചന്ദ്രോദയം

ജീവിത യാത്രയിൽ നീ കൂടെ വന്നാൽ
ഋതുഭേദമെവിടെ പ്രാണസഖി
അല്ലെങ്കിൽ നീ തന്നെ ഋതുകന്യമാരുടെ
സമന്വയമല്ലേ ഹൃദയേശ്വരീ

ഗാനശാഖ

നിന്മേനി.. നെന്മേനി വാകപ്പൂവോ

നിന്മേനി.. നെന്മേനി വാകപ്പൂവോ..(2)
ഈ മുഖം..നാൻമുഖ കൈവിരുതോ
ലാവണ്യ പാൽക്കടൽ തൂവെണ്ണയോ
ലലനാ ലലാമമേ..
(നിന്മേനി)

മല്ലീശരൻ നിന്റെ ചില്ലിക്കൊടി കൊണ്ട്
വില്ലൊന്നു പണിതൊരുക്കി (മല്ലീശരൻ)
നിൻ മഞ്ജുഹാസത്തിൻ പൂവമ്പിനാലെന്റെ
ഹൃദയം ശകലിതമാക്കി എന്റെ
ഹൃദയം ശകലിതമാക്കി
(നിന്മേനി)

മേഘങ്ങളിൽ എന്റെ മോഹങ്ങളിൽ
മഴവില്ലൊന്ന് ചേർന്നിറങ്ങി (മേഘങ്ങളിൽ)
കല്ലോലിനീ നിൻ കമനീയ നാദത്തിൽ
മധുരം കടമെടുത്തു നിന്റെ
മധുരം കടമെടുത്തു

ഗാനശാഖ

തേങ്ങുന്നെന്നുള്ളം

Title in English
thengunnennullam

തേങ്ങുന്നെന്നുള്ളം അറിയാതെ തേങ്ങുന്നു
തേങ്ങലിന്‍ കൂട്ടായ് കണ്ണീരു മാത്രം
കൂട്ടായ് കണ്ണീരു മാത്രം (തേങ്ങു..)
ആത്മാവിന്‍ വേദന കാണാന്‍ നീ എവിടെ
കാണാത്ത ദൂരം പറന്നകന്നില്ലേ
നിന്നെ കുറിച്ചുള്ള ഓര്‍മ്മകളെന്നും
അറിയാതെ അറിയാതെ കണ്ണുനീര്‍ പറയും
(തേങ്ങുന്നെന്നുള്ളം..)

എന്തിനു വെറുതെ ആശകള്‍ തന്നു നീ
ഓടി ഒളിച്ചു ദൂരെ (എന്തിനു)
നീ നല്‍കിയ ചുംബന പുഷ്പങ്ങള്‍
ഞാന്‍ എവിടെ ഒളിപ്പിയ്ക്കും
ആമ്പല്‍ കുളത്തിലെ ആമ്പല്‍ പറിയ്ക്കാന്‍
ആര്യാടന്‍ പാടത്ത്‌ ഓടി നടക്കാൻ ഇനി നീ
(തേങ്ങുന്നെൻ)

Film/album
ഗാനശാഖ

സ്നേഹമേ എൻ പ്രേമമേ

Title in English
snehame en premame

സ്നേഹമേ എന്‍ പ്രേമമേ എവിടെ നീ എവിടെ
മോഹമേ എന്‍ സ്വപ്നമേ എവിടെ നീ എവിടെ
(സ്നേഹമേ..)

കാണാതെ നിന്നെ ഞാന്‍ കാണുന്നു
കേള്‍ക്കാതെ നിന്‍ സ്വരം കേള്‍ക്കുന്നു
കനവില്‍ നിനവില്‍ മനസ്സില്‍
മാനത്തു പൂക്കുന്ന താരകള്‍ക്കിടയില്‍
ആരാരെ നോക്കി നീ പുഞ്ചിരിച്ചു
പനിനീര്‍ പാടങ്ങള്‍ തഴുകി ഒഴുകുന്ന
തെന്നലിൽ നിന്‍ ഗന്ധം ഞാന്‍ അറിഞ്ഞു
ആശകള്‍ പൂത്തതും ഞാന്‍ അറിഞ്ഞു
(സ്നേഹമേ)

Film/album
ഗാനശാഖ