സ്നേഹമേ എൻ പ്രേമമേ

സ്നേഹമേ എന്‍ പ്രേമമേ എവിടെ നീ എവിടെ
മോഹമേ എന്‍ സ്വപ്നമേ എവിടെ നീ എവിടെ
(സ്നേഹമേ..)

കാണാതെ നിന്നെ ഞാന്‍ കാണുന്നു
കേള്‍ക്കാതെ നിന്‍ സ്വരം കേള്‍ക്കുന്നു
കനവില്‍ നിനവില്‍ മനസ്സില്‍
മാനത്തു പൂക്കുന്ന താരകള്‍ക്കിടയില്‍
ആരാരെ നോക്കി നീ പുഞ്ചിരിച്ചു
പനിനീര്‍ പാടങ്ങള്‍ തഴുകി ഒഴുകുന്ന
തെന്നലിൽ നിന്‍ ഗന്ധം ഞാന്‍ അറിഞ്ഞു
ആശകള്‍ പൂത്തതും ഞാന്‍ അറിഞ്ഞു
(സ്നേഹമേ)

ഇന്നാളില്‍ നിന്നെ ഞാന്‍ കണ്ടിരുന്നേ
നല്‍കാം ഞാനായിരം ചുംബനങ്ങള്‍
കണ്ണില്‍ ചുണ്ടില്‍ കവിളില്‍
അവേശം അല തല്ലി വരുന്ന നേരം
ആകാശം പോലെ നിന്നെ മൂടിടാം
പ്രകടമാം പ്രേമത്തിന്‍ വികൃതികളോരോന്നായ്‌
ആരിലും ആനന്ദം പൂ വിരിയ്ക്കും
ആദിമ നാദം അനന്തമാകും
(സ്നേഹമേ)