രക്തപുഷ്പാഞ്ജലി രക്തപുഷ്പാഞ്ജലി
രംഗപൂജാ നാമസങ്കീർത്തനത്തോടെ
സംഗീതമാലേയധാരയോടെ
രക്തപുഷ്പാഞ്ജലി
സ്വപ്നങ്ങൾ ഭൂമിയിൽ സത്യങ്ങളാക്കുവാൻ
മൃത്യു വരിച്ച മനുഷ്യർക്കു വേണ്ടി
പോയ കാലത്തിന്റെ ഓർമ്മകൾ നിത്യവും
ദീപം കൊളുത്തുമീ ശ്രീകോവിലിൽ
ജീവിതം കൊത്തിമിനുക്കി പ്രതിഷ്ഠിച്ചൊരായിരം
വിഗ്രഹപാദങ്ങളിൽ
ചുറ്റമ്പലങ്ങളിൽ ലക്ഷദീപങ്ങളിൽ
കത്തി ജ്വലിക്കുമീ നാളങ്ങളിൽ
നിന്നു തുടിക്കൂ പ്രകാശമേ നീ മർത്ത്യ
ധന്യതയോടെ നിന്റെ മുന്നിൽ
മർത്ത്യൻ തെളിക്കുന്ന തേരിന്റെയൊച്ചകൾ
മുറ്റും മുഴങ്ങുമീ വീഥികളിൽ
എന്നും പ്രദക്ഷിണം ചെയ്യുക നീ ത്യാഗ
സുന്ദരധ്യാനമേ നിന്റെ മുന്നിൽ