പവിഴം മൂടും

 

പവിഴം മൂടും പകലിൻ പാടം
മഴ തൻ  പയ്യാരം
കദളിത്തൈയ്യിൽ കുടയും ചൂടി 
കുളിരുന്നു ബാല്യം
ഇളനീരാറ്റിൽ തുഴയും കാറ്റിൽ
നിറയും നാടൻ പാട്ടിൻ ഈണം
(പവിഴം...)

മനസ്സിൻ നൂൽചരടിൽ
മഴ വിൽ പമ്പരന്നു
തൊടിയിൽ കൂടു കൂട്ടാൻ
കുറുകും പ്രാവിണകൾ
എല്ലാമെല്ലാം നമ്മൾക്കല്ലേ
എണ്ണി കൂട്ടാം പൊൻപണം
മണ്ണിൽ  തീർക്കും കളിവീടില്ലേ
മൗനം പോലും സമ്മതം
കരുതിയതേല്ലാം കതിരിടുവോളം
കരളിൽ സിന്ദൂരം
(പവിഴം...)

ഉരുകി ഓർമ്മകളായി
തെളിനീർ തേനലകൾ
ഹൃദയം മൂളുകയായീ
കഥ തൻ ഈരടികൾ
പദചലനങ്ങൾ തേടും ദൂരം
കമലദളങ്ങൾ പൂവിടും
ഇതളിതളായി വിരിയും മോഹം
ഇനിയും നേരും മംഗളം
ഇതു വഴി വീണ്ടും വരുമോ സന്ധ്യേ
തരുമോ സിന്ദൂരം
(പവിഴം..)