ലളിതസംഗീതം

പാടുവാൻ പാടിപ്പറക്കാൻ

 

പാടുവാൻ പാടിപ്പറക്കാൻ കൊതിച്ചൊരു
പാവം ശാരികപ്പെൺകിടാവേ
നാലുകെട്ടിന്നഴിക്കൂട്ടിന്നുള്ളിൽ
താലി കെട്ടി കൊണ്ടിരുത്തിയാരേ
നിന്നെ താലികെട്ടി കൊണ്ടിരുത്തി

കുറുമൊഴിത്തേൻ കൊണ്ടു തിന കുതിർത്തൂ
വരുന്നവർക്കെല്ലാം വിരുന്നൊരുക്കാൻ
സൂര്യനും മുമ്പേ ഉണർന്നെണീക്കും നിന്റെ
സൂര്യൻ നിന്നുള്ളിലെരിഞ്ഞടങ്ങീ
ആകാശമെത്ര ദൂരെ കിളിയെ നിൻ
ആശകൾ കേണുറങ്ങി

അഴികൾ തകർത്തു പറന്നു പോകാൻ
അരുതാത്ത മോഹം ചിറകടിക്കെ
തൂവൽത്തിരികലടർന്നു വീണു അതെൻ
തൂലികയാക്കി കുറിച്ചതെല്ലാം
മോചനഗാഥകളായ് കിളിയേ നിൻ
മോചനഗാഥകളായ്

 

ഗാനശാഖ

അല്ലിമുല്ലക്കാവുകളിൽ

 

അല്ലിമുല്ലക്കാവുകളിൽ
നെയ്ത്തിരി കൊളുത്താൻ
നല്ല പെണ്ണേ നാത്തൂനാരേ
പാൽക്കുടവുമായ് വാ

തുള്ളി തുള്ളി തുള്ളികളായ് പാൽക്കുടം തുളുമ്പീ
മണ്ണിൽ വീണ തുള്ളിയെല്ലാം തുമ്പമലരായീ
നല്ല പെണ്ണേ വാ
നാത്തൂനാരേ വാ

ഓടിയോടിയോടിയെന്റെ കൂടെയാരേ വന്നു
ഓമനത്തിങ്കൾക്കിടാവ് വന്നൂ
ഒന്നു നിന്നാൽ കൂടെ നിൽക്കും
എന്നെ നോക്കി പൂവെറിയും
എന്നോടെന്തിഷ്ടമാണെന്നോ

നല്ല പൂന്തേൻ ചൊല്ലുമായെൻ കൂടെയാരേ വന്നു
നല്ലോണത്തുമ്പിക്കിടാവ് വന്നു
നിന്റെ കൂടെയാരു വന്നു
കുഞ്നുകാറ്റും കുളിർ നിലാവും
എന്നെന്നും ഓണമായെങ്കിൽ

ഗാനശാഖ

തുഷാരബിന്ദു

തുഷാരബിന്ദു തുഷാരബിന്ദു
കറുകത്തുമ്പിലെ ബാഷ്പബിന്ദു
പനിനീർപ്പൂവിൻ ചുണ്ടിൽ നീയൊരു
പവിഴ സുസ്മിത ബിന്ദു

നിന്നിൽ പുലരി ചിരിക്കുന്നു
മഞ്ഞവെയിൽ പൊന്നു പൂശുന്നു
നട്ടുച്ചത്തീവെയിലിൽ നീയൊരു
നക്ഷത്രത്തിരയായ് മായുന്നൂ

നിന്നിൽ മുകളിലെ നീലിമയിൽ
നിന്നൊരു സൂര്യനടർന്നു വീണു
കൈക്കുമ്പിളിലതുമേന്തി നീയൊരു
സ്വപ്നാടകയെപ്പോൽ മറയുന്നു

ഗാനശാഖ

ഉദയശ്രീപദം പോലാം

 

ഉദയശ്രീപദം പോലാം ഒരു തുള്ളിവെളിച്ചത്തിൽ
ഉണരുക നീ ദേവീ ഉണരുണര്

ചാന്തു ചന്ദനമഞ്ജനവും
മഞ്ഞൾ കുങ്കുമവും
ചാർത്തി മന്ദസ്മിതം തൂകി
നീയെഴുന്നള്ള്
ചെത്തി ചെന്താർ ചെമ്പരത്തി
കോർത്ത പൂമാല
ചാർത്തി നീയീ നടക്കാവിൽ എഴുന്നള്ള്
ഒരു ദുഃഖത്തിരിനാളം
നെഞ്ചിലെരിയുമ്പോൾ
ചിരിയുടെ നിലാവു പെയ്തെഴുന്നള്ള്

ഉതിരത്തിൽ കുളിച്ചുള്ളോരുടവാളേന്തി
ഉഗ്രരൂപിണിയായ ദുർഗ്ഗേ
നീയെഴുന്നള്ള്
തുടുമിന്നൽച്ചാട്ടവാറടിയേറ്റു കുതി കൊള്ളും
തരംഗങ്ങൾ വലിക്കുന്ന തേരിലെഴുന്നള്ള് പ്രതികാരസ്വരൂപിണീ നീയെഴുന്നള്ള് പ്രപഞ്ചം കൈകൂപ്പി നിന്നെ പ്രണമിക്കുന്നു
 

ഗാനശാഖ

പാടി വിളിക്കുമെന്നിണക്കുയിലേ

 

പാടി വിളിക്കുമിണക്കുയിലേ എൻ
പാതിരാക്കുയിലേ എൻ
മലർമുറ്റത്തെ തേന്മാവും തളിരിട്ടു
തളിരിട്ടു...
നിനക്കു നേദിക്കാൻ നിനക്കു മാത്രം

കത്തിപ്പടരുകയാണതു നിറയെ
ഇത്തിരിത്തുടുനാളങ്ങൾ
ഒരു ഹൃദയത്തിന്നാഴത്തിൽ
നിന്നുയരും അഗ്നിതരംഗങ്ങൾ

നൃത്തം വെയ്ക്കുകയാണിതിലേതോ
ഹൃത്തിലെ സുരഭിലമോഹങ്ങൾ
അതിന്റെ ചില്ലയിലിരുന്നു പാടാൻ
അരുതേ താമസമരുതിനിയും

ഗാനശാഖ

ഹൃദയാകാശത്തിൽ ഇരുൾ

 

ഹൃദയാകാശത്തിൽ ഇരുൾ മൂടും നേരത്തിൽ
കതിർ ചിന്നി മിഴി ചിമ്മി നീയുണരൂ
ഒരു സാന്ത്വനം പോലെ സങ്കീർത്തനം പോലെ
അരുമയായൊരു സ്നേഹഗീതം പോലെ
അന്തിവെയിലിൽ നിന്നരിച്ചെടുത്ത
തങ്കത്തരികളുരുക്കി വെയ്ക്കാം
മിന്നും ലിപികളിൽ നിൻ പേർ കുറിക്കുവാൻ
എൻ സ്വപ്നകേളീ ഗൃഹത്തിൻ മുന്നിൽ
നീ വരൂ നീയെൻ അരികിൽ വരൂ

നിൻ കഴൽ കുങ്കുമം ചാർത്തിടുവാൻ
എൻ കളിമുറ്റം മെഴുകി വെയ്ക്കാം
എന്നുയിർ നീറിയുയരുകയാണിന്ന്
നിൻ കൈക്കുടന്നയിൽ തീർത്ഥമാകാൻ
ഈ പനീർതീർത്ഥം നിനക്കു മാത്രം

Film/album
ഗാനശാഖ

മതിലുകളിടിയുകയായീ

 

മതിലുകളിടിയുകയായീ പഴയൊരു
ലോകം മറയുകയായീ
മതിലകമൊന്നുയരുകയായീ മണ്ണിൻ
മധുരസ്വപ്നം പോലെ
മണ്ണിൻ സ്വപ്നം പോലെ

ഇരുളിൻ കടവാതിലുകൾ
ഇടമില്ലാതുഴറുമ്പോൾ
പടി തോറും പൂ തൂകി
പകലിൻ പൊൻ വെയിലലകൾ

പ്രാതഃസന്ധ്യ വെളിച്ചത്തിൻ പുതു
ജാലകവാതിൽ തുറന്നു
നീലാകാശം കണ്ടു മദിച്ചൊരു
ശാരിക പാടുകയായീ
പ്രഭാതമേ ഇതിലേ ഇതിലേ
പ്രകാശമേ ഇതിലേ

ഏകാകികളില്ലിനി നാം ഒന്നായ്
തേടിയ തീരത്തണയേ
പാണികൾ കോർക്കുക പാടുക നമ്മുടെ
ഗാനം ഭൂവനം നിറയെ
പ്രഭാതമേ ഇതിലേ ഇതിലേ
പ്രകാശമേ ഇതിലേ

 

Film/album
ഗാനശാഖ

പൂത്തില്ലത്തെ പൂമുറ്റത്തെ

പൂത്തില്ലത്തെ പൂമുറ്റത്തെ
ചെത്തിമന്ദാരങ്ങൾ പൂത്തില്ല
പൂമുഖത്തൂണിന്മേൽ കൊത്തി വെച്ച
പൂക്കളിൽ മാറാല തൂങ്ങി നിന്നു

നെറ്റിയിൽ ചന്ദനം ചാർത്തിടാതെ
പുത്തൻ പുടവയും ചുറ്റിടാതെ
വെള്ളിമണിച്ചെല്ലം തുള്ളിടാതെ
ഇല്ലത്തമ്മയുമെങ്ങു പോയി

മച്ചിലെ ദീപം മയക്കമായീ
മഞ്ചലുമാട്ടം മറന്നു പോയീ
തെക്കിനിച്ചായ്പിൻ ചുമർത്തടത്തിൽ
കൊച്ചരിപ്രാക്കൾ കുറുകിയില്ലാ

വെള്ളോട്ടു കിണ്ടിയിൽ തീർത്ഥമില്ലാ
നല്ലിളന്നീരും മലരുമില്ലാ
ചീവോതി വാണോരകത്തളത്തിൽ
മൂവന്തിയ്ക്കും നിറദീപമില്ല

 

Film/album
ഗാനശാഖ

ആദ്യമായ് കണ്ടു പിരിഞ്ഞ നാളിൽ

 

ആദ്യമായ് കണ്ടു പിരിഞ്ഞ നാളിൽ
ആശിച്ചു പിന്നെയുമൊന്നു കാണാൻ
ആ മുഖം കാണുവാൻ
ആ മൊഴി കേൾക്കുവാൻ
ആ കരം കോർത്തു നടന്നു പോവാൻ

സ്നേഹിച്ചു തീരാത്ത പൂവുകൾ ആ വഴി
പോവുന്ന നമ്മെയും നോക്കി നിൽക്കെ
വായിച്ചു തീരത്ത മൗനത്തിൻ തേന്മൊഴി
കാതോർത്തു കേൾക്കുകയായിരുന്നു നമ്മൾ
കാതിൽ പകർത്തുകയായിരുന്നു

കാനനജ്വാലകൾ പൂവിട്ടു നിൽക്കുന്ന
വാഴ്വിന്റെയീ നടക്കാവിലൂടെ
കാലം പതുക്കെ കടന്നു പോം കാലൊച്ച
കാതരമെൻ മനം കേട്ടു നിന്നൂ
ഋതുഭേദങ്ങൾ കണ്ടൂ ഞാനമ്പരന്നൂ
ഋതുഗീതങ്ങൾ പാടാൻ കൊതിച്ചു നിന്നൂ

ഗാനശാഖ

ഒരു നിഴലിനെ മെല്ലെച്ചിരിപ്പിക്കും

 

ഒരു നിഴലിനെ മെല്ലെച്ചിരിപ്പിക്കും
നറുനിലാവിന്റെ രശ്മിയായ് വന്നു നീ
മലർനുരകളാലീ മണൽ ശയ്യയെ
കുളിരണിയിക്കും കുഞ്ഞലച്ചാർത്തു നീ

പവിഴമല്ലികൾ പൂക്കും മണവുമായ്
പടി കടന്നു വരും കുളിർത്തെന്നൽ നീ
വയലിൻ തപ്തമാം നഗ്നവക്ഷസ്സിലേ
ക്കൊഴുകി വരും നവവർഷ ബിന്ദു നീ

തരളമാം നിൻ തരളാംഗുലികളെൻ
ഹൃദയതാമര മെല്ലെ തഴുകവേ
മധുകരങ്ങൾ പോൽ മൂളിപ്പറക്കുമെൻ
ശിഥില ചിന്തകൾ നീയറിയുന്നുവോ

ഗാനശാഖ