ലളിതസംഗീതം

കളഹംസമേ

 

കളഹംസമേ നള നഗരത്തിൽ നിന്നു വരും
കളഹംസമേ പറയൂ
തിരയുന്നതേതൊരു ദമയന്തിയെ
തിരയുന്നതാരുടെ പ്രണയിനിയെ

മാതളക്കനിയുടെ മാണിക്യക്കുരു നീട്ടും
മാനിനിമാരെ കണ്ടോ
മാനസം വളർത്തുന്ന മാൻ കിടാവുകളുടെ
ആനന്ദനൃത്തം കണ്ടോ
(കളഹംസമേ...)

ഏതുപവനത്തിലോ താമരപ്പൊയ്കയിലോ
രാജാങ്കണങ്ങളിലോ
നീ തേടും കന്യയാൾ നിന്നെത്തേടുന്നു
നീല നീൾമിഴിപ്പൂവുമായ്
(കളഹംസമേ...)

ഗാനശാഖ

സുലളിത പദവിന്യാസ

 

സുലളിതപദവിന്യാസവിലോലേ
കലാദേവതേ നീയുണരൂ
നിൻ പദ താമരയല്ലിയിൽ നിന്നൊരു
സ്വർണ്ണപരാഗമെനിക്ക് തരൂ

കളിയരങ്ങു ചിരിച്ചു
നെയ് വിളക്കു വെച്ചു
അമൃതവർഷിണീ തരൂ തരൂ നീ
അനുഭൂതികളുടെ ലഹരി
(സുലളിത...)

ഉഷസ്സുണർന്നു ചിരിച്ചു
പൊൻ നിറപറ വെച്ചു
മധുരഭാഷിണി തരൂ തരൂ നിൻ
കളനൂപുരമധുരാഗം
(സുലളിത..)
 

ഗാനശാഖ

കദനകുതൂഹലരാഗം

 

കദനകുതൂഹലരാഗം മാത്രം
മധുരമായ് പാടുന്ന വീണേ
എവിടെ നിൻ സൗവർണ്ണ തന്തികളെ
തഴുകിയ ഭൈരവീ ലഹരി
(കദന.....)

ഏകാന്ത സന്ധ്യ തൻ നൊമ്പരങ്ങൾ
ഏതോ കിളിമൊഴിയായുർന്നൂ
പാടുന്നതാരാണീ പാഴ്മരുവിൻ
പാതയിൽ നീലപ്പനന്തണലിൽ
(കദന...)

വേനൽ തൊടുത്ത ശരങ്ങളേറ്റു
ചോര പൊടിഞ്ഞൊരു പക്ഷി പോലെ
കേഴുന്നതാരോ നിൻ തന്തികളിൽ
കേവല ദുഃഖം തളിർത്ത പോലെ
(കദന...)

ഗാനശാഖ

ഏഴാമത്താങ്ങള കൺ തുറന്ന്

 

ഏഴാമത്താങ്ങള കൺ തുറന്ന്
ഏഴു നാളായപ്പോൾ അമ്മ പോയീ
താഴെയുള്ളേഴിനും അമ്മയായീ
താഴം പൂ പോലുള്ളീ പെൺ കിടാവ്

കണ്ണെഴുതാനവൾക്കില്ല നേരം
കണ്ണെഴുതിക്കാനേ നേരമുള്ളൂ
പൊട്ടു തൊടാനവൾക്കില്ല നേരം
പൊട്ടു തൊടീക്കാനേ നേരമുള്ളൂ

ഉണ്ണാനൊരുങ്ങാനും ഇല്ല നേരം
ഉണ്ണികൾക്കൂണും ഉടുപ്പും വേണം
ഇല്ലില്ലുറങ്ങാനവൾക്കു നേരം
ഇല്ലത്തെപ്പാടുകളോർത്തിടേണം

ഏഴാങ്ങളമാർക്ക് മൂത്തവളായ്
ഏഴിലം പാല പോലുള്ള പെണ്ണേ
പൊന്നാങ്ങളമാർക്ക് നീയൊരമ്മ
എങ്കിലും നീയിന്നും കന്യയല്ലേ

ഗാനശാഖ

വെറ്റില തിന്നു

 

വെറ്റില തിന്നു ചുവന്ന ചുണ്ടിലൊ
രോണപ്പാട്ടൂഞ്ഞാലാടി
ചിങ്ങപ്പൂഞ്ചില്ലകൾ തോറും
ഓണപ്പാട്ടൂഞ്ഞാലാടി
അപ്പാട്ടിൽ നിറയോ  നിറ നിറ
നിറയോ നിറ നിറ നിറ നിറ നിറ
പൊന്നിന്റെ തക്കകളിട്ടൊരു
പറ നിറയെ പുത്തരി നിറയോ
മണ്ണിന്റെ മാറു ചുരന്നോ
രമ്മിഞ്ഞപ്പാൽമണി നിറയോ
നിറയോ നിറ നിറ നിറ നിറ നിറ
(വെറ്റില.....‌)

അപ്പാട്ടിൻ പൊലിയോ പൊലി പൊലി പൊലി
പൊലിയോ പൊലി പൊലി പൊലി പൊലി പൊലി
കുഞ്ഞു കുരുത്തോല മെടഞ്ഞൊരു
വല്ലത്തിൽ പൂവുകൾ നിറയോ
ചെല്ലച്ചെറുകൈകളിൽ നിറയെ
നല്ലോണപ്പൂവുകൾ നിറയോ
നിറയോ നിറ നിറ നിറ നിറ നിറ

ഗാനശാഖ

ഋതുമംഗലഗാനം

 

ഋതുമംഗലഗാനം പാടിപ്പറന്നു വാ കിളിമകളേ
മധുമാസം മലർദീപം കാട്ടുന്നു
പുലരിപ്പൊൻ കതിരുകൾ ചൂടി
പറന്നു വാ കിളിമകളേ
കളഗാനത്തെളി തേൻ നീ കൊണ്ടു വാ
(ഋതുമഗല.....)

കളമെഴുതി പാട്ടു പാടാൻ
ആരാരോ പോരുന്നൂ
കരി മഞ്ഞൾപ്പൊടിയും ചാന്തും
ചിന്തൂരവുമായ് വന്നൂ
നിറമേഴും പൊലിച്ചതാരോ
തറവാടിതു കാത്തരുളും
പ്രിയമേറുമംബിക തൻ തിരു
മുഖമിങ്ങു തെളിഞ്ഞല്ലോ
(ഋതുമംഗല....)

ഗാനശാഖ

മഞ്ഞിൻ മറ നീക്കി വന്നതാരോ

 

മഞ്ഞിൻ മറ നീക്കി വന്നതാരോ
മഞ്ജീരനാദമുതിർത്തതാരോ
മംഗലരൂപിണീ പൊന്നുഷസ്സോ
മഞ്ജുളഗാത്രിയാമപ്സരസ്സോ
ആരോ ഈ വന്നതാരോ

മണ്ണിലുപേക്ഷിച്ചു പോയ തന്നോമന
ക്കുഞ്ഞിനെ തേടുന്ന മേനകയോ
ആനന്ദക്കേളിയിൽ കെട്ടഴിഞ്ഞൂർന്നൊരു
നൂപുരം തേടുന്നൊരുർവശിയോ
ആരോ ഈ വന്നതാരോ

സ്നേഹാംഗുലികളാൽ ശ്യാമയാം ഭൂമിയെ
മോഹിനിയാക്കും പ്രഭാതമേ നീ
ആയിരം പൂക്കളാം വർണ്ണലിപികളിൽ
ആരോ പകർത്തിയ കാവ്യമല്ലേ
പാടാം ഞാനതു പാടാം

ഗാനശാഖ

സൂര്യനെ കാണുവാൻ കണ്ണു തുറന്നൊരു

 

സൂര്യനെ കാണുവാൻ കണ്ണു തുറന്നൊരു
പൂവിന്റെ ദുഃഖവും പേറി
പാതിരാവിൻ വഴിത്താരയിൽ ഞാൻ നിന്നൂ
പാടുവാനാവാതെ നിന്നൂ

സൂര്യനെപ്പാടിയുണർത്താനരിയൊരു
താരസ്വരം തേടി
താളം തുടിക്കുന്ന പൊൻ തുടി തേടി ഞാൻ
താഴ്വരയിൽ നിന്നൂ
(സൂര്യനെ....)

കാടുകളിൽ കാറ്റു മൂളിയുണരുന്നു
ഓടപ്പുൽത്തണ്ടുകളിൽ
മാടി വിളിക്കുമോ ശിംശപാ വൃക്ഷമേ
ദൂരപ്രഭാതത്തെ നീ
(സൂര്യനെ...)

ഗാനശാഖ

കിളികൾ ചിലയ്ക്കാത്ത

 

കിളികൾ ചിലയ്ക്കാത്ത നാടില്ലെന്നാലോണ
ക്കിളി പാടും നാടൊന്നു വേറെ
പൂക്കൾ ചിരിക്കാത്ത വീടില്ലെന്നാലോണ
പ്പൂ വിരിയും നാടൊന്നു വേറെ ഈ
മാവേലി നാടൊന്നു വേറെ

വെയിലിനു വേറൊരു ചന്തം ചിങ്ങ
വയലിൽ പൊൻ വിരി നെയ്യും നേരം
കുയിലിനും വേറൊരു നാദം ചിങ്ങ
ക്കുളിർ ചൂടി പാടുന്ന നേരം
കുളിർ ചൂടി പാടുന്ന നേരം
(കിളികൾ....)

മിഥില തൻപുത്രിയാം സീത വാർത്ത
മിഴിനീരിൻ കഥ പാടും മൊഴികൾ
പലതുണ്ടെന്നാകിലും തുഞ്ചൻ പോറ്റും
കിളി പാടും മൊഴിയൊന്നു വേറെ
അതു പാടും ചേലൊന്നു വേറേ

ഗാനശാഖ

ഓർമ്മകളിൽ തുമ്പി തുള്ളാൻ

 

ഓർമ്മകളിൽ തുമ്പി തുള്ളാൻ
ഓണമേ വരൂ
പൊന്നോണമേ വരൂ
ഓർമ്മകളിൽ വില്ലു കൊട്ടാൻ
ഓണമേ വരൂ
പൊന്നോണമേ വരൂ

കർക്കിടകക്കരിമുകിലുകൾ
തകിലുകൾ കൊട്ടിയൊഴി
ഞ്ഞക്കരയ്ക്കു തോണിയേറിപ്പോയ്
പോയ് പോയ് പോയ്
തോണിയേറിപ്പോയ്

കടവത്തെ ചെങ്കല്ലിൻ
പടവുകളിൽ ചോടു വെച്ചു
നടയഴകാർന്നവൾ വന്നൂ
തിരു നടയിലവൾ വന്നു നിന്നൂ
മഞ്ഞളിലക്കുറി ചാർത്തി
മലർ നെറ്റിയിൽ മംഗല്യ
കുങ്കുമശ്രീതിലകം ചാർത്തി
ആവണി തൻ പൊൻ മകള്
പൂവിൽ നിന്നൊരു പൂവു പോലേ
ആകാശപ്പൊന്നാലില പോലെ

ഗാനശാഖ