അരുമസഖി നിൻ അഴക് കണ്ടെൻ ആശ തീർന്നില്ല
തെല്ലും ആശ തീർന്നില്ല
ഒരു വസന്തം മിഴിയിലൊതുക്കി ഒന്നെന്നരികിൽ വരൂ
തങ്കം രാഗലഹരി തരൂ
(അരുമസഖി)
സ്വരമരാളം വിരുന്നിനെത്തും സ്വപ്നസരസ്സിൻ തീരം (2)
നളിനമുഖി നീ കൊളുത്തിവെയ്ക്കും നയന മണി ദീപം
സുന്ദര നയന മണി ദെപം
(അരുമസഖി)
അമൃത കിരണം പുഞ്ചിരിക്കും അനഘ സുരഭീയാമം (2)
ഹൃദയവതീ നീ കൊരുത്തു നൽകൂ മദന സുമഹാരം
മഞ്ജുള മദനസുമഹാരം
(അരുമസഖി)