തൊട്ട് വിളിച്ച് നീ ഞെട്ടി വിറച്ച്

 

 

തൊട്ടു വിളിച്ച്  നീ ഞെട്ടി വിറച്ച്

ഈ പൊട്ടിപ്പെണ്ണോടിഷ്ടം കൂടാൻ കഷ്ടം തന്നെ (2)

മിണ്ടാനില്ല ഞാൻ കൂടാനില്ല ഞാൻ

ഈ പൊട്ടിപ്പെണ്ണോടിഷ്ടം കൂടാൻ ആരും നോക്കേണ്ട (2)

പുന്നാ‍രം പറഞ്ഞതും കിന്നാരം മൊഴിഞ്ഞതും

എല്ലാം മറന്നേ ഞാൻ എല്ലാം മറന്നേ

എന്റെ കൂട്ടു തേടി പോരേണ്ട നീ കുട്ടിക്കുറുമ്പാ

 

 

 

 

മൂക്കത്ത് കോപം എന്താണീ ഭാവം

ഞാൻ കൂടെ വന്നീടുമ്പോൾ എന്താണീ ഭാവം

കാണാത്ത ദൂരം നാക്കിന്റെ നീളം

ആരോടെന്നോർത്തിട്ടാണീ തീരാസല്ലാപം

ചെല്ലച്ചുണ്ടിൽ മുത്തം തന്നാൽ താനേ മയങ്ങും

നീ പണ്ടത്തെ പോൽ എന്നെ കണ്ടാൽ

കാര്യം കുഴങ്ങും

ഈ വാക്കെല്ലാം ഞാനെത്ര കേട്ടതാ

ഈ പൂച്ചെല്ലാം ഞാനെത്ര തുറന്നതാ

ആരാരും കണ്ടില്ലെന്നാൽ ആരോടും ചൊല്ലില്ലെന്നാൽ

ഇഷ്ടം കൂടാമേ ഞാനിഷ്ടം കൂടാമേ

എന്നും പൊട്ടും തൊട്ട് നിന്നോടൊപ്പം ആടിപ്പാടാമേ (2)

 

 

ചെത്തിപ്പൂ ചൂടും ശിങ്കാരിപ്പെണ്ണേ

നീയെന്റെ നെഞ്ചിൽ തുള്ളും  പഞ്ചാരിപ്പൊട്ട്

തപ്പോരം മുത്തി ചാഞ്ചാടുംമുൻപേ

മാറിൽ ഞാൻ വീഴും നേരം മോഹം തുളുമ്പി

നീ മുല്ലക്കാറ്റിൽ ആടും കൂന്തൽ നിന്നെ വിളിച്ച്

നീ എന്നെപ്പുൽകും നേരം തിങ്കൾ കണ്ണുമടച്ച്

നാം ഒന്നായ് മാറീടും നേരത്തിൽ

ഈ പൊൻ വീണ പാടുന്നേ പധനിസ

കല്യാണക്കാലം വന്നാൽ എല്ലാരും പോയിത്തന്നാൽ

ഒന്നിച്ചിരിക്കാം പിന്നൊന്നിച്ചലയാം

ഈ വെണ്ണിലാവും കണ്ടീടാതെ ഒന്നിച്ചുറങ്ങാം

ഒന്നിച്ചിരിക്കാം ഒന്നിച്ചുറങ്ങാം

ഈ പൊട്ടിപ്പെണ്ണിൻ കാതോരത്തിൽ സ്വപ്നം വിളമ്പാം

ഒന്നിച്ചിരിക്കാം ഒന്നായുറങ്ങാം

ഈ പൊട്ടിപ്പെണ്ണിൻ കാതോരത്തിൽ സ്വപ്നം വിളമ്പാം

കല്യാണക്കാലം വന്നാൽ എല്ലാരും പോയിത്താൽ

ഒന്നിച്ചിരിക്കാം പിന്നൊന്നിച്ചലയാം

എന്റെ പൂർവജന്മസുകൃതമായ് ഒന്നിച്ചുറങ്ങാം