കറുത്തവാവിന്റെ

 

കറുത്ത വാവിന്റെ മുഖപടം നീങ്ങി
വെളുത്ത പക്ഷത്തിൻ ചിരി തുടങ്ങി
ഇനിയും ഒരു രാവുറങ്ങാതിരുന്നാൽ
ഇവളുടെ പ്രേമത്തിൻ പൗർണ്ണമിയായ്


പ്രണയാർദ്ര മനസ്സിൽ തെളിനീർസരസ്സിൽ
വിരിയുന്ന വെള്ളാമ്പൽ പൂമൊട്ടുകൾ
അതിലൊന്നു വിടർത്തി പൂ ചൂടി നിൽക്കും
പ്രിയ സഖീ നിനക്കഭിനന്ദനം

ഇനി വരും ഉഷസ്സുകൾ ഇനി വരും സന്ധ്യകൾ
ഇവളുടെ മോഹങ്ങളെ ലാളിക്കുമ്പോൾ
അതിലൊരു പൂമഞ്ചം വിരിക്കാൻ കൊതിക്കും
പ്രിയസഖീ നിനക്ക് സുഖസ്വപ്നങ്ങൾ