പൂത്താലം നേദിച്ചു

 

പൂത്താലം നേദിച്ചു പൂത്താലം നേദിച്ചു
പൂജയ്ക്കായ് വന്നവർ ഞങ്ങൾ
ദൈവത്തിനല്ലാ ആ ദൈവങ്ങളെ തീർത്ത
കൈവേലക്കാരന്റെ മുന്നിൽ

ഇത്രനാളിത്രനൾ ആരോരും കാണാത്ത
ശക്തിസ്വരൂപനാം ദൈവം
കൊത്തുളി കൊണ്ടവൻ കട്ടിക്കരിങ്കല്ലിൽ
കൊത്തിമിനുക്കിയ ശില്പം
പഞ്ചലോഹങ്ങളിൽ സ്വന്തം രൂപത്തിനെ
സഞ്ചയിപ്പിച്ചൊരു ശില്പം
ചന്ദനം ചാർത്തിച്ചു സിന്ദൂരം പൂശിച്ചു
ചന്തം വരുത്തിയ ശില്പം

മത്തു പിടിച്ച മതാന്ധവിശ്വാസങ്ങൾ
ശില്പങ്ങളെ ദൈവമാക്കി
ഭൂമിയിൽ മാനവൻ തീർത്ത ദുഃഖങ്ങളെ
മാറ്റും മരുന്നാക്കി മാറ്റി
അദ്ധ്വാനശക്തി തൻ മുഗ്ദ്ധചിത്രങ്ങളെ
വില്പനപണ്ടങ്ങളാക്കി
പാവമാം ദൈവത്തെ ആരുടെയോ കളി
പ്പാവകളായിട്ടു മാറ്റി