കണ്ണീർ കലർന്നൊരു
- Read more about കണ്ണീർ കലർന്നൊരു
- 933 views
പറയാതെ പോയി മോഹങ്ങൾ
മറുവാക്ക് തേങ്ങീ മാനസം (2)
സമയമാം നിഴൽ നീളുന്നു പിന്നെയും (2)
ഈ സായംസന്ധ്യയിൽ മൂകമായ്
(പറയാതെ...)
ഇന്നലെ ഈ വഴി ഇങ്ങനെ പറഞ്ഞു
ഇതിലേ പോയ് അവളും വസന്തവും (2)
നീയും ഞാനും ഈ കരിയിലകളും (2)
പൊയ്പ്പോയ ഗ്രീഷ്മത്തിൻ ഓർമ്മകൾ മാത്രം
(പറയാതെ...)
ഒടുവിലെ കണ്ണീരു വറ്റും വരെ
ഇന്നലെ തേങ്ങിയ പുഴ പറഞ്ഞു (2)
വരുമിന്നു മുകിൽ ആ...ആ...ആ...
വരുമിന്നു മുകിൽ വരുമിന്നു മുകിൽ
ഒക്കത്തൊരു കുടവുമായ്
നെഞ്ചിലെ ചിതയിൽ അമൃതൊഴുക്കാൻ
(പറയാതെ..)
ഒരോർമ്മയിൽ നനഞ്ഞൊരാ നിലാവുറങ്ങിയോ
തളിർ ചില്ലമേൽ കുളിരും പുണർന്നു രാവും മയങ്ങിയോ
(ഒരോർമ്മയിൽ...)
വിമൂകമാം തൃസന്ധ്യയായ്
അകന്നകന്നു പോകയോ
നീ പറന്നകന്നു പോകയോ (2)
വിലോലമായ് ഹാർമ്മോണിയത്തിൽ
വിരൽ തഴുകി നീ അരകിയോ
ഗസൽ നാളമായെൻ നെഞ്ചിലോ
(ഒരോർമ്മയിൽ...)
പാടാൻ മറന്ന മൗനങ്ങൾ
തേടുന്നുവോ പ്രിയ ബാസുരി (2)
തബലയിൽ താളം പിടയുമ്പോഴും (2)
സിതാറിൽ നിൻ കൊഞ്ചലോ സഖീ
(ഒരോർമ്മയിൽ...)
തൊട്ടു വിളിച്ച് നീ ഞെട്ടി വിറച്ച്
ഈ പൊട്ടിപ്പെണ്ണോടിഷ്ടം കൂടാൻ കഷ്ടം തന്നെ (2)
മിണ്ടാനില്ല ഞാൻ കൂടാനില്ല ഞാൻ
ഈ പൊട്ടിപ്പെണ്ണോടിഷ്ടം കൂടാൻ ആരും നോക്കേണ്ട (2)
പുന്നാരം പറഞ്ഞതും കിന്നാരം മൊഴിഞ്ഞതും
എല്ലാം മറന്നേ ഞാൻ എല്ലാം മറന്നേ
എന്റെ കൂട്ടു തേടി പോരേണ്ട നീ കുട്ടിക്കുറുമ്പാ
മൂക്കത്ത് കോപം എന്താണീ ഭാവം
നീലക്കായലിൽ ഓളപ്പാത്തിയിൽ
കറ്റവിലക്കരെ തോണിയെത്തുവാൻ
കാത്തിരിക്കുന്നതേതു വള്ളം
മാരനെത്തുമ്പോൾ മാറോടണയ്ക്കുവാൻ
കൊതിച്ചു തുള്ളും എന്നുള്ളം
(നീലക്കായലിൽ.....)
പൊന്നോണത്തിനു വള്ളം കളിച്ചപ്പോൾ
ഒന്നാമനായ് വന്നചുണ്ടനേത്
കാമുകനവൻ അമരം പിടിച്ചൊരു
കാവാലംകരപ്പൊൻ ചുണ്ടൻ
(നീലക്കായലിൽ.....)
വർണ്ണപുഷ്പങ്ങളാൽ വനവീഥിയിൽ
വരവേല്പ് വരവേല്പ് വീണ്ടും
മാവേലിസ്മരണയ്ക്ക് വരവേല്പ്
മാനവരെയെല്ലാം ഒന്നാക്കി മാറ്റിടും
ആ നവയുഗത്തിനു വരവേല്പ്
(വർണ്ണ...)
ഉത്രാടവാനത്തിൽ രജനിയെത്തി
നക്ഷത്രലിപികളാൽ കുറിച്ചു വെച്ചു
എഴുന്നള്ളത്ത് എഴുന്നള്ളത്ത് നാളെ
ഏഴരവെളുപ്പിനാണെഴുന്നള്ളത്ത്
മാവേലിത്തമ്പുരാന്റെ എഴുന്നള്ളത്ത്
ഓരോ മാടത്തിൻ മുറ്റത്തും അമൃതേത്ത്
(വർണ്ണ...)
നിളയുടെ തീരത്തെ കദളീവനത്തിലെ
പുന്നെല്ലവിലു വേണ്ടേ നല്ല
പുത്തരിച്ചോറു വേണ്ടേ
പൂജയ്ക്കു നേദിച്ച പൊരിമലരും രസ
പൂവനും കദളിയുമിന്നു വേണ്ടെ
(നിളയുടെ.....)
വീരകുമാരന്മാരിന്നും
പോരിൽ മരിക്കുകയല്ലേ
കർണ്ണന്റെയമ്മയും ഗാന്ധാരിയും വാർത്ത
കണ്ണുനീരിന്നും തോർന്നില്ലേ
പൊന്നെഴുത്താണി കൊണ്ടേ ആരീ
നൊമ്പരങ്ങൾ പകർത്തീ
പൊൻ മോതിരം കൊണ്ടു പിന്നെ നിൻ നാവിന്റെ
തുമ്പിൽ ഹരിശ്രീ കുറിച്ചതല്ലേ സാക്ഷാൽ
തുഞ്ചൻ ഹരിശ്രീ കുറിച്ചതല്ലേ
(നിളയുടെ.....)
ആ..ആ.ആ..ആ
മോഹന രാഗതരംഗം
മതിമോഹനം മാനസം തഴുകി
വർണ്ണങ്ങളായീ വസന്തം
സ്വരവന്ദനാലാപനമായി
(മോഹനരാഗ.....)
ഒരു മുളം തണ്ടിൻ പാട്ടിൽ മയങ്ങുന്ന കാലം
ഇണക്കിളി അരികിൽ പാടാൻ കൊതിക്കുന്ന കാലം (2)
ദേവാങ്കണം നീളെ പുളകോത്തമം (2)
മലയജ പവനനിലൊഴുകിടും
അരിയൊരു മലർ മണമതിലലിയൂ
(മോഹനരാഗ.....)
പുഴയോരത്തൊടിയിൽ പുള്ളിക്കുയിൽ പാടും കാലം
മനസ്സിലെ തൊടിയിൽ ഹരിണങ്ങൾ മേയുന്ന കാലം (2)
രാജാങ്കണം നീളെ മദനോത്സവം (2)
കുരുവികൾ കുറുകുഴൽ നിരയൊടും
അരുമയൊടൊരു മധുമൊഴിയുതിരും
(മോഹനരാഗ.....)