ലളിതസംഗീതം

ഓരോ മുറ്റത്തുമോണത്തുമ്പി

 

ഓരോ മുറ്റത്തുമോണത്തുമ്പി
ത്തേരിൽ വരുന്നു മാവേലി
ഓരോ കൈയ്യിലുമോരോ കൈയ്യിലും
ഓണക്കൈനീട്ടമേകുന്നു

ചെത്തിപ്പെണ്ണിനു 10 വിരലിലും
ചെങ്കല്ലു മോതിരങ്ങൾ
മുക്കുറ്റിപ്പെണ്ണിനു ഗോമേദകമണി
വച്ച പൊൻ കമ്മലുകൾ
ചെമ്പരുത്തിക്കൊരു പൂമ്പട്ട്
തുമ്പയ്ക്ക് പൂമുത്ത്
അമ്പലക്കുളത്തിനു പൂത്താലി
തങ്കപ്പൂത്താലി
(ഓരോ......)

ഗാനശാഖ

എന്നോ കണ്ടു മറന്ന കിനാവു പോൽ

 

എന്നോ കണ്ടു മറന്ന കിനാവു പോൽ
വന്നു പിന്നെയും പൊന്നോണം
കർക്കിടകത്തിന്റെ കണ്ണീർപ്പാടത്തി
ന്നിക്കരെ പൂക്കൾ ചിരിക്കുന്നു
അത്തിപ്പൂക്കൾ ചിരിക്കുന്നു
(എന്നോ....)

കൂടെ വന്നെത്തുന്നതാരാണ്
കൂകിത്തെളിഞ്ഞ കുയിലാണ്
പാടുന്നതേതൊരു പാട്ടാണ്
പാടിപ്പതിഞ്ഞൊരു പാട്ടാണ്
ഒന്നാനാം കൊച്ചുമുല്ലേ
ഒരു വട്ടി പൂ തരാമോ
(എന്നോ.....)

മുറ്റത്ത് പൂവിട്ടതാരാണ്
മുക്കുറ്റി ചേമന്തി മന്ദാരം
പാൽ ത്തുള്ളി തൂവിയതാരാണ്
തീർത്ഥക്കുടമുള്ള പൂത്തുമ്പ
ഒന്നാനാം കൊച്ചു തുമ്പീ
ഒന്നിതിലേ പോരമോ
(എന്നോ...)

ഗാനശാഖ

തത്തമ്മേ തത്തമ്മേ നിനക്കെത്ര വയസ്സായീ

 

തത്തമ്മെ തത്തമ്മേ നിനക്കെത്ര വയസ്സായീ
കുട്ടികളൊത്ത് കളിക്കാൻ വരും
നിനക്കെത്ര വയസ്സായീ
പട്ടുറുമാലിന്നും പിഞ്ഞിയില്ലാ നിന്റെ
കുട്ടിയുടുപ്പിന്നും മങ്ങിയില്ലാ
വെറ്റില തിന്നു തുടുത്തൊരു ചുണ്ടിലെ
മുത്തുമൊഴികൾക്കും മാറ്റമില്ല

അത്തിക്കായ്കൾ പഴുക്കുമ്പോൾ കിറു
കൃത്യമായ് നീയിന്നുമെത്തുന്നു
പണ്ടത്തെപ്പാട്ടിനെയൂഞ്ഞാലാട്ടുന്ന
ചന്ദനക്കാട്ടീന്നോ നീ വന്നു
തുഞ്ചൻ പറമ്പിലെ കയ്ക്കാത്ത കാഞ്ഞിര
ത്തുഞ്ചത്തു നിന്നോ നീ വന്നൂ

ഗാനശാഖ

ഓണവില്ലിൽ താളമിട്ട്

 

ഓണവില്ലിൽ താളമിട്ടു പാടുക നാം വീണ്ടും
ഓർമ്മകളിൽ വാഴുമൊരു മന്നവനെപ്പറ്റി
ചന്ദനമെതിയടി തൻ നാദമുണ്ടോ കേൾപ്പൂ
മന്നവൻ വരുമെന്നോർത്തു നാമിരിപ്പൂ

പുതുവിതയ്ക്ക് കന്നിവയലുഴുതൊരുക്കും പോലെ
പുതിയ ഞാൺ മുറുക്കി ഞങ്ങൾ ഓണവില്ലു തീർത്തു
ഭൂമുഖത്തു നൂറു നൂറു തിരുവരങ്ങൊരുക്കീ
ഭൂമി പേറ്റോരുണ്ണികൾക്ക് തുയിലുണർത്ത് പാടീ
തുയിലുണരൂ വേഗം
കുയിൽ മൊഴികൾ പാടി

ഗാനശാഖ

ശ്രാവണശ്രീപദം കുങ്കുമം

 

ശ്രാവണശ്രീപദം കുങ്കുമം ചാർത്തിയ
പൂവുകളേ കുഞ്ഞുപൂവുകളേ
മണ്ണിനും മാനസദ്യോവിലും ഇന്നെന്റെ
കണ്ണിലും നൃത്തമാടൂ

ഭൂമി തന്നാത്മാവിൽ നിന്നുയിർത്തീടുന്ന
പോയ യുഗത്തിന്നഴകുകളേ
പോരൂ പോരൂ പോരൂ ഇന്നീ
ചാരുവാം ചിത്രാങ്കണത്തിൽ

പൂമ്പുലർ വേള തൻ പൊന്നോമനകളേ
മാന്തളിർ ചിറ്റാടയാരു തന്നൂ
കാറ്റോ കാറ്റോ കാറ്റോ നിങ്ങൾ
ക്കാടുവാൻ പൊന്നൂഞ്ഞാലിട്ടു

 

ഗാനശാഖ

തുമ്പികളേ പൊന്നോണത്തുമ്പികളേ

തുമ്പികളേ പൊന്നോണ
ത്തുമ്പികളേ പാറി വരൂ
മഞ്ഞവെയിൽ പൊന്നൊളിയാം
കുഞ്ഞുടുപ്പും ചാർത്തി വരൂ

തുമ്പികളേ പൂത്തുമ്പികളേ
തെച്ചി മലർച്ചിമിഴുകളിൽ
തേൻ നുകരും തുമ്പികളേ
കിന്നരർ തൻ സ്വർണ്ണമണി

ത്തംബുരുവിൻ ശ്രുതി മീട്ടി
അൻപെഴുമാ മാവേലി
ത്തമ്പുരാന്റെ പുകഴ് പാടി
കുളിർ ചൂടി തിരുവോണ
പ്പുകിൽ തേടി നിങ്ങൾ വരൂ

തുമ്പികളേ പൂത്തുമ്പികളേ
പൂത്തുലയും താമര പോൽ
കത്തി നില്പൂ പൊൻ വിളക്ക്
പൂക്കുലയും നിരപറയും

ഗാനശാഖ

ചിങ്ങനിലാവ്

 

ചിങ്ങനിലാവ് മെഴുകി മുനുക്കിയൊരെൻ കളിമുറ്റത്ത
എൻ മലർ മുറ്റത്ത
അത്തം പിറന്നൊരു കാലത്ത്
ഇത്തിരിപ്പൂവ് വിരുന്നു വന്നു

എവിടെപ്പോയിത്തിരി പൂങ്കുരുന്നേ
അവിടെങ്ങാനോണപ്പുകിൽ കണ്ടോ
പൊലിയും പൊലിപ്പാട്ടും
കിളിയും കിളിപ്പാട്ടും
കളവും കളങ്ങളിൽ പൂവുമുണ്ടോ

കുടമുല്ലക്കുമ്പിളിൽ പാലുണ്ടോ
കുട നിവർത്താടും കൈതയുണ്ടോ
ഒന്നിച്ചൊരൂഞ്ഞാലിൽ
ചെറുവാല്യക്കാർ പാടും
അരുമയാം ഓണപ്പാട്ടുമുണ്ടോ

ഗാനശാഖ

ചിങ്ങനിലാവ് മെഴുകി

 

ചിങ്ങനിലാവ് മെഴുകി മിനുക്കിയൊരെൻ കളിമുറ്റത്ത്
എൻ മലർമുറ്റത്ത്
അത്തം പിറന്നൊരു കാലത്ത്
ഇത്തിരിപ്പൂവ് വിരുന്നു വന്നു
എവിടെപ്പോയിത്തിരിപ്പൂങ്കുരുന്നേ
അവിടെങ്ങാനോണപ്പുകിൽ കണ്ടോ
പൊലിയും പൊലിപ്പാട്ടും
കിളിയും കിളിപ്പാട്ടും
കളവും കളങ്ങളിൽ പൂവുമുണ്ടോ

കുടമുല്ലക്കുമ്പിളിൽ പാലുണ്ടോ
കുട നിവർത്താടും കൈതയുണ്ടോ
ഒന്നിച്ചൊരൂഞ്ഞാലിൽ
ചെറുവാല്യക്കാർ പാടും
അരുമയാം ഓണപ്പാട്ടുമുണ്ടോ

ഗാനശാഖ

മലരണിക്കാടുകൾ കാണാൻ വാ

 

മലരണിക്കാടുകൾ കാണാൻ വാ വാ
മലനാടിന്നഴകുകൾ കാണാൻ വാ
വാ വാ വാ
രമണനു പാടുവാൻ പുൽത്തണ്ടു നൽകിയ
മണിമുളം കാടുകൾ കാണാൻ വാ
വാ വാ വാ

മുക്കുറ്റിക്കമ്മലു ചാർത്താലോ
ശംഖ് പുഷ്പത്തിനഞ്ജനമണിയാലോ
ചക്കരമാമ്പഴത്തേൻ കുടം കൊണ്ടൊരു
സൽക്കാരം നൽകാല്ലോ

ചെങ്കദളിപ്പഴം തിന്നാലോ ഒരു
മഞ്ഞക്കിളിയൊത്തു പാടാലോ
അക്കരെയിക്കരെപ്പോയ് വരും
തുമ്പികളൊത്തിരുന്നാടാലോ

മലയന്റെ വാഴ കുലയ്ക്കുമ്പോൾ
ആ കൊതിയ സമാജത്തിൽ കൂടാലോ
പണ്ടൊരു ഗന്ധർവൻ കൊഞ്ചിച്ച പൈങ്കിളി
ത്തേന്മൊഴി കേൾക്കാലോ

ഗാനശാഖ

പൂവിട്ടു പൊൻപണം

പൂവിട്ടു പൊൻ പണം പൊലിക
പുന്നെല്ലിൻ നിറപറ പൊലിക
കുന്നോളം കുറുമൊഴിക്കുരവകൾ പൊലിക
തുമ്പപ്പൂപ്പാൽക്കുടം പൊലിക
പൊലിക പൊലിക പൊലിക

പാടത്തെ കിളികൾ തൻ
കളകളം കളകളം പൊലിക
പായാരച്ചൊല്ലുകൾ പൊലിക
പാണന്റെ പാട്ടിലെ പഴം കഥ കേൾക്കാൻ
പോണോരേ മാളോരേ
പൊലിക പൊലിക പൊലിക

ആയിരം പുഴകളിൽ
ഓളങ്ങൾ ഓളങ്ങൾ പൊലിക
ആവണിപ്പച്ചകൾ പൊലിക
മലയന്റെ മുറ്റത്തെ കദളിത്തേൻ വാഴകൾ
മലയന്റെ മക്കൾക്കായ്
പൊലിക പൊലിക പൊലിക

ഗാനശാഖ