ലളിതസംഗീതം

ഇരുൾ ചായും വനിയിൽ

 

ഇരുൾ ചായും വനിയിൽ
നിഴൽ വീഴും വഴിയിൽ
പ്രിയസഖി ഞാനൊരു പഥികൻ
ദിശയറിയാത്ത പഥികൻ
(ഇരുൾ ചായും...)

ക്ഷണിക്കാതെ വന്നു ഞാൻ
ഈ നൃത്തശാലയിൽ
ക്ഷണിക്കാതെ വന്നു ഞാൻ
ഈ നൃത്തശാലയിൽ
തബല തൻ ജതിസ്വരം കേട്ട് (ക്ഷണിക്കാതെ...)
കാവൽ വിളക്കിന്റെ മങ്ങിയ വെട്ടത്തിൽ
നർത്തകീ നിന്നെ ഞാൻ കണ്ടു
നിന്റെ ചിലങ്കകളെന്നെ വിളിച്ചു
ഈ രാവിലെന്നെ ക്ഷണിച്ചു
ഞാൻ ഈ രാവിൽ എന്നെ മറന്നു
(ഇരുൾ...)

ഗാനശാഖ

ഇനിയും എഴുതാത്ത ഗാനം പോലെ

Title in English
Iniyum Ezhuthatha Gaanam Pole

 

ഇനിയും എഴുതാത്ത ഗാനം പോലെ
ഇനിയും പാടാത്ത രാഗം പോലെ (2)
ഇനിയും വിടരാത്ത പുഷ്പം പോലെ
ഇനിയും വരയാത്ത ചിത്രം പോലെ
അനുരാഗം അനുരാഗം അനുരാഗം
(ഇനിയും എഴുതാത്ത...)


നിറനിലാവിന്റെ തഴുകൽ പോലെ
ഉദയസൂര്യന്റെ കിരണം പോലെ
ഉയിരിൻ ഉയിരാകും സ്പന്ദം പോലെ
ഉടലിൻ ഉടലാകും ഗന്ധം പോലെ
അനുരാഗം അനുരാഗം അനുരാഗം
(ഇനിയും എഴുതാത്ത...)



പൊൻ കിനാവിന്റെ മധുരം പോലെ
ഹൃദയവീണ തൻ നാദം പോലെ
അഴകിൻ അഴകോലും നിമിഷം പോലെ
ഒഴുകും പ്രണയത്തിൻ ഓളം പോലെ
അനുരാഗം അനുരാഗം അനുരാഗം
(ഇനിയും എഴുതാത്ത...)
 
ഗാനശാഖ

വെറുതെ ഒന്നു കാണുവാൻ

Title in English
Veruthe Onnu Kaanuvaan

 

 

 

വെറുതെ ഒന്നു കാണുവാൻ
വെറുതെ ഒരു മോഹം
പ്രിയതേ നിൻ കപോലം
തഴുകാനുള്ളിൽ ദാഹം
(വെറുതെ......)


അറിയാതെയറിയാതെ എന്നുള്ളിൽ
മൂളുന്നു പാടീ വിമൂകം
കരളിന്നുള്ളിലെ ചില്ലയിലേതോ
കിളിയുടെ ചിറകടി മാത്രം
വരുമോ നീയെന്നരികിൽ
വരുമോ നീയെന്നരികിൽ
(വെറുതെ...)

അനുഭൂതികൾ തൻ ശീലുകളിൽ
എഴുതീ നിന്നനുരാഗം
മണിവീണയിലെ രാഗതന്ത്രികൾ
മീട്ടി മധുരമാം രാഗം
വരുമോ നീയെന്നരികിൽ
വരുമോ നീയെന്നരികിൽ
(വെറുതെ...)

 

ഗാനശാഖ

മുന്തിരിപ്പൂവിന്റെ ശേലുള്ള മുത്തേ

 

മുന്തിരിപ്പൂവിന്റെ ശേലുള്ള മുത്തേ
ഖൽബിന്നുള്ളിൽ നീയാണു തത്തേ (2)
കരളിൽ പ്രണയം നോവുന്നു പൊന്നേ (2)
ഒരു വാക്ക് മിണ്ടാത്തതെന്തേ
എന്റെ നെഞ്ചോട് ചേരാത്തതെന്തേ
(മുന്തിരിപ്പൂവിന്റെ....)

പെരുമഴക്കാലത്ത്..
പെരുമഴക്കാലത്ത്....
ഒരു കുട ചൂടി നാം ഇടവഴി തോറും നടന്നതല്ലേ
ഇടിമിന്നൽ പേടിച്ച് നാണം മറന്നു നീ
അറിയാതെ എന്നെ പുണർന്ന നേരം
മഴ മാറി മാനം തെളിഞ്ഞൊരാ നേരത്ത്
നെഞ്ചിൽ നിന്നോടി മറഞ്ഞതെന്തെന്തേ
(മുന്തിരിപ്പൂവിന്റെ....)

ഗാനശാഖ

വരവായ് വരവായ് വസന്തദൂതികൾ

 

വരവായ് വരവായ് വസന്തദൂതികൾ
വരവേൽക്കുക നമ്മൾ
മലനാടിൻ മലർമുറ്റത്തിൽ ഈ
തറവാടിൻ തിരുമുറ്റത്തിൽ
വരവായ് വരവായ് വസന്തദൂതികൾ
വരവേൽക്കുക നമ്മൾ

കൺകളിൽ നവമൊരു മധുമാസത്തിൻ
കന്നിക്കതിരൊളിയും
കരളിൽ വിരിയും പുതിയൊരുഷസ്സിൽ
മധുവും നറുമണവും
കൈകളിലഷ്ടൈശ്വര്യപ്പൊൽത്തിരി
കത്തും ദീപവുമായ്

ഒന്നേ നമ്മുടെ മധുരസ്വപ്നം
ഒന്നേ സങ്കല്പം
ഒന്നേ നമ്മുടെ ലക്ഷ്യം സുന്ദരമൊരു
ജീവിതശില്പം
ഒന്നേ നമ്മുടെ പ്രയത്നഗീത
ശ്രുതിലയതാളങ്ങൾ

ഗാനശാഖ

കാലമാം പൊന്നരയാലിന്റെ

 

കാലമാം പൊന്നരയാലിന്റെ ചില്ലയിൽ
പാടുന്നപക്ഷികൾ ഞങ്ങൾ തന്നന്നം
പാടുന്ന പക്ഷികൾ ഞങ്ങൾ

താഴുന്ന സൂര്യനെ വീണ്ടുമുണർത്തുവാൻ
താളം തരൂ സർഗ്ഗതാളം തരൂ
പാരിന്റെ സോപാനമേടയിൽ പാടിയ
പാണനാരെ പെരും പാണനാരേ

മഞ്ഞും വെയിലും മഴയും നിലാവുമായ്
മണ്ണിനെ കെട്ടിപ്പുണരാൻ
മാറി വന്നെത്തും ഋതുക്കൾ തൻ ചഞ്ചല
നൂപുരനാദങ്ങൾ ഞങ്ങൾ

മണ്ണിന്റെ കുമ്പിളിലാരോ കുടഞ്ഞിട്ട
മംഗളരേണുക്കൾ ചൂടി
ശാന്തി തൻ തീരങ്ങൾ തേടും മനസ്സിന്റെ
സാന്ത്വനമായ് വരൂ

ഗാനശാഖ

ശ്രാവണചന്ദ്രികേ നീ വരൂ

 

ശ്രാവണചന്ദ്രികേ നീ വരൂ സ്വർഗീയ
ലാവണ്യഗംഗാലഹരികേ
ചന്ദനശീതളമന്ദസ്മിതാനനേ
ഇന്ദുകലാഭിരാമേ

കാനനമുല്ലകൾ: ഹർഷാശ്രുബിന്ദുക്കൾ
കാണിയ്ക്ക നീട്ടി നില്പൂ പാദ
കാണിയ്ക്ക നീട്ടി നില്പൂ
പാതിരാപ്പൂക്കളിലീ മണ്ണിനാനന്ദ
മാധുരിയൂറി നില്പൂ സ്നേഹ
മാധുരിയൂറി നില്പൂ

മാമലയും തിരമാലയും പോറ്റുന്ന
മാവേലി നാടുണർന്നൂ പ്രിയ
മാവേലിനാടുണർന്നൂ
മാമാങ്കമാടിത്തളർന്നൊരീ നാടിന്റെ
മാനസോല്ലാസമോ നീ മൗന
ഗാനപ്രവാഹമോ നീ

ഗാനശാഖ

താലവനഹൃദയം പോൽ

 

താലവനഹൃദയം പോൽ
താമരപ്പൂമ്പൊയ്ക
താമരപ്പൂമ്പൊയ്കയിലെൻ
താരുണ്യസ്വപ്നമേ പാടൂ പാടൂ
താരകളേ നോക്കൂ നോക്കൂ
താഴെ വരൂ ദേവദൂതിമാരേ
ഇന്നെന്റെ മുറ്റത്തെ
ചമ്പകത്തിൻ മുടി നിറയെ
പൊന്നു പൊന്നു പൂക്കൾ
പൊന്നു പൂക്കൾ

യാമിനിയാം ദേവീ
പ്രേമമയീ പാടൂ
ഭൂമിയിൽ വസന്തമായി പാടൂ
ഇന്നെന്റെ സ്വപ്നത്തിൻ
മുല്ലവള്ളിക്കുടിൽ നിറയെ
കുഞ്ഞുകുഞ്ഞു പൂക്കൾ
കുഞ്ഞു പൂക്കൾ

കാതിലോല ചാർത്തി
ശ്രീതിലകം ചാർത്തി
ആതിരപ്പൂ ചൂടി വരും രാവേ
ഇന്നെന്റെ പാട്ടിന്റെ
പട്ടുനൂലിൽ കോർത്തു തരൂ
ഇന്ദ്രനീലപ്പൂക്കൾ
കടമ്പു പൂക്കൾ

ഗാനശാഖ

താലത്തിൽ കർപ്പൂരത്തിരി

 

താലത്തിൽ കർപ്പൂരത്തിരിയുഴിയും നർത്തകി നിൻ
താളം ലദതാളം എന്നെയുണർത്തീ
മാതളക്കനിയൂട്ടി ഞാനെന്നിൽ വളർത്തിയ
മാണിക്യക്കിളിയെയുണർത്തീ

കുനുകുനെപ്പൊടിയുന്ന തൂവേർപ്പിൽ
കുതിരുന്ന കുങ്കുമക്കുറി കണ്ടൂ
ഹിമകണമണിയും പനിനീർപ്പൂ പോലെ
ശിശിരപ്രഭാതം പോലെ

തുരുതുരെ ചിരി തൂകും നൂപുരങ്ങൾ
പുണരുന്ന ചഞ്ചലപാദങ്ങൾ
മണിഭൃംഗം മുരളും നളിനങ്ങൾ പോലെ
ഇണ ചേരും പ്രാവുകൾ പോലെ

ഗാനശാഖ

പിന്നെയുമെൻ പ്രിയസ്വപ്നഭൂമി

 

പിന്നെയുമെൻ പ്രിയ സ്വപ്നഭൂമി
നിന്നെയും തേടി ഞാനണയുന്നു
കാണുവാനെന്തു മോഹം കിനാക്കൾ
വേണുവൂതി വിളിച്ച താഴ്വാരം
എന്റെയോമനക്കൗതുകമെല്ലാം
വെന്തു വെണ്ണീറായ് തീർന്ന താഴ്വാരം

കേൾക്കുവാനെന്തു മോഹം വസന്തം
പൂത്തിറങ്ങിയ കാടിന്റെ നാദം
ഏറ്റു പാടുവാൻ മോഹിച്ചിരുന്ന
കാട്ടുപക്ഷി തൻ കാതരനാദം

ചോടു തെറ്റുന്ന പൊന്തകൾ തേടി
ചോര വാർന്ന കാല്‍പ്പാടുകൾ തേടി
മൗനമൺകുടം തന്നിലടക്കും
വീണപൂവിൻ വിലാപങ്ങൾ തേടി

ഗാനശാഖ