ഓരോ മുറ്റത്തുമോണത്തുമ്പി
ത്തേരിൽ വരുന്നു മാവേലി
ഓരോ കൈയ്യിലുമോരോ കൈയ്യിലും
ഓണക്കൈനീട്ടമേകുന്നു
ചെത്തിപ്പെണ്ണിനു 10 വിരലിലും
ചെങ്കല്ലു മോതിരങ്ങൾ
മുക്കുറ്റിപ്പെണ്ണിനു ഗോമേദകമണി
വച്ച പൊൻ കമ്മലുകൾ
ചെമ്പരുത്തിക്കൊരു പൂമ്പട്ട്
തുമ്പയ്ക്ക് പൂമുത്ത്
അമ്പലക്കുളത്തിനു പൂത്താലി
തങ്കപ്പൂത്താലി
(ഓരോ......)
മഞ്ഞത്തെച്ചിയ്ക്ക് മഞ്ഞക്കുറിമുണ്ട്
മന്ദാരത്തിനു കസവുമുണ്ട്
പച്ചമുരുക്കിനും പാടത്തെ നെല്ലിയ്ക്കും
കൈത്തറിപ്പട്ട് ചെമ്പട്ട്
മണ്ണിന്റെ മക്കൾക്ക് സ്വപ്നങ്ങൾ
നിറമുള്ള മണമുള്ള സ്വപ്നങ്ങൾ
നിറവേറാത്തൊരീ സ്വപ്നങ്ങൾ
വെറുതേ സ്വപ്നങ്ങൾ
(ഓരോ...)